Workout and Water Intake: വ്യായാമവും വെള്ളവും, ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം

Workout and Water Intake:  വ്യായാമം ചെയ്യുന്നവര്‍ എപ്പോഴാണ് വെള്ളം കുടിയ്ക്കേണ്ടത്?  വ്യായാമം ചെയ്യുന്നവര്‍ വെള്ളവുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 02:09 PM IST
  • അമിത വണ്ണമുള്ളവര്‍ പ്രഭാത ഭക്ഷണത്തിന് മുന്‍പ് വ്യായാമം ചെയ്യുന്നതാണ് ഉത്തമം. വർക്ക് ഔട്ടിനും ഭക്ഷണത്തിനും ഇടയ്ക്കുള്ള സമയം ശരീരത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
Workout and Water Intake: വ്യായാമവും വെള്ളവും, ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം

Workout and Water Intake: ഇന്ന് വ്യായാമത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ആളുകള്‍ ബോധവാന്‍മാരാണ്. എത്രനേരം വ്യായാമം ചെയ്യണം എപ്പോൾ വ്യായാമം ചെയ്യണം എന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഇന്നുബ് ആളുകള്‍ ശരിയായ അറിവ് നേടിയിരിയ്ക്കുന്നു. 

അതനുസരിച്ച്,  അമിത വണ്ണമുള്ളവര്‍ പ്രഭാത ഭക്ഷണത്തിന് മുന്‍പ് വ്യായാമം ചെയ്യുന്നതാണ് ഉത്തമം.   വർക്ക് ഔട്ടിനും ഭക്ഷണത്തിനും ഇടയ്ക്കുള്ള സമയം ശരീരത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. എന്നാല്‍, വെറുംവയറ്റിൽ കഠിനവ്യായാമങ്ങൾ ചെയ്യുന്നതും ഉചിതമല്ല. 

Also Read:  Feet care: രാത്രിയില്‍ ഉറങ്ങുന്നതിനുമുമ്പ് പാദങ്ങൾ കഴുകാറുണ്ടോ? ആരോഗ്യഗുണങ്ങള്‍ ഇവയാണ്..

പലരും ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ആരംഭിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതല്ല. പ്രധാനാഹാരം കഴിച്ച് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ വ്യായാമം ചെയ്യാന്‍ ആരംഭിക്കാവൂ. രാവിലെ വ്യായാമം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വ്യായാമത്തിന് ഒരു മണിക്കൂർ മുമ്പ് ലഘുവായ ഭക്ഷണം കഴിക്കുക എന്നതാണ്. അല്ലെങ്കില്‍ ഇത് ആരോഗ്യത്തിന്  ദോഷം ചെയ്യും. 

Also Read: Hair Care Tips:ആരോഗ്യമുള്ള തിളങ്ങുന്ന മുടിയ്ക്ക് ഈ നുറുങ്ങുകൾ പരീക്ഷിക്കാം 

എന്നാല്‍, വ്യായാമം ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മറ്റൊന്നാണ്. വ്യായാമം ചെയ്യുന്നവര്‍ എപ്പോഴാണ് വെള്ളം കുടിയ്ക്കേണ്ടത്?  വ്യായാമം ചെയ്യുന്നവര്‍ വെള്ളവുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Also Read:  Jackfruit Benefits In Summer: വേനല്‍ക്കാലത്ത് ചക്കപ്പഴം കഴിയ്ക്കാം, ഈ രോഗങ്ങളില്‍ നിന്ന് മുക്തി
 

വെള്ളവുമായി ബന്ധപ്പെട്ട് വ്യായാമം ചെയ്യുന്നവര്‍ക്ക് സംശയങ്ങള്‍ ഏറെയാണ്‌.  വ്യായാമത്തിന് ശേഷം ഉടൻ വെള്ളം കുടിക്കണോ വേണ്ടയോ? വ്യായാമത്തിന് ശേഷം ഉടൻ വെള്ളം കുടിക്കാൻ കഴിയുമോ? വ്യായാമത്തിനിടെ വെള്ളം കുടിയ്ക്കുന്നത് ഉചിതമോ? സംശയങ്ങള്‍ നിരവധിയാണ്.  

വ്യായാമം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വ്യായാമം ചെയ്യാൻ തുടങ്ങും മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക എന്നതാണ്. വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടും. ഇത് നിങ്ങളെ നിർജ്ജലീകരണത്തിലേക്ക് നയിക്കും. എന്നാൽ ഇത്തരം അവസ്ഥ ഉണ്ടാവാതിരിക്കാന്‍ വ്യായാമം തുടങ്ങുന്നതിന് തൊട്ട് മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് സഹായിയ്ക്കും. 

വ്യായാമം ചെയ്യുമ്പോൾ വെള്ളം കുടിക്കുന്നത് ശരിയാണോ?

ജിമ്മിൽ വിയർക്കുമ്പോൾ വെള്ളം കുടിക്കണമെന്ന് തോന്നും. അത്തരമൊരു സാഹചര്യത്തിൽ, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പ്രത്യേക ഇടവേളകളില്‍ മാത്രം വെള്ളം കുടിക്കുക, അതും ഹൃദയമിടിപ്പ് സാധാരണ നിലയിലാകുമ്പോൾ മാത്രം. ആയുർവേദം അനുസരിച്ച്, വെള്ളം ഒറ്റയടിക്ക് കുടിയ്ക്കുന്നത് ഒഴിവാക്കണം. വെള്ളം പതുക്കെ കുടിയ്ക്കുന്നതാണ് ഉചിതം,. 

വ്യായാമം കഴിഞ്ഞ് ഉടൻ വെള്ളം കുടിക്കുന്നത് ഗുണകരമോ ദോഷകരമോ?
വ്യായാമം കഴിഞ്ഞയുടനെ, നിങ്ങളുടെ ശരീരം വളരെ ചൂടുള്ള അവസ്ഥയിലായിരിയ്ക്കും.  ഈ സമയത്ത് വെള്ളം കുടിയ്കുന്നത്  ശരീരത്തിന് ഏറെ ദോഷം ചെയ്യും. 

വ്യായാമം കഴിഞ്ഞയുടനെ വെള്ളം കുടിക്കുന്നതിന് മുമ്പ്, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക 

1. വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തിന് അൽപ്പം വിശ്രമം നൽകുക, നിങ്ങൾ നന്നായി വിയർക്കുകയും ഹൃദയമിടിപ്പ് സാധാരണ നിലയിലാകുകയും ചെയ്യുമ്പോൾ മാത്രം വെള്ളം കുടിക്കുക.

2. ഒറ്റയടിക്ക് ഏറെ വെള്ളം കുടിയ്ക്കരുത്. ഇത് ആരോഗ്യത്തിന് ആപത്താണ്.  

3. സുഖമായി ഇരുന്നുകൊണ്ട്  വെള്ളം കുടിക്കുക, ഇങ്ങനെ വെള്ളം കുടിയ്ക്കുമ്പോള്‍ അത് ശരീരത്തിന്‍റെ മിക്ക ഭാഗങ്ങളിലും എത്തുന്നു.

4. വ്യായാമത്തിന് ശേഷം സാധാരണ വെള്ളം മാത്രം കുടിക്കുക, ഫ്രിഡ്ജിൽ നിന്നുള്ള തണുത്ത വെള്ളം ഒരിയ്ക്കലും കുടിയ്ക്കരുത്. 

5. ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.  
 
 നമ്മുടെ ശരീരത്തിന്‍റെ ഭൂരിഭാഗവും ജലത്താൽ നിർമ്മിതമാണ്. അതിനാലാണ് ജലത്തെ ജീവൻ എന്ന് വിളിക്കുന്നത്. ശരീരത്തിൽ വെള്ളം കെട്ടിനിന്നാൽ തലവേദന, ശരീരവേദന, ബലഹീനത, എരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഉടലെടുക്കും. പഠനങ്ങള്‍ പറയുന്നതനുസരിച്ച് ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതൽ 10 ഗ്ലാസ് വെള്ളം കുടിയ്ക്കേണ്ടത് അനിവാര്യമാണ്... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News