World Sleep Day 2023 : ഉറക്കത്തെ കുറിച്ചുള്ള രസകരമായ കുറച്ച് കാര്യങ്ങൾ

World Sleep Day 2023 :  ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അമിതവണ്ണം, അമിത രക്തസമ്മർദ്ദം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 02:44 PM IST
  • ആരോഗ്യ പൂർണമായ ജീവിതത്തിന് ഉറക്കം വളരെയധികം പ്രധാനമാണ്.
  • ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അമിതവണ്ണം, അമിത രക്തസമ്മർദ്ദം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്.
  • ഒരു മുതിർന്ന ആൾക്ക് ദിവസം 7 മുതൽ 8 മണിക്കൂറുകൾ വരെ ഉറക്കം ലഭിക്കണമെന്നാണ് വിദഗ്തർ നൽകുന്ന നിർദ്ദേശം.
  • മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ടെൻഷൻ ഇവയൊക്കെ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാറുണ്ട്.
World Sleep Day 2023 : ഉറക്കത്തെ കുറിച്ചുള്ള രസകരമായ കുറച്ച് കാര്യങ്ങൾ

ഇന്ന്, മാർച്ച് 17 ന് ലോകമെമ്പാടുമുള്ള ആളുകൾ ലോക ഉറക്ക ദിനം ആചരിക്കുകയാണ്. ആരോഗ്യ പൂർണമായ ജീവിതത്തിന് ഉറക്കം വളരെയധികം പ്രധാനമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അമിതവണ്ണം, അമിത രക്തസമ്മർദ്ദം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്.  ഒരു മുതിർന്ന ആൾക്ക് ദിവസം 7 മുതൽ 8 മണിക്കൂറുകൾ വരെ ഉറക്കം ലഭിക്കണമെന്നാണ് വിദഗ്തർ നൽകുന്ന നിർദ്ദേശം. മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ടെൻഷൻ ഇവയൊക്കെ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. എന്നാൽ ഉറക്കത്തെ കുറിച്ച്  നിങ്ങൾക്ക് അറിയാത്ത എന്നാൽ രസകരമായ കാര്യങ്ങൾ ഉണ്ട്. 

1) നമ്മുടെ ജീവിതത്തിലെ ആകെ സമയത്തിൽ 33% ശതമാനവും ചിലവഴിക്കുന്നത് ഉറങ്ങാൻ വേണ്ടിയാണ്. 

2) 1998 ലെ ഒരു പഠനം അനുസരിച്ച് നിങ്ങളുടെ കാൽമുട്ടിന് പിന്നിൽ വെളിച്ചം നൽകിയാണ് നിങ്ങളുടെ ഉറക്കത്തിന്റെ സൈക്കിൾ മാറും. അതായത് നിങ്ങൾക്ക് ജോലി സമയത്ത് ഉറക്കം വരുന്നുണ്ടെങ്കിൽ കാൽമുട്ടിന് പിന്നിൽ ടോർച്ചടിച്ചാൽ ഉറയ്ക്കാം മാറും. 

ALSO READ: World Sleep Day 2023 : ലോക ഉറക്ക ദിനം 2023; ചരിത്രം, പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം

3) സ്ഥിരമായി നിങ്ങൾക്ക് 7 മണിക്കൂറിൽ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നതെങ്കിൽ നിങ്ങളുടെ ആയുസ് കുറയാൻ സാധ്യതയുണ്ടെന്നാണ് ചില ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

4)  നിങ്ങൾ തുടർച്ചയായി ഒരാഴ്ച ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ ഭാരം 900 ഗ്രാം വരെ വർദ്ധിക്കാം.

5) ഭക്ഷണം കഴിക്കാതെ നിങ്ങൾക്ക് 2 മാസം വരെ  ജീവിക്കാം എന്നാൽ ഉറക്കമില്ലാതെ ജീവിക്കാൻ കഴിയുന്നത് വെറും 11 ദിവസം മാത്രമാണ്.

6) ജപ്പാനിൽ ഓഫീസിൽ ജോലിചെയ്യുമ്പോൾ നിങ്ങൾ ഉറങ്ങിപ്പോകുകയാണെങ്കിൽ അതിനെ പോസിറ്റീവായിട്ടാണ് അവർ കണക്കാക്കുന്നത്.  ജപ്പാനിലെ ജനങ്ങൾ വിശ്വസിക്കുന്നത് നിങ്ങൾ കഠിനാധ്വാനം കാരണം കൊണ്ടുള്ള ക്ഷീണം കൊണ്ടാണ് ജോലി സമയത്ത് ഉറങ്ങി പോകുന്നത് എന്നാണ.

7) ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ  നിങ്ങളുടെ തലച്ചോറിന് പ്രധാനപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങൾ തമ്മിൽ തിരിച്ചറിയാൻ കഴിയാതെ വരും.

8) പൂച്ചകൾ അവരുടെ ജീവിതത്തിന്റെ 70% വും ഉറങ്ങാനായി ആണ് ചെലവഴിക്കുന്നു.

9) അലാറം ക്ലോക്ക് പ്രചാരത്തിൽ വരുന്നതിന് മുമ്പ് ബ്രിട്ടണിൽ കനോക്കേഴ്സ് അപ്പ് എന്ന ആളുകൾ ഉണ്ടായിരുന്നു. ഇവർ ആളുകൾ ഉറക്കമുണരുന്നതുവരെ ഉപഭോക്താക്കളുടെ ജനാലകളിൽ മുളങ്കമ്പുകൾ കൊണ്ട് അടിക്കാറുണ്ടായിരുന്നു.  ആളുകളെ ഉണർത്തുക എന്നതായിരുന്നു ഇവരുടെ ജോലി.

 10) അമാവാസി രാത്രിയിൽ ഒരു വ്യക്തിക്ക് നന്നായി ഉറങ്ങാൻ സാധിക്കുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ പൂർണ്ണചന്ദ്രൻ ഉള്ള രാത്രിയിൽ ഉറക്കവും കുറവായിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News