Bihar: ബീഹാറിൽ 22 പേർ മുങ്ങി മരിച്ചു; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

22 drowned in Bihar: 

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 07:23 PM IST
  • 14 വയസ്സുള്ള ഇരട്ട സഹോദരങ്ങളാണ് മരിച്ചത്.
Bihar: ബീഹാറിൽ 22 പേർ മുങ്ങി മരിച്ചു; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പാറ്റ്ന: ബീഹാറിൽ 24 മണിക്കൂറിനിടെ മുങ്ങിമരിച്ചത് 22 ആളുകൾ. സംസ്ഥാനത്തെ 9 ജില്ലകളിലായി നടന്ന അപകടത്തിലാണ് 22 പേർ മരിച്ചത്. നിര്‍ഭാഗ്യകരമായ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.  ഒരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം നല്‍കുമെന്ന പ്രഖ്യാപിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവര്‍ക്ക് അനുശോചനവും അറിയിച്ചു.

ALSO READ: സിക്കിം മിന്നൽ പ്രളയം: മരണം 56 ആയി, 142 പേർക്കായി തിരച്ചിൽ തുടരുന്നു

ഭോജ്പൂരിൽ അഞ്ച് പേരും ജഹനാബാദിൽ നാല് പേരും പട്നയിലും റോഹ്താസിലും മൂന്ന് പേർ വീതവും ദർഭംഗയിലും നവാഡയിലും രണ്ട് പേർ വീതവും കൈമൂർ, ഔറംഗബാദ് എന്നിവിടങ്ങളിൽ ഒരാളും മുങ്ങിമരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഡല്‍ഹിയിലും മുങ്ങിമരണം.14 വയസ്സുള്ള ഇരട്ട സഹോദരങ്ങളാണ് മരിച്ചത്. അപകടം അറിഞ്ഞ ഉടന്‍ പൊലീസ് എത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News