ന്യൂഡൽഹി: DA Hike: കേന്ദ്ര സർക്കാരിന് പിന്നാലെ രാജസ്ഥാനിലെ ഗെഹ്‌ലോട്ട് സർക്കാരും ജീവനക്കാർക്ക് വൻ സമ്മാനം നൽകിയിരിക്കുകയാണ്. സംസ്ഥാനത്തെ ജീവനക്കാർക്കുള്ള ക്ഷാമബത്ത (Dearness Allowance – DA) വർധിപ്പിച്ചതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും 2022 ജനുവരി 1 മുതൽ 34 ശതമാനം ഡിയർനസ് അലവൻസും (DA) ഡിയർനസ് റിലീഫും (DR) നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷവും ഡിഎ വർധിപ്പിച്ചിരുന്നു.
2021-ലും സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 28 ശതമാനത്തിൽ നിന്നും 31 ശതമാനമായി വർധിപ്പിച്ചിരുന്നു. അതായത് ആ സമയത്തും ജീവനക്കാരുടെ ഡിഎയിൽ 3 ശതമാനം വർധിപ്പിച്ചിരുന്നു. ഇപ്പോഴിതാ സർക്കാർ വീണ്ടും ഡിഎ മൂന്ന് ശതമാനം ഉയർത്തി രണ്ട് വർഷത്തിനകം ജീവനക്കാർക്ക് ആറ് ശതമാനം ഡിഎ വർധിപ്പിച്ചുകൊണ്ട് ഒപ്രു കിടിലം സമ്മാനം നൽകിയിരിക്കുകയാണ്. ഇതോടെ സംസ്ഥാന ജീവനക്കാർ ആഹ്ളാദതിമിർപ്പിലാണ്.
Also Read:
അടുത്തിടെ കേന്ദ്രസർക്കാരും ഡിഎ വർധിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും (Central government employees) പെൻഷൻകാരുടെയും (Pensioners) ഡിഎയിൽ 3% വർദ്ധനവ് (Dearness allowance Hike) കേന്ദ്രത്തിലെ മോദി സർക്കാർ അംഗീകരിച്ചു. ഇതോടെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് ജീവനക്കാരുടെ ഡിഎ 31 ശതമാനത്തിൽ നിന്ന് 34 ശതമാനമായി ഉയർന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജസ്ഥാൻ സർക്കാറിന്റെ പ്രഖ്യാപനം.