Bank Holidays in April 2022: ഏപ്രില്‍ 1 മുതല്‍ 5 ദിവസത്തേയ്ക്ക് ബാങ്കുകള്‍ക്ക് അവധി

പുതിയ സാമ്പത്തിക വർഷം 2022-23 ബാങ്ക് ജീവനക്കാർക്ക് 5 ദിവസത്തെ അവധിയോടെയാണ് ആരംഭിക്കുന്നത്. അതായത് ഏപ്രിൽ 1 മുതൽ തുടർച്ചയായി 5 ദിവസം രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ ബാങ്കുകൾ അടഞ്ഞുകിടക്കും.

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 01:39 PM IST
  • RBI പുറത്തിറക്കിയ അവധികളുടെ പട്ടിക പ്രകാരം ഏപ്രിൽ ആദ്യം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അഞ്ച് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും.
Bank Holidays in April 2022: ഏപ്രില്‍ 1 മുതല്‍ 5 ദിവസത്തേയ്ക്ക് ബാങ്കുകള്‍ക്ക് അവധി

Bank Holidays in April 2022: പുതിയ സാമ്പത്തിക വർഷം 2022-23 ബാങ്ക് ജീവനക്കാർക്ക് 5 ദിവസത്തെ അവധിയോടെയാണ് ആരംഭിക്കുന്നത്. അതായത് ഏപ്രിൽ 1 മുതൽ തുടർച്ചയായി 5 ദിവസം രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ ബാങ്കുകൾ അടഞ്ഞുകിടക്കും.

അതേസമയം വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ ഈ മാസം 15 ദിവസം  ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ ബാങ്ക് അവധി ദിവസങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി നിങ്ങളുടെ പണമിടപാടുകള്‍ നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കുക. ഈ സമയത്ത് ബാങ്കുകള്‍ അടഞ്ഞു കിടക്കുമെങ്കിലും, ഈ സമയത്ത് ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗിലൂടെയും മൊബൈൽ ബാങ്കിംഗിലൂടെയും അവരുടെ ജോലി പൂർത്തിയാക്കാൻ കഴിയും. 

റിസർവ് ബാങ്ക് പുറത്തിറക്കിയ അവധികളുടെ പട്ടിക പ്രകാരം ഏപ്രിൽ ആദ്യം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അഞ്ച് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും.

ഏപ്രിലിലെ ബാങ്ക് അവധിദിനങ്ങളുടെ പട്ടിക ചുവടെ:-

ഏപ്രിൽ 1 - രാജ്യമൊട്ടാകെ  ബാങ്ക് അവധി (എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും)

ഏപ്രിൽ 2 - ഗുഡി പദ്‌വ/  നവരാത്രി/ഉഗാദി ഉത്സവം/തെലുങ്ക് പുതുവത്സരം/സജിബു നൊങ്കമ്പമ്പ (ചെറോബ) അവധി പ്രമാണിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗോവ, മണിപ്പൂർ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

Also Read:   Rules Changes From 1st April: ബാങ്കിംഗ്, നികുതി, ഇൻഷുറൻസ്, മെഡിസിൻ... നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന സുപ്രധാന മാറ്റങ്ങള്‍ ഇവയാണ്
 
ഏപ്രിൽ 3 - ഞായർ (പ്രതിവാര അവധി)

ഏപ്രിൽ 4 - ജാർഖണ്ഡിൽ സാർഹുൽ,  ബാങ്കുകള്‍ക്ക്  അവധി 

ഏപ്രിൽ 5 - ഹൈദരാബാദിൽ (തെലങ്കാന) ബാബു ജഗ്ജീവൻ റാം ജയന്തി ബാങ്കുകള്‍ക്ക് അവധി

ഏപ്രിൽ 9 - ശനി (മാസത്തിലെ രണ്ടാം ശനിയാഴ്ച)

ഏപ്രിൽ 10 - ഞായർ (പ്രതിവാര അവധി)

ഏപ്രിൽ 14 - ഡോ. അംബേദ്കർ ജയന്തി/ മഹാവീർ ജയന്തി/ ബൈശാഖി/ തമിഴ് പുതുവത്സരം/ ബിജു/ ബിഹു അവധി ദിനങ്ങൾ പ്രമാണിച്ച് മേഘാലയ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒഴികെ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഏപ്രിൽ 15 - ദുഃഖവെള്ളി/ബംഗാളി പുതുവത്സരം/ഹിമാചൽ ദിനം/ബിജു/ബിഹു എന്നിവ കണക്കിലെടുത്ത് രാജസ്ഥാൻ, ജമ്മു-കാശ്മീർ എന്നിവിടങ്ങളിലൊഴികെ ബാങ്കുകൾക്ക് അവധി. 

ഏപ്രിൽ 16 - ബൊഹാഗ് ബിഹു (അസമിൽ ബാങ്കുകൾക്ക് അവധി )

ഏപ്രിൽ 17 - ഞായർ (പ്രതിവാര അവധി)

ഏപ്രിൽ 21 - ഗാഡിയ പൂജ (അഗർത്തലയിൽ ബാങ്കുകൾക്ക് അവധി )

ഏപ്രിൽ 23 - ശനിയാഴ്ച (മാസത്തിലെ നാലാം ശനിയാഴ്ച)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News