Supreme Court on Manipur Violence: പ്രശ്നങ്ങള്‍ ആളിക്കത്തിക്കാന്‍ സുപ്രീംകോടതിയെ വേദിയാക്കരുത്, ചീഫ് ജസ്റ്റിസ്‍ ഡി വൈ ചന്ദ്രചൂഡ്

Supreme Court on Manipur Violence:  അക്രമം തടയാൻ സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം നേരിട്ട് നിയന്ത്രിക്കാൻ കോടതിയ്ക്ക് സാധിക്കുകയില്ല എന്ന് പരമോന്നത കോടതി

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 08:16 PM IST
  • മണിപ്പൂർ അക്രമങ്ങളുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സംസ്ഥാനത്തെ ക്രമസമാധാനം, അത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കിയത്.
Supreme Court on Manipur Violence: പ്രശ്നങ്ങള്‍ ആളിക്കത്തിക്കാന്‍ സുപ്രീംകോടതിയെ വേദിയാക്കരുത്, ചീഫ് ജസ്റ്റിസ്‍ ഡി വൈ ചന്ദ്രചൂഡ്

Supreme Court on Manipur Violence: മണിപ്പൂർ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സുപ്രീംകോടതി. മണിപ്പൂരിലെ സംഘർഷം ആളിക്കത്തിക്കാന്‍ സുപ്രീം കോടതിയെ വേദിയാക്കാനാകില്ല, അക്രമം തടയാൻ സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം നേരിട്ട് നിയന്ത്രിക്കാൻ കോടതിയ്ക്ക് സാധിക്കുകയില്ല എന്നും വ്യക്തമാക്കി പരമോന്നത കോടതി.   

 Also Read:  Sidhi Urination Case: ബിജെപിക്ക് വൻ തിരിച്ചടി! സിദ്ധി ജില്ലാ ജനറൽ സെക്രട്ടറി വിവേക് ​​കോൾ പാർട്ടി വിട്ടു

മണിപ്പൂർ അക്രമങ്ങളുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സംസ്ഥാനത്തെ ക്രമസമാധാനം, അത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് ചീഫ് ജസ്റ്റിസ്  ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കിയത്.  

Also Read:  Gajkesari Rajyog 2023: മംഗളകരമായ ഗജകേസരി രാജയോഗം രൂപപ്പെടുന്നു, ഈ രാശിക്കാരുടെ മേൽ പണം വർഷിക്കും!

കുക്കി- മെയ്‌തെയ് വിഭാഗങ്ങള്‍ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് വിവിധ പൊതു താല്‍പര്യ ഹർജികള്‍ കോടതിയില്‍ സമർപ്പിച്ചിരുന്നു. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കുക്കി വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞതോടെയാണ് വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെട്ടത്.  സംസ്ഥാനത്തെ നിലവിലുള്ള പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കാന്‍ കോടതിയെ വേദിയാക്കരുത് എന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോടായി പറഞ്ഞു. 

സംസ്ഥാനത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകാമെന്നും അതിന് വിവിധ ഗ്രൂപ്പുകളുടെ സഹായവും നല്ല നിർദ്ദേശങ്ങളും ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

സംസ്ഥാനത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താന്‍ ചൊവ്വാഴ്ചക്കകം ചില നല്ല നിർദ്ദേശങ്ങൾ നൽകൂ, അത് പരിശോധിക്കാൻ ഞങ്ങൾ കേന്ദ്രത്തോടും മണിപ്പൂർ സർക്കാരിനോടും ആവശ്യപ്പെടാം, ബെഞ്ച് മണിപ്പൂരിലെ വിവിധ ഗ്രൂപ്പുകളോട് പറഞ്ഞു. 

മണിപ്പൂർ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജൂണിൽ പുറപ്പെടുവിച്ച സർക്കുലറിലുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. അതില്‍ സംസ്ഥാന സർക്കാർ ജീവനക്കാരോട് ഡ്യൂട്ടിക്ക് ഹാജരാകാനും അല്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. 

വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്ത് പുനരധിവാസം, ക്രമസമാധാന നില മെച്ചപ്പെടുത്തൽ, ആയുധങ്ങൾ വീണ്ടെടുക്കൽ എന്നിവയ്ക്കായി സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന അപ്‌ഡേറ്റ് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ജൂലൈ 3 ന് സുപ്രീം കോടതി മണിപ്പൂർ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് അക്രമം നാശം വിതച്ച സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്. മെയ്തേയ് സമുദായത്തെ പട്ടികവർഗ (എസ്ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച്  ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്. 

സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെ 200 ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തേയ് വിഭാഗം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലായും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ഗോത്രവർഗ്ഗക്കാർ - നാഗകളും കുക്കികളും മലയോര ജില്ലകളിൽ താമസിക്കുന്നു.

അക്രമം നിയന്ത്രിക്കുന്നതിനും സംസ്ഥാനത്ത് ക്രമസമാധാനം  സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമായി മണിപ്പൂർ പോലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News