Fennel Seeds Benefits: പെരുംജീരകം ഏറെ സുഗന്ധമുള്ള ഒരു ചെറിയ വിത്താണ്. ഇത് സാധാരണയായി പ്രകൃതിദത്തമായ ഒരു മൗത്ത് ഫ്രെഷ്നറായി ഉപയോഗിക്കുന്നു. ഭക്ഷണത്തിന് ശേഷം ഇത് ചവയ്ക്കുന്നത് വായ്‌നാറ്റം ഇല്ലാതാക്കാൻ സഹായിക്കുന്നു.
Also Read: Turmeric Milk: മഞ്ഞൾപ്പാല്‍, അടുക്കളയിലെ മാന്ത്രിക മരുന്ന്
മികച്ച രുചി നൽകുന്നതിനായി പല മധുരപലഹാരങ്ങളിലും ഭക്ഷണ പദാർത്ഥങ്ങളിലും പെരുംജീരകം ചേര്‍ക്കാറുണ്ട്. നമ്മുടെ അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന പേരും ജീരകം എന്ന സുഗന്ധദ്രവ്യത്തിനുണ്ട് ഏറെ ഗുണങ്ങള്‍. പെരുംജീരകത്തിൽ പോളിഫിനോൾ എന്ന ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയിട്ടുണ്ട്, ഇത് ശക്തമായ ആന്‍റി-ഇൻഫ്ലമേറ്ററി ഏജന്‍റായി പ്രവർത്തിക്കുന്നു. ഈ ചെറു വിത്തിന്‍റെ സഹായത്തോടെ നിങ്ങളുടെ പല ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും.
അതായത്, ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പെരുംജീരകം. ഇത് നമ്മുടെ ശരീരത്തെ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും. വയറിലെ ചൂട് ശമിപ്പിക്കുന്നതിനൊപ്പം ദഹന സംബന്ധമായ പല പ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ് പെരുംജീരകം. പെരുംജീരകം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്. ഒരു നുള്ള് പെരുംജീരകം നല്‍കുന്ന ഗുണങ്ങള്‍ അറിയാം...
1. ഹൃദ്രോഗം
ഹൃദ്രോഗികളുടെ എണ്ണം വളരെ കൂടുതലുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണ്. ദിവസവും 7 മുതൽ 10 ഗ്രാം വരെ പെരുംജീരകം കഴിച്ചാൽ അതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ ഹൃദയാഘാതം പോലുള്ള രോഗങ്ങളുടെ സാധ്യത ഒരു പരിധി വരെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
2. വിശപ്പില്ലായ്മ
ചിലർ വിശപ്പില്ലായ്മ മൂലം വിഷമിക്കുന്നു. അത്തരം ആളുകള്‍ ഒരു നുള്ള് പെരുംജീരകം ചവയ്ക്കണം. ആല്ലെങ്കില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായകമാണ്. ഇത് ക്രമേണ വിശപ്പിന്‍റെ ആസക്തിയും വര്‍ദ്ധിപ്പിക്കും.
3.. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പെരുംജീരകം ഉത്തമം
നവജാത ശിശുവിനെ മുലയൂട്ടുന്ന അമ്മമാർ പെരുംജീരകം ദിവസവും നിർബന്ധമായും കഴിക്കണം. ഇത് വിത്തായോ അല്ലെങ്കില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുകയോ ആവാം. കാരണം ഇത് പാലിന്‍റെ ഉത്പാദനം വർദ്ധിപ്പിച്ച് കുഞ്ഞിന് മികച്ച പോഷകാഹാരം നൽകാൻ സഹായിക്കുന്നു.
4. പ്രമേഹം
പ്രമേഹരോഗികൾ ദിവസവും ഒരു ഗ്ലാസ് പെരുംജീരകം വെള്ളം കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായകമാണ്.
5. കാൻസർ പ്രതിരോധം
ക്യാൻസറിനെ ചെറുക്കുന്നതിനും അതിന്‍റെ ദൂഷ്യഫലങ്ങൾ തടയുന്നതിനും പെരുംജീരകം വളരെ ഫലപ്രദമാണെന്ന് പല ഗവേഷണങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ പെരുംജീരകം കഴിക്കണം, കാരണം ഇത് സ്തനാർബുദം ഉൾപ്പെടെയുള്ള പലതരം ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും.
വിദഗ്ധര്‍ പറയുന്നതനുസരിച്ച് പെരുംജീരകം പലതരത്തില്‍ ഉപയോഗിക്കാം. എങ്ങിനെ ഉപയോഗിച്ചാലും അതിന്‍റെ ഗുണങ്ങള്‍ കുറയില്ല എന്നതാണ് വസ്തുത. അതായത്, കറികളില്‍ ചേര്‍ക്കാം, അല്ലെങ്കില്‍ വെള്ളം തിളപ്പിച്ച് കുടിയ്ക്കാം, അല്ലെങ്കില്‍ ഭക്ഷണം കഴിച്ച ശേഷം വെറുതെ ചവച്ചു തിന്നാം. പെരുംജീരകം ഇതു തരത്തില്‍ ഉപയോഗിക്കുന്നതും ഗുണകരമാണ്. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് പെരുംജീരകം വെ'ള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍ ഇത് കുടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതായത്, രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...