കണ്ണീരിൽ അസം ജനത; പ്രളയം ബാധിച്ചത് 54 ലക്ഷം പേരെ

2.71 ലക്ഷത്തിലധികം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യാൻ 1025 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 23, 2022, 10:05 AM IST
  • ദുരിതത്തിലായവർക്ക് ,ഭക്ഷണങ്ങളും, മരുന്നുകളുമടക്കം കരസേന ലഭ്യമാക്കുന്നുണ്ട്
  • മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്ഥിതിഗതികൾ വിലയിരുത്തി
  • കേന്ദ്ര സംഘം ഉടൻ പ്രദേശത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തും
 കണ്ണീരിൽ അസം ജനത; പ്രളയം ബാധിച്ചത് 54 ലക്ഷം പേരെ

ദിസ്പൂർ: വെള്ളപ്പൊക്കത്തിൽ വലഞ്ഞ് അസം ജനത. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു. ഹൊജായ് ജില്ലയിൽ നാല് , കാംരൂപിൽ രണ്ട് , ബാർപേട്ടയിലും നൽബാരിയിലും മൂന്ന് എന്നിങ്ങനെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 

845 ദുരിദാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.2.71 ലക്ഷത്തിലധികം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യാൻ 1025 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സൈന്യത്തിന് പുറമെ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന ,അസം പോലീസിന്റെ ഫയർ ആൻഡ് എമർജൻസി സർവീസ് എന്നിവരും ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ദുരിതത്തിലായവർക്ക് ,ഭക്ഷണങ്ങളും, മരുന്നുകളുമടക്കം കരസേന ലഭ്യമാക്കുന്നുണ്ട്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്ഥിതിഗതികൾ  വിലയിരുത്തി.പ്രളയബാധിത പ്രദേശങ്ങൾ ബോട്ടിൽ സന്ദർശിച്ച അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തു.കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളും ദുരിതാശ്വാസ ക്വാമ്പുകൾ സന്ദർശിച്ചു.കേന്ദ്ര സംഘം ഉടൻ പ്രദേശത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുമെന്നും ,സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി 

ബജാലി, ബക്സ, ബാർപേട്ട, ബിശ്വനാഥ്, സോണിത്പൂർ,ഉദൽഗുരി തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്.അതേസമയം 32 ജില്ലകളിലെ 4,941 വില്ലേജുകളിലായി 54.7 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു എന്നാണ് കണക്കുകൾ. വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 99,026 ഹെക്ടറിൽ കൂടുതൽ കൃഷി നശിച്ചെന്നാണ് വിവരം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News