Bank Alert: ഈ ബാങ്കുകളുടെ IFSC Code നാളെമുതല്‍ മാറുന്നു, നിക്ഷേപകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

ഈ ഏഴ് ബാങ്കുകളില്‍   നിക്ഷേപം ഉണ്ടെങ്കില്‍  ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ, നാളെ മുതല്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരികയാണ്‌....

Written by - Zee Malayalam News Desk | Last Updated : Mar 31, 2021, 02:53 PM IST
  • മറ്റു ബാങ്കുകളില്‍ ലയിപ്പിച്ച പൊതുമേഖല ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും, കൂടാതെ, പുതിയ IFSC Code പ്രാബല്യത്തില്‍ വരും.
  • ഈ ബാങ്കുകളില്‍ Account ഉള്ളവര്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക.
Bank Alert: ഈ  ബാങ്കുകളുടെ IFSC Code നാളെമുതല്‍  മാറുന്നു, നിക്ഷേപകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

New Delhi: ഈ ഏഴ് ബാങ്കുകളില്‍   നിക്ഷേപം ഉണ്ടെങ്കില്‍  ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ, നാളെ മുതല്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരികയാണ്‌....

കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന സാമ്പത്തിക പരിഷക്കരണ നടപടികളുടെ ഭാഗമായി നിരവധി പൊതുമേഖല ബാങ്കുകള്‍ തമ്മില്‍ ലയിപ്പിച്ചിരുന്നു (Bank Merging). കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെയാണ് പൊതുമേഖലയിലെ നിരവധി  ബാങ്കുകള്‍ ഉള്‍പ്പെടുത്തിയുള്ള  മഹാലയനം  കേന്ദ്ര സര്‍ക്കാര്‍  നടപ്പിലാക്കിയത്‌. 

ഇതോടെ മറ്റു ബാങ്കുകളില്‍ ലയിപ്പിച്ച  പൊതുമേഖല ബാങ്കുകളുടെ  ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. നാളെമുതല്‍ അതായത്  ഏപ്രില്‍   1, 2021 മുതലാണ് ഈ ബാങ്കുകളുടെ  ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകുക.  കൂടാതെ, പുതിയ IFSC Code പ്രാബല്യത്തില്‍ വരും.

മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക്  എന്നീ ബാങ്കുകളുടെ  ചെക്ക് ബുക്കുകളും പാസ് ബുക്കുകളുമാണ് നാളെമുതല്‍  അസാധുവായി മാറുന്നത്. ഒപ്പം ഈ ബാങ്കുകളുടെ പുതിയ IFSC കോഡുകള്‍ കൂടി നിലവില്‍  വരും. 
 
അതിനാല്‍ ഈ ബാങ്കുകളില്‍ Account ഉള്ളവര്‍  ഇടപാടുകള്‍  നടത്തുമ്പോള്‍ ശ്രദ്ധിക്കുക.   തങ്ങളുടെ അക്കൗണ്ട് സംബന്ധമായ  രേഖകള്‍ എത്രയും പെട്ടെന്ന്  പുതുക്കേണ്ടത് അനിവാര്യമാണ്, അല്ലാത്ത പക്ഷം ഇടപാടുകളില്‍ തടസ്സം നേരിട്ടേക്കാം.  

Also read: Alert: Bank Holidays in April 2021: ഏപ്രിലിൽ 15 ദിവസം ബാങ്കുകൾക്ക് അവധി

2019 ഏപ്രിൽ  1നാണ്  ഈ ബാങ്കുകൾ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയന പ്രക്രിയ ഈ മാർച്ച് 31 2021 ഓടെ പൂര്‍ത്തിയാവുന്നതിനാല്‍  ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിയ്ക്കില്ല. അതിനാല്‍ ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍  എത്രയും പെട്ടെന്ന്  പുതിയ  ചെക്ക് ബുക്കിനും പാസ്  ബുക്കിനും   അപേക്ഷിക്കണം. കൂടാതെ, മാറിയ ഐഎസ്എഫ്ഇ  (ISFE) കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം.  ഉപഭോക്താക്കള്‍ക്ക്   ISFE കോഡ്‌ ഒദ്യോഗിക വെബ്സൈറ്റില്‍ നിന്നോ  കസ്റ്റമര്‍ കെയര്‍ നമ്പരില്‍ ബന്ധപ്പെട്ടോ അറിയാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News