Alert: Bank Holidays in April 2021: ഏപ്രിലിൽ 15 ദിവസം ബാങ്കുകൾക്ക് അവധി

Bank Holidays in April 2021: പുതിയ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുന്നു. ആദായനികുതി, സേവിംഗ്സ്, ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഈ ഏപ്രിൽ മുതൽ മാറ്റങ്ങൾ ഉണ്ടാകും. ഏപ്രിലിൽ നിങ്ങൾക്ക് ബാങ്കിംഗുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം കാരണം ബാങ്കുകൾക്ക് ഏപ്രിലിൽ 15 ദിവസത്തേക്ക് അവധിയായിരിക്കും.   

Written by - Ajitha Kumari | Last Updated : Mar 30, 2021, 12:06 PM IST
  • ഏപ്രിലിൽ 15 ദിവസം ബാങ്കുകൾക്ക് അവധി
  • ഈ അവധി ദിവസങ്ങളെക്കുറിച്ച് നിങ്ങൾ മുൻ‌കൂട്ടി അറിയുന്നത് നല്ലതാണ്
  • അവധികളിൽ 4 ഞായറാഴ്ചയും 2 ശനിയാഴ്ചയും ഉൾപ്പെടുന്നുണ്ട്.
Alert: Bank Holidays in April 2021: ഏപ്രിലിൽ 15 ദിവസം ബാങ്കുകൾക്ക് അവധി

Bank Holidays in April 2021: ഏപ്രിൽ 1 മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നു. ആദായനികുതി, സേവിംഗ്സ്, ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഈ ഏപ്രിൽ മുതൽ മാറ്റങ്ങൾ ഉണ്ടാകും.

ഏപ്രിലിൽ നിങ്ങൾക്ക് ബാങ്കിംഗുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം കാരണം ബാങ്കുകൾക്ക് ഏപ്രിലിൽ 15 ദിവസത്തേക്ക് അവധിയായിരിക്കും (Bank Holidays)

അതിനാൽ ഈ അവധി ദിവസങ്ങളെക്കുറിച്ച് നിങ്ങൾ മുൻ‌കൂട്ടി അറിയുന്നത് നല്ലതാണ് കാരണം നിങ്ങളുടെ ജോലികളൊന്നും തടസ്സപ്പെടില്ലയെന്നത് തന്നെയാണ്. ഏതൊക്കെ ദിവസമാണ് ബാങ്കുകൾക്ക് അവധിയെന്ന് അറിയാം... 

Also Read: വീണ്ടും വരുന്നു തുടര്‍ച്ചയായ Bank Holidays, ഒമ്പത് ദിവസത്തിനിടെ ഏഴ് ദിവസവും അവധി..!!

ഏപ്രിൽ ഒന്നിന് ബാങ്കുകൾ പ്രവർത്തിക്കില്ല

പുതിയ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിനാണ് ആരംഭിക്കുന്നതെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  എന്നാൽ ആ ദിവസം ബാങ്കുകളിൽ Closing of accounts ന്റെ കാരണത്താൽ ബാങ്കുകൾ പ്രവർത്തിക്കില്ല. 

ബാക്കിയുള്ള അവധികളിൽ  4 ഞായറാഴ്ചയും 2 ശനിയാഴ്ചയും ഉൾപ്പെടുന്നുണ്ട്. മാർച്ച് 31 ന് ബാങ്കുകൾ  തുറക്കുമെങ്കിലും സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായതിനാൽ അന്ന് ജീവനക്കാർ മാത്രമേ ഉണ്ടാകൂ അതായത്  ഉപഭോക്താക്കൾക്കായി ബാങ്ക് അടവായിരിക്കും (Bank Holidays) എന്ന് ചുരുക്കം. 

ഏപ്രിൽ 2 ന് Good Friday 

ഏപ്രിൽ 2 ന് Good Friday യുടെ അവധിയുണ്ട്. ശേഷം ഏപ്രിൽ 4 ഞായറാഴ്ച  അവധിയാണ്.  ഏപ്രിൽ 5 ന് ആന്ധ്രയിലും തെലങ്കാനയിലും ബാബു ജഗ്ജിവൻ രാം ജയന്തിയെ തുടർന്നുള്ള  അവധി ദിവസമായതിനാൽ ബാങ്കുകൾക്കും അവധിയായിരിക്കും.  

Also Read: Photos: വിപണി കീഴടക്കാൻ ഈ 5 കാറുകൾ ഏപ്രിലിൽ എത്തും, അറിയാം സവിശേഷതകൾ 

ഏപ്രിൽ 6 നും 13 നും ഇടയ്ക്ക് നിരവധി ദിവസത്തേക്ക് ബാങ്കുകൾ അവധിയായിരിക്കും 

ഏപ്രിൽ 6 ന് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് (Assembly Elections 2021) നടക്കുന്നതിനാൽ ബാങ്കുകൾക്ക് അവധിയായിരിയ്ക്കും.  ഇതിനുശേഷം ഏപ്രിൽ 10 ന് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല.  കൂടാതെ ഏപ്രിൽ 11 ഞായറാഴ്ച അന്നും ബാങ്കിന് അവധിയായിരിക്കും. ശേഷം, ഗുഡി പട്വ / തെലുങ്ക് പുതുവത്സര ദിനം / ഉഗാദി ഉത്സവം കാരണം ഏപ്രിൽ 13 ന് ബാങ്കുകൾക്ക് അവധിയായിരിക്കും.  

ഏപ്രിൽ 14-18 നും ഇടയിൽ നിരവധി അവധിദിനങ്ങൾ

അടുത്ത ദിവസം ഏപ്രിൽ 14 ന് ബാബാസാഹേബ് അംബേദ്കർ ജയന്തിയും തമിഴ് പുതുവത്സര ദിനം / വിഷു / ബിജു ഉത്സവം / ചിരോബ / ബോഹാഗ് ബിഹു എന്നിവ കാരണം ബാങ്കുകൾക്ക് അവധിയായിരിക്കും.  ഏപ്രിൽ 15 ന് ഹിമാചൽ ദിനം / ബംഗാളി പുതുവത്സര ദിനം ബോഹാഗ് ബിഹുവിന്റെയും സിർഹുലിന്റെയും അവധി ദിവസമായിരിക്കും. ഇതിനുശേഷം, ബോഹാഗ് ബിഹു കാരണം ഏപ്രിൽ 16 ന് ബാങ്കുകൾക്ക് അവധിയായിരിക്കും.  ശേഷം ഏപ്രിൽ 18 ഞായറാഴ്ച.  

Also Read: PAN-Aadhaar Link: 2 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ Pan Card ഉപയോഗശൂന്യമാകും! ഒപ്പം കനത്ത പിഴയും

ഏപ്രിൽ 21 മുതൽ 25 വരെ ദിവസങ്ങളോളം പ്രവർത്തിക്കില്ല

ഇതിനുശേഷം ഏപ്രിൽ 21 ന് രാം നവമിയുടെ അവധിയായിരിക്കും.  ഏപ്രിൽ 24 ന് നാലാം ശനിയാഴ്ചയും 25 ന് ഞായറാഴ്ചയും കാരണം ബാങ്കുകൾ അവധിയായായിരിക്കും. 

ഏപ്രിലിലെ 15 ദിവസത്തെ ബാങ്ക് അവധിയുടെ പട്ടിക ഇതാണ് 

1st April: Banks will not function due to funding
2nd April: Banks will be closed due to Good Friday 
4th April: Sunday holiday
5th April: Babu Jagjivan Ram Jayanti, Andhra Pradesh, Telangana
6th April: Holiday due to assembly elections in Tamil Nadu
10th  April: Second Saturday
11th April: Banks will be closed due to Sunday
13th April: Bank closes on 3rd April Gudi Padwa / Telugu New Year's Day / Ugadi Festival
14th April:  Ambedkar Jayanti / Tamil New Year's Day / Vishu / Biju Festival / Chiroba / Bohag Bihu Holiday
15th April: Himachal Day / Bengali New Year's Day, a holiday for Bohag Bihu and Sirhul.
16th April: Banks will remain closed due to Bohag Bihu
18th April: Sunday holiday
21 st April: Ramnavami holiday
24th April: Bank closed due to fourth Saturday 
25th April: Sunday Holiday

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News