Encounter Breaks out in Pulwama: പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു

 പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന  രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം എത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2024, 11:31 AM IST
  • പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുമായി ഏറ്റുമുട്ടലുകൾ തുടർന്നു കൊണ്ടിരിക്കുകയാണെന്നും പ്രദേശത്ത് കനത്ത വെടിവയ്പ്പ് ഉണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Encounter Breaks out in Pulwama: പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മുകാശ്മീർ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നു. നിഹാമ മേഖലയില്‍ ആണ് ഏറ്റുമുട്ടല്‍  തുടരുന്നത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന  രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം എത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ കണ്ടെത്തിയത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുമായി ഏറ്റുമുട്ടലുകൾ തുടർന്നു കൊണ്ടിരിക്കുകയാണെന്നും പ്രദേശത്ത് കനത്ത വെടിവയ്പ്പ് ഉണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം, ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ALSO READ: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യം

കഴിഞ്ഞ മാസം കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ അഹമ്മദ്‌നഗർ പോലീസ് സ്‌റ്റേഷന് പരിധിയിൽ എല്ലഹിബാഗ് അൽനൂർ കോളനിയിൽ താമസിക്കുന്ന ഐജാസ് അഹമ്മദ് ഷെയ്ഖിൻ്റെ മകൻ ഡാനിഷ് ഐജാസ് ഷെയ്ഖ് (34) ആണ് കൊല്ലപ്പെട്ടത്. 

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News