AAPയിലേക്ക് ജനം ഒഴുകുന്നു... 24 മണിക്കൂറിനിടെ 1 മില്യണ്‍ അംഗങ്ങള്‍...!!

അംഗബലത്തില്‍ ചരിത്രം സൃഷ്ടിച്ച് അം ആദ്മി പാര്‍ട്ടി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി 24 മണിക്കൂറിനകം 10 ലക്ഷം ആളുകളാണ് AAPയില്‍  ചേര്‍ന്നിരിക്കുന്നത്...!

Last Updated : Feb 13, 2020, 12:24 PM IST
  • അംഗബലത്തില്‍ ചരിത്രം സൃഷ്ടിച്ച് അം ആദ്മി പാര്‍ട്ടി.
  • ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി 24 മണിക്കൂറിനകം 10 ലക്ഷം ആളുകളാണ് AAPയില്‍ ചേര്‍ന്നിരിക്കുന്നത്...!
  • 'ഞങ്ങളുടെ വൻ വിജയത്തിന്‍റെ 24 മണിക്കൂറിനകം 1 മില്യണിലധികം ആളുകൾ ആം ആദ്മി പാർട്ടിയിൽ ചേർന്നു', AAP ട്വീറ്റ് ചെയ്തു.
AAPയിലേക്ക് ജനം ഒഴുകുന്നു... 24 മണിക്കൂറിനിടെ 1 മില്യണ്‍ അംഗങ്ങള്‍...!!

ന്യൂഡല്‍ഹി: അംഗബലത്തില്‍ ചരിത്രം സൃഷ്ടിച്ച് അം ആദ്മി പാര്‍ട്ടി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി 24 മണിക്കൂറിനകം 10 ലക്ഷം ആളുകളാണ് AAPയില്‍  ചേര്‍ന്നിരിക്കുന്നത്...!

'ഞങ്ങളുടെ വൻ വിജയത്തിന്‍റെ 24 മണിക്കൂറിനകം 1 മില്യണിലധികം ആളുകൾ ആം ആദ്മി പാർട്ടിയിൽ ചേർന്നു', AAP ട്വീറ്റ് ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് പിന്നാലെ, AAP രാഷ്ട്ര നിര്‍മാണ്‍ എന്ന പേരില്‍ പുതിയ പ്രചാരണം ആരംഭിച്ചിരുന്നു. 9871010101 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്ത് പ്രചാരണത്തില്‍ പങ്കാളികളാകാം എന്നാണ് പാര്‍ട്ടി അറിയിച്ചിരുന്നത്. AAPയുടെ നിലപാടിനോട് യോജിച്ചുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മിസ് കോള്‍ ചെയ്ത് പാര്‍ട്ടി അംഗമാകാമെന്നറിയിച്ച പാര്‍ട്ടി, സോഷ്യല്‍ മീഡിയ വഴിയും നമ്പര്‍ പ്രചരിപ്പിച്ചിരുന്നു. ഈ പരിപാടിയിലൂടെ 24 മണിക്കൂറിനകം ലക്ഷക്കണക്കിന് അംഗങ്ങള്‍ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

രണ്ടാം UPA  സര്‍ക്കാരിന്‍റെ കാലത്ത് നടന്ന അഴിമതികള്‍ക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായാണ് ആം ആദ്മി പാര്‍ട്ടിയുടെ ഉദയം. കൂടാതെ, ഡല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച വളരെ വേഗത്തിലാക്കിയെന്നത് വാസ്തവമാണ്.

2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്, ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി ഇത്രയധികം സീറ്റുകള്‍ വാരിക്കൂട്ടുന്നത്. ആകെയുള്ള 70 സീറ്റുകളില്‍ 67 എണ്ണവും ആം ആദ്മി പാര്‍ട്ടിയാണ് നേടിയത്. BJP  3 സീറ്റ് നേടിയപ്പോള്‍ 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ്‌ സംപൂജ്യരായി നിലകൊള്ളുകയായിരുന്നു.

എന്നാല്‍, പുതുതായി രൂപം കൊണ്ട ഈ പാര്‍ട്ടിയുടെ ജനസമ്മിതിയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്നാണ് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്. ഇത്തവണ ആകെയുള്ള 70 സീറ്റുകളില്‍ 62 എണ്ണമാണ് AAP നേടിയത്.   

കൂടാതെ, AAPയുടെ വോട്ട് വിഹിതവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 53.57% വോട്ട് AAP നേടിയപ്പോള്‍ BJPയ്ക്ക് ലഭിച്ചത് 38.51% ആണ്. 4.26% ആണ് കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം.

Trending News