Uttarakhand Flood: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; പ്രളയത്തില്‍ മരണം 16 ആയി

നൈനിറ്റാളിലെ രാംഘട്ട് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് മേഘ വിസ്ഫോടനമുണ്ടായത്. നിരവധി തീര്‍ത്ഥാടകര്‍ ബദരീനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ.   

Written by - Zee Malayalam News Desk | Last Updated : Oct 19, 2021, 03:38 PM IST
  • ദിവസങ്ങളായി തുടരുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ വ്യാപക നാശ നഷ്ടം.
  • പ്രളയത്തിൽ മരണം 16 ആയി ഉയർന്നു.
  • മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
Uttarakhand Flood: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; പ്രളയത്തില്‍ മരണം 16 ആയി

ന്യൂഡൽഹി: ഉത്തരാഖണ്ഡ് പ്രളയത്തില്‍ (Uttarakhand flood) മരണം പതിനാറായി. കഴിഞ്ഞ ദിവസങ്ങളിൽ തുടര്‍ച്ചയായ ‌തുടരുന്ന മഴയില്‍ (Rain) ഉത്തരാഖണ്ഡില്‍ വ്യാപക നാശ നഷ്ടമാണ് സംഭവിച്ചത്.  മേഘവിസ്ഫോടനത്തെ (Cloudburst) തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായ നൈനിറ്റാളില്‍ (Nainital) നൂറിലേറെ പേര് കുടുങ്ങി കിടക്കുകയാണ് എന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്.

നൈനിറ്റാളിലെ രാംഘട്ടിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നൈനിറ്റാള്‍ നദി കരകവിഞ്ഞൊഴുകയുകയാണ്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ബദരീനാഥ് ദേശീയ പാതയിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന കാര്‍ മലയിടിച്ചില്‍ പെട്ടു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ യാത്രക്കാരെ പിന്നീട് സാഹസികമായി രക്ഷപ്പെടുത്തി. 

Also Read: Kerala Heavy Rain Alert : നാളെയും മറ്റെന്നാളും കേരളത്തില്‍ വ്യാപക മഴ, മലയോരപ്രേദേശങ്ങളില്‍ അതിശക്തമായ മഴ IMD പ്രവചനം

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. മല ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാത വഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീര്‍ത്ഥാടകര്‍ ബദരീനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും, തെക്കന്‍ ബംഗാളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 

Also Read: Idukki Dam Opened| ആദ്യം ഉയർത്തിയത് മൂന്നാമത്തെ ഷട്ടർ, പാലൊഴുകും പോലെ വെള്ളം

പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി (Pushkar Singh Dhami) കാര്യങ്ങള്‍ അവലോകനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പിന്തുണയും വാഗദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനയോടൊപ്പം (National Disaster Response Force) സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി ഉത്തരാഖണ്ഡിലെത്തിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ (Bay of Bengal) ന്യൂനമര്‍ദം (Depression) രൂപപ്പെട്ടതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരക്കെ മഴയ്ക്ക് കാരണം. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നദികളില്‍ ജലനിരപ്പ് ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News