സിഎൻജി വിപണിയിൽ മാരുതി ആധിപത്യം; ഏത് കാറാണ് ലാഭം

വാഗൺആർ ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പിന്റെ വില 6.42 ലക്ഷം മുതൽ 6.86 ലക്ഷം രൂപ വരെയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 11:18 AM IST
  • കുറഞ്ഞ വിലയിലും മാരുതി നിരവധി മികച്ച സിഎൻജി കാറുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്
  • 10.41 ലക്ഷം രൂപയാണ് മാരുതി എർട്ടിഗ ടൂർ സിഎൻജിയുടെ വില
  • വാഗൺആർ ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പിന്റെ വില 6.42 ലക്ഷം
സിഎൻജി വിപണിയിൽ മാരുതി ആധിപത്യം; ഏത് കാറാണ് ലാഭം

ന്യൂഡൽഹി: മാരുതി പുതിയ സ്വിഫ്റ്റ് സിഎൻജിയും ഈ ആഴ്ച വിപണിയിൽ അവതരിപ്പിച്ചതോടെ ഇന്ത്യയിൽ സിഎൻജി കാറുകളുടെ വിൽപ്പനയിൽ മാരുതി തങ്ങളുടെ ആധിപത്യം ഒന്നു കൂടി ഉറപ്പിക്കുകയാണ്. നിലവിൽ മാരുതി സുസുക്കിക്ക് സിഎൻജി പാസഞ്ചർ കാർ വിഭാഗത്തിൽ ആകെ 10 മോഡലുകളുണ്ട്.

വാഗൺആർ സിഎൻജി, ഡിസയർ സിഎൻജി, ആൾട്ടോ 800 സിഎൻജി, സെലേരിയോ സിഎൻജി, എർട്ടിഗ സിഎൻജി, ഇക്കോ സിഎൻജി എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ കാറുകളുണ്ട്.മാരുതിയുടെ അടുത്തിടെ പുറത്തിറക്കിയ സിഎൻജി സ്വിഫ്റ്റിന് രണ്ട് വേരിയന്റുകളാണുള്ളത്. സ്വിഫ്റ്റ് വിഎക്‌സ്‌ഐ സിഎൻജിയുടെ വില 7.77 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം), സ്വിഫ്റ്റ് ഇസഡ്എക്‌സ്‌ഐ സിഎൻജിയുടെ വില 45,000 രൂപയുമാണ്. 

Also Read:  Independence Day 2022: പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി; രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

വാഗൺആർ ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പിന്റെ വില 6.42 ലക്ഷം മുതൽ 6.86 ലക്ഷം രൂപ വരെയാണ്. അതേസമയം, ഡിസയർ സിഎൻജിയുടെ വില 8.23 ​​ലക്ഷം മുതൽ 8.91 ലക്ഷം രൂപ വരെയാണ്. എർട്ടിഗ CNGയുടെ വില 10.44 ലക്ഷം മുതൽ 11.54 ലക്ഷം രൂപ വരെയാണ്, ഇവയെല്ലാം എക്‌സ്‌ഷോറൂം വിലകളാണ്.

കുറഞ്ഞ വിലയിലും മാരുതി നിരവധി മികച്ച സിഎൻജി കാറുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്, മാരുതി ആൾട്ടോ 800 സിഎൻജിയുടെ വില 5.03 ലക്ഷം രൂപയാണ്. അതേ സമയം 6.69 ലക്ഷം രൂപയ്ക്ക് സെലേറിയോ സിഎൻജിയും 5.95 ലക്ഷം രൂപയ്ക്ക് മാരുതി ഇക്കോ സിഎൻജിയും സ്വന്തമാക്കാം. 10.41 ലക്ഷം രൂപയാണ് മാരുതി എർട്ടിഗ ടൂർ സിഎൻജിയുടെ വില. മാരുതി ഇക്കോ കാർഗോയും സിഎൻജിയിലുണ്ട് വില 5.63 ലക്ഷം രൂപയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News