Fatty Liver Disease: ഒരു പ്രായം കഴിയുമ്പോള്‍ പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിങ്ങനെ മൂന്ന് വില്ലന്മാര്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ കടന്നു കയറാറുണ്ട്. ഇന്ന് ഈ രോഗാവസ്ഥ ഇല്ലാത്തവര്‍ നമ്മുടെ നാട്ടില്‍ ഇന്ന് വിരളമാണ്. അതായത്, ഈ മൂന്ന് പ്രശ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉയര്‍ന്ന നിലയില്‍ ഇല്ലാത്തവര്‍ ഇന്ന് വളരെ വിരളമാണ്. ആ അവസരത്തില്‍ ഈ ഗ്രൂപ്പിലേയ്ക്ക് കടന്നിരിയ്ക്കുന്ന നാലാമത്തെ വില്ലനാണ് ഫാറ്റി ലിവർ.
Also Read: Fennel Seeds: ഹൃദ്രോഗത്തെപോലും പ്രതിരോധിക്കും പെരുംജീരകം, ആരോഗ്യ ഗുണങ്ങള്‍ അറിയാം
ഫാറ്റി ലിവർ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് എങ്കിലും ആരും അത് അത്ര കാര്യമാക്കാറില്ല. ഫാറ്റി ലിവർ വ്യാപകവും ആശങ്കാജനകവുമായ ഒരു അവസ്ഥയാണ് എന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. ഇത് സമീപ വർഷങ്ങളിൽ കൂടുതൽ സാധാരണമായി മാറുകയും വ്യക്തിയുടെ ആരോഗ്യത്തിന് കാര്യമായ ദോഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഫാറ്റി ലിവർ എന്ന രോഗാവസ്ഥയെക്കുറിച്ച് അറിയാം..
എന്താണ് ഫാറ്റി ലിവർ? (What is Fatty Liver?)
കരൾ കോശങ്ങൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു സാധാരണവും എന്നാല്‍, ആശങ്കാജനകവുമായ അവസ്ഥയാണ് ഫാറ്റി ലിവർ (Fatty Liver). ഇത് ഒരു ജീവിത ശൈലീ രോഗമാണ്.ഇത് സാധാരണമാണ് എങ്കിലും ഫാറ്റി ലിവര്‍ എല്ലാവരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍, ചിലരില്‍ ഇത് കരള്‍ കോശങ്ങള്‍ക്ക് തകരാര്‍ വരുത്തുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിയ്ക്കും.
ഫാറ്റി ലിവര്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്? ( What causes Fatty Liver?)
അമിത ശരീരഭാരം, മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, അനിയന്ത്രിതമായ പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയാണ് പ്രധാനമായും ഫാറ്റി ലിവര്‍ ഉണ്ടാകാന്‍ കാരണമായി പറയപ്പെടുന്നത്.
ഫാറ്റി ലിവര്‍ ആരും ഗൗരവമായി കണക്കാക്കാറില്ല എങ്കിലും ഇത് ചില സന്ദര്‍ഭങ്ങളില്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഫാറ്റി ലിവര്‍ സംബന്ധിച്ച പ്രധാന കാര്യം ഇത് ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കില്ല എന്നതാണ്. ചിട്ടയായതും പോഷക സമ്പന്നവുമായ ഭക്ഷണക്രമം ഒന്ന് കൊണ്ട് മാത്രമേ ഫാറ്റി ലിവര്‍ ഭേദപ്പെടുത്താന്‍ സാധിക്കൂ.
ഫാറ്റി ലിവര്‍ രോഗാവസ്ഥ ഉള്ളവര്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം, അതായത്, മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍, മദ്യപാനം, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങൾ, കോള്‍ഡ് ഡ്രിങ്ക്സ് എന്നിവ പരമാവധി ഒഴിവാക്കുക. കൂടാതെ, സ്വയം ചികിത്സയും അനാവശ്യ മരുന്നുകള്‍ കഴിയ്ക്കുന്നതും ഒഴിവാക്കുക.
എന്നാല്‍, ഫാറ്റി ലിവര്‍ സുഖപ്പെടുത്താന്‍ ആയുര്‍വേദത്തില്‍ ഒരു ഒറ്റമൂലിയുണ്ട്. അതാണ് ചിറ്റമൃത്. മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയായാണ് ഇത് കാണപ്പെടുന്നത്. ആയുര്‍വേദത്തിന്‍റെ വരദാനവും നമ്മുടെ ആരോഗ്യത്തിന് അനുഗ്രഹവുമാണ് ചിറ്റമൃത് അല്ലെങ്കില്‍ ഗിലോയ് (Giloy).
ആയുർവേദത്തിൽ പല രോഗങ്ങൾക്കും ഇത് ഉപയോഗിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകൾ ചിറ്റമൃതില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് മാത്രമല്ല, കരളിന്‍റെ ആരോഗ്യം നിലനിർത്തുന്നതിലും ചിറ്റമൃത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫാറ്റി ലിവർ പ്രശ്‌നത്തിൽ ചിറ്റമൃത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും.
ഫാറ്റി ലിവര്‍ സുഖപ്പെടുത്താന്‍ ചിറ്റമൃത് എങ്ങിനെ ഉപയോഗിക്കണം? (How to use Giloy to cure Fatty Liver?)
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ചിറ്റമൃത് നീരും തേനും കലർത്തി എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക. ഫാറ്റി ലിവര്‍ ഭേദമാക്കാന്‍ ഇത് ഏറ്റവും ഗുണകരമാണ്.
രണ് ഗ്ലാസ് വെള്ളത്തില്‍ ഒരു കഷണം ചിറ്റമൃത് തണ്ട് ഇട്ട് നന്നായി തിളപ്പിക്കുക. വെള്ളം തിളച്ച് പകുതിയായി കഴിയുമ്പോള്‍ തീ അണയ്ക്കാം. ഇത് ചെറു ചൂടോടെ രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...