Farmers Protest: സമരവേദിക്കു സമീപം ട്രക്കിടിച്ച്‌ 3 കര്‍ഷക സ്ത്രീകള്‍ മരിച്ചു

ഡല്‍ഹി അതിര്‍ത്തിയിലെ  സമരവേദിയ്ക്ക് സമീപം  ട്രാക്ക് പാഞ്ഞുകയറി, പഞ്ചാബില്‍ നിന്നുള്ള 3 കര്‍ഷക സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 12:41 PM IST
  • ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദിയ്ക്ക് സമീപം ട്രാക്ക് പാഞ്ഞുകയറി, പഞ്ചാബില്‍ നിന്നുള്ള 3 കര്‍ഷക സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു.
  • ഹരിയാനയിലെ ജജ്ജാര്‍ റോഡിലുള്ള സമരവേദിക്ക് സമീപം വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം അരങ്ങേറിയത്.
Farmers Protest: സമരവേദിക്കു സമീപം ട്രക്കിടിച്ച്‌ 3 കര്‍ഷക സ്ത്രീകള്‍ മരിച്ചു

New Delhi: ഡല്‍ഹി അതിര്‍ത്തിയിലെ  സമരവേദിയ്ക്ക് സമീപം  ട്രാക്ക് പാഞ്ഞുകയറി, പഞ്ചാബില്‍ നിന്നുള്ള 3 കര്‍ഷക സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു.

ഹരിയാനയിലെ ജജ്ജാര്‍ റോഡിലുള്ള സമരവേദിക്ക്  (Farmers Protest) സമീപം വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ്  സംഭവം അരങ്ങേറിയത്.  രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരണത്തിന് കീഴടങ്ങിയതായി പോലിസ് പറഞ്ഞു. 

റിപ്പോര്‍ട്ട് അനുസരിച്ച്,  ജജ്ജാര്‍ റോഡിലെ മേല്‍പ്പാലത്തിനു താഴെയുള്ള ഡിവൈഡറില്‍  മൂന്നുപേരും ഓട്ടോ  കാത്തുനില്‍ക്കുകയായിരുന്നു. ആ സമയത്ത് അതിവേഗതയിലെത്തിയ ട്രാക്ക് ഇവരുടെമേല്‍ പാഞ്ഞു കയറുകയായിരുന്നു.  സംഭവം നടന്നയുടനെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീകള്‍ പഞ്ചാബിലെ മന്‍സ ജില്ലയില്‍ നിന്നുള്ളവരാണ്.

തിക്രി അതിർത്തിയിൽ കേന്ദ്രസർക്കാരിന്‍റെ  കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം, സ്ത്രീകൾ പഞ്ചാബിലെ മൻസ ജില്ലയിലെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

Also Read: Lakhimpur Kheri; ഒരിക്കലും അവസാനിക്കാത്ത കഥയായി അന്വേഷണത്തെ മാറ്റരുതെന്ന് സുപ്രീംകോടതി

'ബഹദൂർഗഡിൽ ഒരു  ട്രക്ക് ഇടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു, സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണ്',  എസ് പി   ജജ്ജാർ, വസീം അക്രം പറഞ്ഞു.  മാൻസ ജില്ലയിലെ ഖീവ ദ്യാലുവാല ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ചതെന്നും ചിന്ദർ കൗർ (60), അമർജീത് കൗർ (58), ഗുർമൈൽ കൗർ (60) എന്നിവരാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ പിജിഐ റോഹ്തക്കിൽ എത്തിച്ചതായും പോലീസ് അറിയിച്ചു.

Also Read: Supreme Court: കർഷക പ്രതിഷേധത്തിൽ റോഡ് ഉപരോധിക്കുന്നതിനെതിരെ വീണ്ടും വിമർശനവുമായി സുപ്രീംകോടതി

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ  മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ  കഴിഞ്ഞ 11 മാസത്തോളമായി സമരം തുടരുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

Trending News