Delhi CM Arvind Kejriwal: 5 വർഷത്തിനുള്ളിൽ 20 ലക്ഷം പേര്‍ക്ക് തൊഴില്‍...!! അടിപൊളി വാഗ്ദാനങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആം ആദ്മി സര്‍ക്കാര്‍ കള്ളം പറയില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.  

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 04:24 PM IST
  • ഡൽഹിയിൽ ഇതിനോടകം 12 ലക്ഷം തൊഴിലവസരങ്ങൾ നല്‍കി. ഇപ്പോൾ 8 മേഖലകളിൽകൂടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
Delhi CM Arvind Kejriwal: 5 വർഷത്തിനുള്ളിൽ 20 ലക്ഷം പേര്‍ക്ക് തൊഴില്‍...!! അടിപൊളി വാഗ്ദാനങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍

New Delhi: അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആം ആദ്മി സര്‍ക്കാര്‍ കള്ളം പറയില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.  

ധനമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ അവതരിപ്പിച്ച ബജറ്റിനെ ഏറ്റവും മികച്ചതെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്‌.  ഇത്തവണത്തെ ഡല്‍ഹി ബജറ്റിൽ തൊഴിൽ മേഖലയ്ക്കാണ് പൂർണ ശ്രദ്ധ നല്‍കിയിരിയ്ക്കുന്നത് എന്ന് വ്യക്തമാക്കിയ കെജ്‌രിവാൾ തന്‍റെ സര്‍ക്കാര്‍ അഴിമതി പൂർണമായും ഇല്ലാതാക്കിയെന്നും അഭിപ്രായപ്പെട്ടു. 

ഡൽഹിയിൽ ഇതിനോടകം 12 ലക്ഷം തൊഴിലവസരങ്ങൾ നല്‍കി.  ഇപ്പോൾ 8 മേഖലകളിൽകൂടി പുതിയ  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍  ലക്ഷ്യമിടുന്നത്,  കെജ്‌രിവാൾപറഞ്ഞു.  തൊഴിലില്ലായ്മയുടെ ഈ കാലഘട്ടത്തിൽ ഈ ബജറ്റ് യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ നല്‍കും.  ഈ ബജറ്റ് ഡൽഹിയുടെ പുരോഗതിയുടെ പാതയെ കൂടുതൽ ത്വരിതപ്പെടുത്തുമെന്നും  കെജ്‌രിവാൾ പറഞ്ഞു.

Also Read:  AAP Vs BJP: ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി രാജ്യത്തെ ഏറ്റവും ചെറിയ പാര്‍ട്ടിയെ ഭയക്കുന്നു...!! ബിജെപിയെ വിടാതെ കെജ്‌രിവാൾ

ഡൽഹിയിൽ വൈദ്യുതിയും വെള്ളവും സർക്കാർ ആശുപത്രികളിൽ ചികിത്സയും സൗജന്യമാണെന്ന് ഊന്നിപ്പറഞ്ഞ കെജ്‌രിവാൾ  അം ആദ്മി സര്‍ക്കാര്‍  അഴിമതി അവസാനിപ്പിച്ചതായും  ഇത്  ഒരു സാധാരണക്കാരുടെ സർക്കാരാണ് എന്ന് തെളിയിച്ചതായും , അഭിപ്രായപ്പെട്ടു. 

ഡൽഹി ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ മനീഷ് സിസോദിയ ശനിയാഴ്ച എട്ടാം വാർഷിക ബജറ്റ് അവതരിപ്പിച്ചു.  കോവിഡ്   മഹാമാരിയുടെ കാലത്ത് ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് തൊഴിൽ, ഭക്ഷണം, ബിസിനസ് എന്നിവയില്‍ കൂടുതല്‍  അവസരങ്ങൾ നൽകുന്ന പദ്ധതികൾ ഡൽഹി സർക്കാർ ബജറ്റിലൂടെ കൊണ്ടുവന്നിട്ടുണ്ടെന്നും ഈ ബജറ്റിനെ  ഒരു 'തൊഴിൽ ബജറ്റ്' എന്ന് വിശേഷിപ്പിക്കാമെന്നും സിസോദിയ പറഞ്ഞു.

ആരോഗ്യ രംഗത്ത് നാഴികക്കല്ലാകുന്ന പുതിയ തീരുമാനങ്ങളാണ്  ഡല്‍ഹി സര്‍ക്കാര്‍ ആവിഷക്കരിയ്ക്കുന്നത്.  ഹെൽത്ത് കാർഡ് പദ്ധതിക്കായി ടോൾ ഫ്രീ ഹെൽപ്പ് ലൈൻ ആരംഭിക്കുമെന്നും  ഡൽഹി നിവാസികൾക്ക് ഹെൽത്ത് കാർഡുകൾക്കായി 160 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുള്ളതായി മനീഷ് സിസോദിയ വ്യക്തമാക്കി.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News