ഇന്ന് ലോക ആരോഗ്യ ദിനം (World Health Day) ആചരിക്കുകയാണ്. എല്ലാ വർഷവും ഏപ്രിൽ 7 നാണ് ലോക ആരോഗ്യ ദിനം ആചരിക്കുന്നത്. ശാരീരികമായ ആരോഗ്യത്തെ കൂടാതെ മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ കൂടി സംരക്ഷിക്കണമെന്ന് ഈ ദിനം ഓർമിപ്പിക്കുന്നു. ഇത് മൂന്നും കൂടുമ്പോഴേ ഒരാൾ ആരോഗ്യവാൻ ആണെന്ന് പറയാൻ കഴിയൂ.
ലോകാരോഗ്യ സംഘടന (WHO) പറയുന്നതനുസരിച്ച് ഒരു മനുഷ്യൻ്റെ ആരോഗ്യം മാനസിക സന്തോഷത്തിലും ക്ഷേമത്തിലും ആണ് ആടിസ്ഥാനമായിട്ടുള്ളത്. ലോകത്തിൽ നിരവധി ആളുകൾ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുമ്പോൾ ആരോഗ്യവനായി ഇരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവബോധം സൃഷ്ടിക്കാനാണ് ലോക ആരോഗ്യ ദിനം ആചരിക്കുന്നത്.
ALSO READ: Clove Benefits: രാത്രിയിൽ 2 ഗ്രാമ്പൂ കഴിക്കുന്നതിന്റെ ഉപയോഗം അറിയാമോ?
എല്ലാവർഷവും ആരോഗ്യ മേഖല ലോകത്തിന് നൽകിയ സംഭാവനകളെയും ലോകാരോഗ്യ സംഘടനയുടെ വിജയത്തെയും ആഘോഷിക്കാനാണ് ലോക ആരോഗ്യ ദിനം ആചരിക്കുന്നത്. ആ വര്ഷം പൊതു ആരോഗ്യ (Public Health) മേഖലയിൽ പ്രാധാന്യം കൊടുക്കേണ്ട വിഷയത്തെയാണ് ലോക ആരോഗ്യ ദിനത്തിന്റെ തീമായി തെരഞ്ഞെടുക്കുന്നത്. ഈ വർഷം ആരോഗ്യ പൂർണ്ണമായ ലോകം കെട്ടിപ്പടുക്കാം എന്നതാണ് തീം.
1948 ൽ ലോകാരോഗ്യ സംഘടന രൂപീകരിച്ച വേൾഡ് ഹെൽത്ത് അസ്സംബ്ലിയാണ് ആദ്യമായി ലോക ആരോഗ്യ ദിനം ആചരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. 1950 ലെ ഏപ്രിൽ 7 നാണ് ആദ്യമായി ലോക ആരോഗ്യ ദിനം ആചരിച്ചത്. അന്ന് മുതൽ എല്ലാ വർഷവും അത് തുടർന്ന് വരികയാണ്. ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കേണ്ട ആരോഗ്യ വിഷയങ്ങളിലേക്ക് ജനശ്രദ്ധ കൊണ്ട് വരികയെന്നതാണ് ഈ ദിവസത്തിന്റെ ലക്‌ഷ്യം.
ALSO READ: Dry Skin: വരണ്ട ചർമ്മം ഒഴിവാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ
നല്ല ആരോഗ്യം ലഭിക്കാൻ ചെയ്യേണ്ടതെന്തൊക്കെ?
- ആരോഗ്യ പൂർണമായ ഭക്ഷണം (Food) കഴിക്കണം
- ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക
-ആവശ്യത്തിന് വെള്ളം കുടിക്കുക
-വ്യായാമം ചെയ്യുക
-ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുക
-ആവശ്യത്തിന് ഉറങ്ങുക
-പുകവലി, പുകയില, മദ്യം, പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...