ലൈംഗിക ജീവിതത്തിൽ ഉയർന്ന ലൈംഗിക ശേഷി എന്നാൽ ഉദ്ധാരണത്തിന്‍റെയോ ദീർഘ നേരത്തിന്‍റേതോ അടിസ്ഥാനത്തിൽ ആണെന്ന തെറ്റിദ്ധാരണ പൊതു സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, ലൈംഗിബന്ധത്തിന്‍റെ അടിസ്ഥാനം രണ്ട് വ്യക്തികൾ തമ്മിലുള്ള മാനസിക ഐക്യത്തിന്‍റെയും ശാരീരിക ആകർഷണത്തിന്‍റേതുമാണ്. പലപ്പോഴും ഉദ്ധാരണ ശേഷിയിലെ കുറവ് തന്‍റെ ശാരീരികമായ വീഴ്ചയാണെന്ന തെറ്റിദ്ധാരണ ലൈംഗിക ബന്ധത്തിന്‍റെയും ദാമ്പത്യ ജീവിതത്തിന്‍റെയും താളം തെറ്റിക്കാറുണ്ട്.
ഉദ്ധാരണവും ലൈംഗിക ബന്ധവും
ഉദ്ധാരണ തികവ് മാത്രമല്ല സ്ത്രീ ആഗ്രഹിക്കുന്നത്. ഏറെ നേരം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും പൂർണമായ ലൈംഗിക തൃപ്തി നൽകണമെന്നില്ല. ഹൃദ്യമായ ബന്ധം പക്ഷെ പൂർണായ ദാമ്പത്യ സംതൃപ്തിയിലേക്ക് നയിക്കുന്നു. ഉത്കണ്ഠ, മാനസിക പിരിമുറുക്കം, വിഷാദം എന്നിവയെല്ലാം പുരുഷനിലെ ഉദ്ധാരണ കുറവിന് കാരണമാകാം. ഇവ പരിഹരിക്കുന്നതിന് പങ്കാളിയുമായുള്ള തുറന്ന ഇടപെടലുകൾ സഹായിക്കും. ലൈംഗിക ബന്ധത്തിന് മുന്നോടിയായി സ്ത്രീ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യവും അതുതന്നെയാണ്.
Read Also: Hair fall: മുടി കൊഴിച്ചിൽ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം
ലൈംഗിക ബന്ധം സ്വയം ആസ്വദിക്കുകയും പങ്കാളിയുടെ ആസ്വാദനത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നത് ശരിയായ ഉദ്ധാരണം നിലനിർത്തുന്നതിലും ഇരുവർക്കുമിടയിൽ സ്വാഭാവികമായ പൊരുത്തപ്പെടൽ ഉണ്ടാകുന്നതിനും ഇടയാക്കും. എന്നാൽ ഇത്രയും ദീർഘമായ ഇരുവർക്കുമിടയിലെ ആനന്ദത്തിന് പലപ്പോഴും ശീഘ്ര സ്ഖലനം ഒരു പ്രശ്നമായേക്കാം. അഞ്ച് മുതൽ 15 മനിറ്റ് വരെയുള്ള സമയമാണ് സ്വാഭാവിക സ്ഖലസമയമായി കണക്കാക്കുന്നത്. അത് അഞ്ച് മിനിറ്റിൽ താഴെയാണെങ്കിൽ പങ്കാളിക്ക് രതിസുഖം അനുഭവപ്പെടുന്നുണ്ടോ എന്നത് അറിയേണ്ടതുണ്ട്.
ഫോർ പ്ലേയും പരീക്ഷണങ്ങളും
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഫോർ പ്ലേ സ്വാഭാവികമായും സ്ത്രീകൾ വളെരെയേറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. വേഗത്തില്‍ ബന്ധപ്പെടാതെ ദീർഘ നേരമുള്ള സ്വാഭാവിക പൂർവ ലൈംഗിക കേളികൾ സ്ത്രീകളിൽ ലൈംഗിക സംതൃപ്തി നൽകും. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ രതിമൂർച്ഛ ഏറെക്കുറെ ഒരേ സമയത്തിൽ ഇരുവർക്കും അനുഭവപ്പെടുന്നുതിനും ഇത് സഹായിക്കും. ലൈംഗിക ബന്ധത്തിലെ പൊസിഷനുകളും സ്ത്രീകളുടെ ഇഷ്ടാനുസരണം ആക്കുന്നത് ശരിയായ ലൈംഗിക ബന്ധത്തിനും ഇരുവർക്കുമിടയിലെ ആസ്വാദന ദൈർഘ്യത്തിനും കാരണമാക്കും.
സ്ത്രീകൾ പൊതുവേ പോൺ ആസ്വാദനത്തേക്കാൾ ഇണയുമായുള്ള കേളികൾക്കാണ് പ്രാധാന്യം നൽകുക. പുരുഷന്‍റെ ഫാന്‍റസികൾ പലപ്പോഴും പോൺ ചിത്രങ്ങളുമായി ബന്ധപ്പെട്ടായിരിക്കും. ഇവ പരീക്ഷിക്കുന്നതിന് പകരമായി സ്ത്രീകളുടെ ഇഷ്ടം മനസിലാക്കി മുന്നോട്ട് പോകുന്നത് പോണുകളേക്കാൾ സംതൃപ്തി നൽകും. വേദയുള്ളതും ആയാസകരമായതുമായ ലൈംഗിക ബന്ധത്തിനോട് പൊതുവേ സ്ത്രീകൾ വിമുഖത കാണിക്കാറുണ്ട്. സ്ത്രീ തന്‍റെ തന്‍റെ ലൈംഗിക പരീക്ഷണ വസ്തുവല്ലെന്ന ബോധം പങ്കാളിക്കുണ്ടായിരുന്നാൽ ഇത്തരം സാഹസിക പ്രവർത്തികൾ അവസാനിപ്പിക്കാനും സന്തോഷകരമായ ദാമ്പത്യം പുലർത്താനും സാധിക്കും.
ലൈംഗിക വിരക്തിയും സമ്മര്‍ദ്ദങ്ങളും
നിങ്ങളുടെ ഓഫീസ് തിരക്കുകളും ഓഫീസ് സമ്മർദ്ദങ്ങളും കിടപ്പ് മുറിക്ക് പുറത്ത് നിർത്തുന്നതാണ് അഭികാമ്യം. സമ്മർദ്ദങ്ങൾ പുരുഷന്മാരേക്കാൾ ഏറെ സ്ത്രീയുടെ ലൈംഗിക ആസ്വാദനത്തെ ബാധിച്ചേക്കും. പുരുഷൻ സമ്മർദ്ദം ഒഴിവാക്കാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് സമമായി സ്ത്രീകൾ അവയെ കാണണമെന്നില്ല. സന്തോഷത്തിനും പൂർണ ആസ്വാദനത്തിനും ഇടം നൽകുന്നതാകണം ലൈംഗികമായുള്ള ബന്ധപ്പെടൽ. വദനസുരതം പോലെയുള്ളവ നിര്‍ബന്ധം കൊണ്ട് ചെയ്യുന്നതാകരുത്. ചില സ്ത്രീകൾ അവ ആസ്വദിച്ചേക്കില്ല. അത്തരം സാഹചര്യങ്ങളിൽ സ്ത്രീയുടെ താത്പര്യത്തിന് മുൻതൂക്കം നൽകുന്നതാണ് ഉത്തമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...