AAP Punjab MLA Found Dead: പഞ്ചാബിൽ ആം ആദ്മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ

AAP Punjab MLA's Death Updates: അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഗോഗിയെ ഉടൻ തന്നെ ഡിഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Written by - Zee Malayalam News Desk | Last Updated : Jan 11, 2025, 08:31 AM IST
  • പഞ്ചാബിൽ എഎപി എംഎൽഎയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ലുധിയാന എംഎൽഎയായ ഗുർപ്രീത് ഗോഗി ബാസിയെയാണ് വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്
  • ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം
AAP Punjab MLA Found Dead: പഞ്ചാബിൽ ആം ആദ്മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ

ചണ്ഡീഗഢ്: പഞ്ചാബിൽ എഎപി എംഎൽഎയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. ലുധിയാന എംഎൽഎയായ ഗുർപ്രീത് ഗോഗി ബാസിയെയാണ് വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. 

Also Read: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മുന്നറിയിപ്പ്!

ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. വെടിയേറ്റ മുറിവുകളോടെ ഗുർപ്രീത് ഗോഗിയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വയം വെടിവെച്ചതാണെന്നാണ് പോലീസ് നി​ഗമനം.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പകൽ സമയത്തെ പതിവ് പരിപാടികൾക്ക് ശേഷം എംഎൽഎ ഘുമർ മണ്ഡിയിലെ വീട്ടിലേക്ക് മടങ്ങിയിയെന്നാണ് എഎപി ജില്ലാ സെക്രട്ടറി പരംവീർ സിംഗ് പറഞ്ഞത്. അവസാന നിമിഷങ്ങളിൽ അദ്ദേഹം കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഭാര്യ ഡോ.സുഖ്‌ചെയിൻ കൗർ ഗോഗി വന്ന് നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗുർപ്രീതിനെ കണ്ടത്.

Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഞെട്ടിക്കുന്ന വാർത്ത; ഇവർക്ക് പെൻഷൻ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കില്ല!

2024 നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോഗി തൻ്റെ അമ്മ പർവീൺ ബസ്സി സമ്മാനിച്ച സ്‌കൂട്ടറിൽ ഭാര്യയ്‌ക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയത് വലിയ ചർച്ചയായിരുന്നു. സ്കൂട്ടറിനെ തൻ്റെ ഭാഗ്യ ചിഹ്നമായും ഗോഗി കണക്കാക്കിയിരുന്നു. 2022 ൽ എംഎൽഎ ആകുന്നതിന് മുൻപ് ഗോഗി രണ്ട് തവണ എംസി കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ടായിരുന്നു. കോൺഗ്രസ് ജില്ലാ  പ്രസിഡന്റായിരുന്ന അദ്ദേഹം 2022 ലെ വിധാൻ സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആംആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News