ഗാന്ധിനഗർ: പുള്ളിപ്പുലിയുടെ ആക്രമണത്തിൽനിന്നും തന്റെ മൂന്നും അഞ്ചും വയസ്സുള്ള പെൺമക്കളെ സാഹസികമായി രക്ഷപ്പെടുത്തി അച്ഛൻ. ഗുജറാത്തിലെ ദാഹോദിലെ ഫുൽപുർ ഗ്രാമത്തിലാണ് ഈ സംഭവം ഉണ്ടാകുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ പ്രാഥമിക കർമങ്ങൾ നിർവഹിക്കാനായി ഇറങ്ങിയതായിരുന്നു അൻകിൽ ദാമൊർ എന്ന യുവാവ്.
വാതിൽ തുറന്ന് കാര്യങ്ങൾ കഴിഞ്ഞു അകത്തെത്തിയ അൻകിൽ കാണുന്നത് തന്റെ 3 വയസ്സുകാരിയായ മകളായ വൻഷയെ കടിച്ചു തൂക്കി നിൽക്കുന്ന പുള്ളി പുലിയെ ആണ്. ഇതു കണ്ട് ആ പിതാവ് നടത്തിയ സമയോചിതമായ ഇടപെടലാണ് മക്കളുടെ ജീവൻ കാത്തതെന്ന് ദേവഗഢ് ബാരിയയിലെ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ പ്രശാന്ത് തോമർ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: "മാന്ത്രികനെന്ന് തോന്നിക്കാണും"; മോദിയെ കാൽ തൊട്ട് വന്ദിച്ച മറാപ്പെയെ പരിഹസിച്ച് സഞ്ജയ് റാവുത്ത്
അന്കിലിനെ കണ്ട പുലി മുന്നോട്ട് കുതിക്കാനായി ആഞ്ഞു. എന്നാൽ തെല്ലും ഭയക്കാതെ ആ പിതാവ് പുലിയെ പോകാൻ അനുവദിക്കാതെ പുലിക്കു മുന്നിലേക്ക് നടന്നു. ഇതോടെ വൻഷയെ ഉപേക്ഷിക്കാൻ പുള്ളിപ്പുലി നിർബന്ധിതമായി. എന്നാൽ ഉടൻതന്നെ വൻകിലിന്റെ മൂത്തമകൾ അഞ്ചുവയസ്സുകാരി കാവ്യയെ പുള്ളിപ്പുലി പിടികൂടി. മാത്രമല്ല, അലറിക്കരയുന്ന കുട്ടിയുമായി പുള്ളിപ്പുലി പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.പുലിക്ക് പുറകെ അൻകിലും ചിന്തിച്ചു നിൽക്കാതെ കാട്ടിലേക്ക് പാഞ്ഞു.
പുലിയെ കീഴടക്കി തന്റെ മകളെ രക്ഷിക്കാൻ പാഞ്ഞ ആ പിതാവ് ആയുധങ്ങൾ ഒന്നും കരുതിയിരുന്നില്ല. വെറുംകയ്യോടെ അൻകിൽ പുള്ളിപ്പുലിയെ എതിരിട്ടെന്നും, പുള്ളിപ്പുലിയെ അതിന്റെ പ്രദശേത്തുവെച്ച് എതിരിടുക എന്നത് ഏറെ ധൈര്യം ആവശ്യമുള്ള സംഗതിയാണെന്നും പ്രശാന്ത് തോമർ പറഞ്ഞു. പുള്ളിപ്പുലിയെ എതിരിടുന്നതിനിടയിൽ ഒരു കഷണം തുണി അൻകിൽ അതിനു നേർക്ക് എറിഞ്ഞു. ഇതോടെ പുള്ളിപ്പുലി പതറുകയും കുട്ടിയെ താഴെയിട്ട ശേഷം കുറ്റിക്കാടിനുള്ളിൽ ഓടി മറയുകയും ചെയ്തു. അപ്പോഴേക്കും ബഹളം കേട്ട് സമീപവാസികൾ അൻകിലിന്റെ വീടിന്റെ പരിസരത്തേക്ക് എത്തിച്ചേർന്നിരുന്നു.
പുള്ളിപുലിയെ എതിരിട്ട ആ യുവാവിന് നേരിയ പരിക്കുകൾ മാത്രമാണ് ഉള്ളത്. കാവ്യയ്ക്കും വൻഷയ്ക്കും മുഖത്തും തലയിലുമായാണ് പരിക്ക്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പ്രശാന്ത് തോമർ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ചേരുകയും പുള്ളിപ്പുലിയെ പിടികൂടാനായി കൂടുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
അതോസമയം മണിപ്പൂരിൽ വീണ്ടും സംഘർഷം തുടങ്ങി. ഇംഫാലിലെ ന്യൂ ചെക്കോൺ ചന്തയിലാണ് സംഘർഷം നടന്നത്. ഇതോടെ പ്രദേശത്ത് വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷം വീണ്ടും ഉടലെടുത്തതിനെ തുടർന്ന് കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇംഫാലിൽ ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു. സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്.
ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെ പേരിലാണ് ഈ മാസം ആദ്യം മണിപ്പൂരിൽ പ്രതിഷേധവും സംഘർഷവും രൂക്ഷമായത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലാണ് സംഘർഷം. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ് ഇവർ ഭൂരിഭാഗവും. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ ഉൾപ്പെടുന്നവരാണ്.
വിവാദം കത്തിക്കയറുന്ന സമയത്ത് മെയ്തെയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തില്‍പെടുത്താനുള്ള ആവശ്യത്തെ ഹൈക്കോടതി പിന്തുണയ്ക്കുകയും അതിനായുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയു ചെയ്തതിരുന്നു. ഇതോടെ നാഗ, കുക്കി വിഭാഗത്തിലുള്ളവർ പ്രതിഷേധവുമായി എത്തി. പിന്നീട് ഇത് വലിയ സംഘർഷത്തിലേക്ക് കൊണ്ടത്തിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും എല്ലാം അഗ്നിക്കിരയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...