AAI Recruitment 2022: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

AAI Recruitment 2022: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero-ൽ യോഗ്യതയും ശമ്പളവും സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 04:52 PM IST
  • ബി.ഇ/ബിടെക്, ബി.എസ്.സി (എഞ്ചിനീയറിങ്) യോ​ഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
  • 400 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
  • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero-ൽ യോഗ്യതയും ശമ്പളവും സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
AAI Recruitment 2022: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ജൂനിയർ എക്‌സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കി. ഓൺലൈൻ അപേക്ഷ 2022 ജൂൺ 15 മുതൽ ആരംഭിക്കും. അപേക്ഷകർക്ക് 2022 ജൂലൈ 14-നോ അതിനുമുമ്പോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero-ൽ യോഗ്യതയും ശമ്പളവും സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.ഇ/ബിടെക്, ബി.എസ്.സി (എഞ്ചിനീയറിങ്) യോ​ഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 400 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത, ശമ്പള സ്കെയിൽ, അപേക്ഷാ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022; പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷയുടെ ആരംഭ തീയതി: ജൂൺ 15
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: ജൂലൈ 14
ഓൺലൈൻ പരീക്ഷയുടെ താൽക്കാലിക തീയതി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും

ALSO READ: Indian Navy Recruitment 2022: ഇന്ത്യൻ നേവിയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; പത്താംക്ലാസും ഐടിഐയും യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ): 400 തസ്തികകൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2022 ശമ്പള സ്കെയിൽ: ജൂനിയർ എക്സിക്യൂട്ടീവ് (ഇ-1): 40,000-1,40,000 രൂപ. ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം സി.ടി.സി. ഏകദേശം 12 ലക്ഷം രൂപയാണ്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022: യോഗ്യതാ മാനദണ്ഡം
വിദ്യാഭ്യാസ യോഗ്യത: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾ ഉൾപ്പെടെ സയൻസിൽ മൂന്ന് വർഷത്തെ ഫുൾടൈം റെഗുലർ ബാച്ചിലേഴ്‌സ് ബിരുദം (ബിഎസ്‌സി). അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗിൽ മുഴുവൻ സമയ റെഗുലർ ബാച്ചിലേഴ്സ് ബിരുദം (ഫിസിക്സും മാത്തമാറ്റിക്സും ഏതെങ്കിലും ഒരു സെമസ്റ്ററിലെ പാഠ്യപദ്ധതിയിലെ വിഷയങ്ങളായിരിക്കണം). ഉദ്യോഗാർത്ഥിക്ക് ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനും മിനിമം പ്രാവീണ്യം ഉണ്ടായിരിക്കണം (ഉദ്യോഗാർത്ഥി 10 അല്ലെങ്കിൽ 12 ക്ലാസുകളിൽ ഒരു വിഷയമായി ഇംഗ്ലീഷ് പാസായിരിക്കണം).

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022: അപേക്ഷാ ഫീസ്
അപേക്ഷാ ഫീസായി 1,000 രൂപ അടയ്ക്കണം. എസ്‌സി/എസ്‌ടി/സ്ത്രീ ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 81 രൂപ മാത്രം അടച്ചാൽ മതിയാകും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർ, പിഡബ്ല്യുഡി വിഭാ​ഗത്തിലുള്ളവർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022: എങ്ങനെ അപേക്ഷിക്കാം?
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ aai.aero എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2022 ജൂലൈ 14ന് മുമ്പ് അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, തിരഞ്ഞെടുപ്പ് പ്രക്രിയ, പ്രായപരിധി എന്നിവയെ സംബന്ധിച്ച് വിശദമായി അറിയുന്നതിനും aai.aero എന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News