Air India Cockpit Incident: എയർ ഇന്ത്യ സിഇഒ, വിമാന സുരക്ഷാ മേധാവി എന്നിവർക്ക് ഡിജിസിഎയുടെ നോട്ടീസ്

Air India Cockpit Incident: ഫെബ്രുവരി 27 ന് എയർ ഇന്ത്യയുടെ ദുബായ്-ഡൽഹി വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. തന്‍റെ പെണ്‍സുഹൃത്തിന് കോക്ക്പിറ്റില്‍ പൈലറ്റ്‌ പ്രത്യേക "സൗകര്യങ്ങള്‍"  ഒരുക്കിയതാണ്  ഇപ്പോള്‍ ഏറ്റവും ഒടുവിലായി എയർ ഇന്ത്യയ്ക്കെതിരെ ലഭിച്ചിരിയ്ക്കുന്ന പരാതി. 

Written by - Zee Malayalam News Desk | Last Updated : May 1, 2023, 04:00 PM IST
  • തന്‍റെ പെണ്‍സുഹൃത്തിന് കോക്ക്പിറ്റില്‍ പൈലറ്റ്‌ പ്രത്യേക "സൗകര്യങ്ങള്‍" ഒരുക്കിയതാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി എയർ ഇന്ത്യയ്ക്കെതിരെ ലഭിച്ചിരിയ്ക്കുന്ന പരാതി.
Air India Cockpit Incident: എയർ ഇന്ത്യ സിഇഒ, വിമാന സുരക്ഷാ മേധാവി എന്നിവർക്ക് ഡിജിസിഎയുടെ നോട്ടീസ്

Air India Cockpit Incident: ദുബായ്-ഡൽഹി വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റിനുള്ളിൽ സമയം ചിലവഴിക്കാന്‍ അനുവദിച്ച സംഭവത്തിൽ കര്‍ശന നടപടി കൈക്കൊണ്ട്   ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation (DGCA). നടപടിയുടെ ഭാഗമായി എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണിനും വിമാന സുരക്ഷാ മേധാവി  ഹെൻറി ഡോണോഹോയ്ക്കും  DGCA കാരണം കാണിക്കൽ നോട്ടീസ് നൽകി. 

Also Read:  Mohini Ekadashi 2023: മോഹിനി ഏകാദശി, ശുഭ യോഗങ്ങൾ നല്‍കും അപാര സമ്പത്തും സമൃദ്ധിയും!! 

ഫെബ്രുവരി 27 ന് എയർ ഇന്ത്യയുടെ ദുബായ്-ഡൽഹി വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. തന്‍റെ പെണ്‍സുഹൃത്തിന് കോക്ക്പിറ്റില്‍ പൈലറ്റ്‌ പ്രത്യേക "സൗകര്യങ്ങള്‍"  ഒരുക്കിയതാണ്  ഇപ്പോള്‍ ഏറ്റവും ഒടുവിലായി എയർ ഇന്ത്യയ്ക്കെതിരെ ലഭിച്ചിരിയ്ക്കുന്ന പരാതി. 

Also Read:  Lucky Zodiac Signs In May 2023:  മെയ് മാസത്തില്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും അതിഗംഭീര നേട്ടങ്ങള്‍!!  

പൈലറ്റിനെതിരെ കാബിന്‍ ക്രൂ അംഗങ്ങളാണ്  പരാതി നല്‍കിയിരിയ്ക്കുന്നത്.  ഒരു എയർ ഹോസ്റ്റസ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എയർ ഇന്ത്യ ഫ്‌ളൈറ്റ് എഐ-915-ന്‍റെ പൈലറ്റ് തന്‍റെ വനിതാ സുഹൃത്തിന് കോക്‌പിറ്റിൽ 'സുഖകരമായ സ്വീകരണമുറി' പോലെയുള്ള ഒരു അനുഭവം സൃഷ്ടിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.  

ഫെബ്രുവരി 27 ന് നടന്ന സംഭവത്തില്‍ മാര്‍ച്ച് 3 ന് വനിതാ കാബിന്‍ ക്രൂ പരാതി നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ മൂന്നംഗ സമിതിയ്ക്ക് രൂപം നല്‍കിയിരുന്നു.  റെഗുലേറ്ററിന്‍റെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച് സംഭവത്തെക്കുറിച്ച് യഥാസമയം ഡിജിസിഎയ്ക്ക്  റിപ്പോർട്ട് ചെയ്യാത്തതിന് ഏപ്രിൽ 21 ന് എയർ ഇന്ത്യ സിഇഒയ്ക്കും ഫ്ലൈറ്റ് സേഫ്റ്റി മേധാവിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. 

കൂടാതെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും  കാലതാമസമുണ്ടായി. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ രണ്ട്  എക്സിക്യൂട്ടീവുകൾക്കും 15 ദിവസത്തെ സമയം നൽകിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. 

തന്‍റെ പരാതിയില്‍ എയർഹോസ്റ്റസ് പറയുന്നതിങ്ങനെ... 

മിസ് ( .....) നുവേണ്ടി ബങ്കിൽ നിന്ന് തലയിണകൾ കൊണ്ടുവരാൻ ആദ്യം ക്യാപ്റ്റൻ തന്നോട് ആവശ്യപ്പെട്ടു. കോക്ക്പിറ്റ് സ്വാഗതാർഹവും ഊഷ്മളവും സുഖപ്രദവുമാകണമെന്ന് പൈലറ്റ് മുന്‍പേ പറഞ്ഞിരുന്നു. കൂടാതെ, അവര്‍ക്കായി പ്രത്യേക പാനീയങ്ങളും ലഘുഭക്ഷണങ്ങളും ഓർഡർ ചെയ്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഈ അവസരത്തില്‍ കോക്പിറ്റിൽ മദ്യം വിളമ്പുന്നത് അനുവദനീയമല്ല എന്ന് താന്‍ പറഞ്ഞതായി എയർ ഹോസ്റ്റസിന്‍റെ പരാതിയിൽ പറയുന്നു. ഇത് കേട്ട് പൈലറ്റ് ദേഷ്യപ്പെട്ടതായും ശേഷം അയാളുടെ സ്വഭാവം ആകെ മാറിയെന്നും അയാള്‍ വളരെ പ്രകോപിതനാവുകയും പരുഷമായി പെരുമാറുകയും ഒരു വേലക്കാരിയോട് എന്നപോലെ പെരുമാറാൻ തുടങ്ങിയതായും എയർ ഹോസ്റ്റസ്  പരാതിയില്‍ പറയുന്നു.

കൂടാതെ, വിമാനം പുറപ്പെടുന്നതിന് മുന്‍പേ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞാണ് വിമാനത്തിലെ രണ്ടു പൈലറ്റുമാരും എത്തിച്ചേര്‍ന്നത് എന്നും യാത്രക്കാര്‍ക്കൊപ്പമാണ് അവരും വിമാനത്തിനുള്ളില്‍ പ്രവേശിച്ചതെന്നും ഡി.ജി.സി.എയ്ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു. 

എന്താണ് സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ പറയുന്നത് ? 

DGCA CAR (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ - സിവിൽ ഏവിയേഷൻ റെഗുലേഷൻസ്), എയർ ഇന്ത്യ ഓപ്പറേഷൻസ് മാനുവൽ എന്നിവ പ്രകാരം പ്രീഫ്ലൈറ്റ് BA ടെസ്റ്റ് (നിയമപ്രകാരം നടപ്പിലാക്കിയിരിക്കുന്നത്) നടത്തിയ അംഗീകൃത വ്യക്തികൾക്ക് മാത്രമേ കോക്ക്പിറ്റിൽ പ്രവേശിക്കാനും ഇരിക്കാനും കഴിയൂ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News