ഭൂവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ തിരിച്ചറിയാനാകാത്ത രീതിയിൽ മോർച്ചറികളിൽ ഇരുനൂറോളം മൃതദേഹങ്ങൾ. വിവിധ ആശുപത്രികളിലെ മോർച്ചറികളിലായാണ് ഇപ്പോഴും അവകാശികളെയും കാത്ത് മൃതദേഹങ്ങൾ ഉള്ളത്. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തിന്നതിനായി ഓൺലൈൻ സൗകര്യമൊരുക്കിയിരിക്കുകയാണ് ഒഡിഷ സർക്കാർ.
മൃതദേഹങ്ങളുടെ ചിത്രങ്ങൾ വെബ്‌സൈറ്റിൽ (srcodisha.nic.in) പങ്കുവെച്ചിട്ടുണ്ട്. ഒഡിഷ സർക്കാർ ഒരുക്കിയ പോർട്ടലിലൂടെ വിവിധ സംസ്ഥാനങ്ങളിലുള്ളവർക്ക് ബന്ധുക്കളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ പട്ടികയും ഒഡീഷ സർക്കാരിന്റെ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. 275 ഇതുവരെ അപകടത്തിൽ മരിച്ചത് എന്ന് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു.
നേരത്തെ 288 പേർ മരിച്ചെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഈ പിശകിന് കാരണമായത് ചില മൃതദേഹങ്ങൾ രണ്ടു തവണ എണ്ണിയതാണെന്ന് ഒഡിഷ സർക്കാർ അറിയിച്ചു. മരിച്ച 275 പേരിൽ 88 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ തിരിച്ചറിയാനായിട്ടുള്ളൂവെന്നും ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ALSO READ: പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശ്നം? ഗോവധ നിരോധന നിയമം പിൻവലിക്കാനൊരുങ്ങി കർണ്ണാടക
1175 പേർക്കാണ് പരിക്കേറ്റത്. അതിൽ 793 പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഒഡിഷ സർക്കാർ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുക എന്നതാണ്. അതിനു വേണ്ടി മൃതദേഹങ്ങളുടെ ഫോറൻസിക് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് എല്ലാ മൃതദേഹങ്ങളുടെയും ഡിഎൻഎ പരിശോധന നടത്തുന്നതെന്ന് ഒഡിഷ സർക്കാർ അറിയിച്ചു.
മരിച്ചവരുടെ തിരിച്ചറിയാൻ സഹായിക്കുന്ന ഫോട്ടോകൾ മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. അപകടത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ചില മൃതദേഹങ്ങളുടെ ചിത്രങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നവയാണ്. കുട്ടികൾ ഈ ചിത്രങ്ങൾ കാണുന്നത് ഒഴിവാക്കണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1929 എന്ന ഹെൽപ്പലൈൻ നമ്പറിലൂടെ ബന്ധുക്കൾക്ക് അധികൃതരെ ബന്ധപ്പെടാം. മോർച്ചറികളിലേക്കും ആശുപത്രികളിലേക്കും എത്തുന്നതിന് വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...