DCW Chief Swati Maliwal: ഡിസിഡബ്ല്യു ചീഫ് സ്വാതി മാലിവാലിനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് AAP

DCW Chief Swati Maliwal:  സ്വാതി മലിവാൾ ഒരു വനിതാ അവകാശ പ്രവർത്തകയും ഡൽഹി വനിതാ കമ്മീഷൻ (DCW) നിലവിലെ ചെയർപേഴ്സണുമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2024, 05:30 PM IST
  • ഡൽഹിയിൽ നിന്നുള്ള 3 രാജ്യസഭാ എംപിമാരുടെ രാജ്യസഭ കാലാവധി ഈ മാസം അവസാനിക്കും. പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജനുവരി 19 ന് നടക്കും.
DCW Chief Swati Maliwal: ഡിസിഡബ്ല്യു ചീഫ് സ്വാതി മാലിവാലിനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് AAP

New Delhi: ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷയും ആം ആദ്മി പാര്‍ട്ടി മുതിർന്ന നേതാവുമായ സ്വാതി മാലിവാലിനെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തു. ആം ആദ്മി പാർട്ടിയുടെ (AAP) രാഷ്ട്രീയകാര്യ സമിതി വെള്ളിയാഴ്ചയാണ് ഈ തീരുമാനം കൈക്കൊണ്ടത്. 

Also Read:  Career Astro Tips: കരിയറിൽ അടിക്കടി പുരോഗതി, ഈ നടപടികൾ വർഷം മുഴുവനും നിങ്ങൾക്ക് സമ്പത്ത് സമ്മാനിക്കും  
 
ഡൽഹിയിൽ നിന്നുള്ള 3 രാജ്യസഭാ എംപിമാരുടെ രാജ്യസഭ കാലാവധി ഈ മാസം അവസാനിക്കും.  പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജനുവരി 19 ന് നടക്കും. 

Also Read:  Cargo Ship Hijacked: 15 ഇന്ത്യക്കാരടങ്ങിയ ചരക്ക് കപ്പല്‍ തട്ടിക്കൊണ്ടുപോയി, തിരച്ചിലിനായി ഇന്ത്യൻ നാവികസേന രംഗത്ത്  
 
ഡല്‍ഹിയില്‍ നിനുള്ള അംഗങ്ങളായ സഞ്ജയ് സിംഗ്, സുശീൽ കുമാർ ഗുപ്ത, നരേൻ ദാസ് ഗുപ്ത  എന്നിവര്‍   ജനുവരി 27 ന് രാജ്യസഭയില്‍ നിന്ന് വിരമിക്കും. അതേസമയം, നരേൻ ദാസ് ഗുപ്ത, ജയിലില്‍ കഴിയുന്ന സഞ്ജയ്‌ സിംഗ് എന്നിവരെ ആം ആദ്മി പാര്‍ട്ടി വീണ്ടും നാമനിർദ്ദേശം ചെയ്യും. 

എന്നാല്‍,  സുശീൽ കുമാർ ഗുപ്ത ഹരിയാനയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തന്‍റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിയ്ക്ക് ആ ഒഴിവിലേയ്ക്കാണ് ഡിസിഡബ്ല്യു ചീഫ് സ്വാതി മാലിവാലിനെ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തിരിയ്ക്കുന്നത്. 

'AAP ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ അദ്ധ്യക്ഷനായ കമ്മിറ്റി, നിലവിലുള്ള രണ്ട് അംഗങ്ങളെ വീണ്ടും നോമിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അതേസമയം സുശീൽ കുമാർ ഗുപ്ത ഹരിയാനയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെ ആ സ്ഥാനത്ത് സ്വാതി മാലിവാലിനെ  നോമിനേറ്റ് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചു', പാര്‍ട്ടി വക്താവ് അറിയിച്ചു. 

സ്വാതി മലിവാൾ ഒരു വനിതാ അവകാശ പ്രവർത്തകയും ഡൽഹി വനിതാ കമ്മീഷൻ (DCW) നിലവിലെ ചെയർപേഴ്സണുമാണ്. DCW-ൽ ചേരുന്നതിന് മുമ്പ്, പൊതു പരാതികളിൽ ഡൽഹി മുഖ്യമന്ത്രിയുടെ ഉപദേശകയായി മാലിവാല്‍ പ്രവർത്തിച്ചിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിനും കർശനമായ നിയമങ്ങൾക്കായി വാദിക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ ക്യാമ്പയ്‌നുകളുമായും പ്രസ്ഥാനങ്ങളുമായും മാലിവാല്‍  ബന്ധപ്പെട്ടിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News