അമിത്​ ഷായ്ക്ക്​ ആഭ്യന്തര മന്ത്രിയായി തുടരാനുള്ള ധാര്‍മിക അവകാശമില്ല... AAP നേതാവ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായ്ക്ക്​ ആഭ്യന്തര മന്ത്രിയായി തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്ന്  ആം ആദ്​മി പാര്‍ട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്​ജയ്​ സിംഗ്...

Last Updated : Mar 3, 2020, 06:26 PM IST
അമിത്​ ഷായ്ക്ക്​ ആഭ്യന്തര മന്ത്രിയായി തുടരാനുള്ള ധാര്‍മിക അവകാശമില്ല... AAP നേതാവ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായ്ക്ക്​ ആഭ്യന്തര മന്ത്രിയായി തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്ന്  ആം ആദ്​മി പാര്‍ട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്​ജയ്​ സിംഗ്...

ആഭ്യന്തര മന്ത്രിയുടെ കണ്‍മുന്നില്‍ അക്രമികള്‍ പട്ടാപകല്‍ വെടിയുതിര്‍ക്കുകയും വിദ്യാര്‍ഥികളും അദ്ധ്യാപകരും ക്യംമ്പസുകളില്‍ മര്‍ദിക്കപ്പെടുകയും ചെയ്യുന്നു. അമിത്​ ഷാ അക്രമം നടന്ന സ്ഥലങ്ങളോ അക്രമത്തിനിരയായവരേയോ സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാന നഗരിയില്‍ കലാപമഴിച്ചുവിട്ടവര്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന സന്ദേശമാണ് ഇപ്പോള്‍ മുന്നോട്ട് വരുന്നത്. കലാപം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്​. ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ നിരാകരിക്കുന്നു. ഗുരുതര വിഷയങ്ങളില്‍ ഉത്തരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവു​ന്നില്ല. കലാപം പോലെ ഗുരുതരമായ വിഷയം ചര്‍ച്ച ചെയ്യാനായില്ലെങ്കില്‍ പിന്നെന്താണ്​ പാര്‍ലമെന്‍റിന്‍റെ പ്രാധാന്യ൦. എന്താണ്​ രാജ്യത്തെ പൗരന്‍മാര്‍ക്ക്​ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശ൦? അദ്ദേഹം ചോദിച്ചു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട്​ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സഞ്​ജയ്​ സിംഗ് ആവശ്യ​പ്പെട്ടു.

Trending News