Covid Omicron Variant : മഹാരാഷ്ട്രയിൽ 7 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ 32 കേസുകൾ

ഇന്ന് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ച ഏഴ് കേസുകളിൽ മൂന്നെണ്ണവും മുംബൈ നഗരത്തിലാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 10, 2021, 08:42 PM IST
  • ഇതുവരെ രോഗബാധ സ്ഥിരീകരിച്ച ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല.
  • ഒമിക്രോൺ രോഗബാധ രാജ്യത്തൊട്ടാകെ ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്.
  • ഇന്ന് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ച ഏഴ് കേസുകളിൽ മൂന്നെണ്ണവും മുംബൈ നഗരത്തിലാണ്.
  • ഡിസംബറിൽ ആകെ 93 അന്തരാഷ്ട്ര യാത്രക്കാരാണ് ഇന്ത്യയിൽ എത്തിയത്. ഇതിൽ 83 പേരും ഒമിക്രോൺ രോഗബാധയുടെ ജാഗ്രത നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നാണ് .
Covid Omicron Variant : മഹാരാഷ്ട്രയിൽ 7 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ 32 കേസുകൾ

Mumbai : മഹാരാഷ്ട്രയിൽ (Maharashtra) 7 പേർക്ക് കൂടി ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു.  ഇതോട് കൂടി രാജ്യത്ത് ആകെ 32 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എന്നാൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല. ഒമിക്രോൺ രോഗബാധ രാജ്യത്തൊട്ടാകെ ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്.   

ഇന്ന് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ച ഏഴ് കേസുകളിൽ മൂന്നെണ്ണവും മുംബൈ നഗരത്തിലാണ്. ഡിസംബറിൽ ആകെ 93 അന്തരാഷ്ട്ര യാത്രക്കാരാണ് ഇന്ത്യയിൽ എത്തിയത്. ഇതിൽ 83 പേരും ഒമിക്രോൺ രോഗബാധയുടെ ജാഗ്രത നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നാണ് . കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ  പ്രോട്ടോകോളിൽ മാറ്റം വരുത്തിയിട്ടില്ല.

ALSO READ: Covishield booster dose | കോവിഷീൽഡ് ബൂസ്റ്റർ ഡോസിന് അം​ഗീകാരം നൽകുന്നത് ചർച്ച ചെയ്യാൻ വിദ​ഗ്ധസമിതി യോ​ഗം ചേരും

അതേസമയം വാക്‌സിൻ എത്രത്തോളം ഫലപ്രദമാണെന്ന് ഐസിഎം ആർ പരിശോധിക്കുകയാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) അടുത്തിടെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (DCGI) കോവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് അം​ഗീകാരം ലഭിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നു. രാജ്യത്ത് ഇപ്പോൾ കോവിഡ് വാക്‌സിൻ മതിയായ സ്റ്റോക്ക് ഉണ്ടെന്നും കോവിഡിന്റെ പുതിയ വകഭേദത്തെ ചെറുക്കാൻ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്നും കമ്പനിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ:  International Flights | ഒമിക്രോൺ ഭീതി, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ജനുവരി 31 വരെ നീട്ടി

കോവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന്റെ അനുമതിക്കായി അപേക്ഷിച്ച ഇന്ത്യയിലെ ആദ്യത്തെ വാക്സിൻ നിർമ്മാണ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഇത് സംബന്ധിച്ച സബ്ജക്റ്റ് എക്സ്പർട്ട് കമ്മിറ്റിയുടെ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ആരംഭിക്കും. പല വിദഗ്‌ധരും ഇന്ത്യയിൽ ബൂസ്റ്റർ ഡോസുകൾ ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ശേഷമാണ് ബൂസ്റ്റർ ഡോസ് എന്ന ആവശ്യം ശക്തമായത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.

ALSO READ: Omicron | ഡൽഹിക്ക് പുറമെ രാജസ്ഥാനിലും ഒമിക്രോൺ രോഗബാധ; രാജ്യത്തെ ആകെ കേസുകൾ 21 ആയി

അതേസമയം, ഇന്ത്യയിലെ കോവിഡ്-19 വാക്സിനേഷൻ വ്യാഴാഴ്ച 131 കോടി (131,09,90,768) ഡോസ് കടന്നു. ഇന്നലെ വൈകിട്ട് ഏഴ് മണി വരെ 67 ലക്ഷത്തിലധികം (67,11,113) ഡോസുകൾ നൽകിയതായി സർക്കാർ അറിയിച്ചു. ഇന്ത്യ ഇതുവരെ 140 കോടിയിലധികം കൊവിഡ്-19 വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള പത്രക്കുറിപ്പിൽ പിന്നീട് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News