എന്താണ് ഈ 'ഫ്രോസൺ ഷോൾഡർ'? ഇരുന്ന് ജോലി ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കണം!

ഓഫീസുകളിലും മറ്റും ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവുംഅല്ലെ?  ഇത്തരക്കാർക്ക് തോൾ വേദന,നടു വേദന,കഴുത്ത് വേദന എന്നീ രോഗങ്ങൾ സർവ്വസാധാരണയാണ്. ഇതിനൊക്കെ കാരണം ഒരേ തരത്തിലുള്ള ഇരിപ്പ് തന്നെയാണ്. 

Written by - Zee Malayalam News Desk | Edited by - Ajitha Kumari | Last Updated : Mar 22, 2022, 09:20 AM IST
  • എന്താണ് 'ഫ്രോസൺ ഷോൾഡർ'?
  • തോൾഭാഗത്ത് കടുത്ത വേദനയും ചലനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്നതുമായ അവസ്ഥയാണ് ഫ്രോസണ്‍ ഷോള്‍ഡര്‍
എന്താണ് ഈ 'ഫ്രോസൺ ഷോൾഡർ'? ഇരുന്ന് ജോലി ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കണം!

ഓഫീസുകളിലും മറ്റും ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവുംഅല്ലെ?  ഇത്തരക്കാർക്ക് തോൾ വേദന,നടു വേദന,കഴുത്ത് വേദന എന്നീ രോഗങ്ങൾ സർവ്വസാധാരണയാണ്. ഇതിനൊക്കെ കാരണം ഒരേ തരത്തിലുള്ള ഇരിപ്പ് തന്നെയാണ്. 

ഒപ്പം വ്യായാമമില്ലായ്മയും മാനസിക സമ്മർദ്ദവും ഒരു പരിധിവരെ ഇതിനെല്ലാം കാരണമാകാറുമുണ്ട് . ഇക്കൂട്ടക്കർക്ക് പ്രധാനമായും അനുഭവിക്കേണ്ടിവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്  'ഫ്രോസണ്‍ ഷോള്‍ഡര്‍'. 

Also Read: Weight Loss Tips: വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാൻ നാരങ്ങയും ശർക്കരയും ഈ രീതിയിൽ കഴിക്കുക!

എന്താണ് ഈ 'ഫ്രോസണ്‍ ഷോള്‍ഡര്‍'?

തോൾഭാഗത്ത് കടുത്ത വേദനയും ചലനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്നതുമായ അവസ്ഥയാണ് ഈ 'ഫ്രോസണ്‍ ഷോള്‍ഡര്‍'.  തോൾഭാഗത്തെ എല്ലുകൾ ചേർത്തുവച്ചിരിക്കുന്ന സന്ധിക്ക് മുകളിലുള്ള പാളി മുറുകിവരികയാണ് ഈ  അവസ്ഥയിലുണ്ടാവുന്നത്. സാധാരണ പ്രമേഹമുള്ളവരിലും ഏതെങ്കിലും തരത്തിലുള്ള പരിക്ക് പറ്റിയവർക്കുമാണ് കൂടുതലായും ഇത് കാണപ്പെടുന്നത്.  

'ഫ്രോസണ്‍ ഷോള്‍ഡര്‍' മൂന്ന് ഘട്ടം

ഓരോ ഘട്ടവും മാസങ്ങൾ നീണ്ടു നിൽക്കാം. ആദ്യ ഘട്ടത്തിൽ തോൾഭാഗം അനയ്ക്കുമ്പോൾ വേദന അനുഭവപ്പടും.  കൈകളുടെ മുകൾഭാഗത്തും തോളിന്റെ പിൻഭാഗത്തും വേദന, ചലനങ്ങൾക്ക് നിയന്ത്രണം വരുന്നത് പോലെയുള്ള അനുഭവവും തോന്നിക്കും.

Also Read: കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ​ഗുണങ്ങൾ പലതാണ്

രണ്ടാം ഘട്ടത്തിൽ വേദന അൽപ്പം കൂടി കൂടുകയും ഒന്നാം ഘട്ടത്തിനേക്കാളും ചലനങ്ങൾ പരിമിതപ്പെടുകയും ചെയ്യും. ഈ സമയം രാത്രിയിൽ വേദന വർധിക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.  ക്രമേണ പകല്‍സമയത്തെ പ്രവര്‍ത്തികളേയും ബാധിക്കുന്നു. വീട്ടിലെ ജോലിയോ ഓഫീസ് ജോലിയോ എന്തുമാകട്ടെ അതിലും മോശമായ സ്വാധീനം രോഗം ചെലുത്തുന്നു.  മാത്രമല്ല എപ്പോഴും ദേഷ്യം, നിരാശ പോലുള്ള അവസ്ഥകളിലൂടെയും രോഗി കടന്നുപോയേക്കാം. 

മൂന്നാം ഘട്ടമാകുമ്പോഴേക്ക് രോഗം കാര്യമായി മൂര്‍ച്ഛിക്കുന്നു. വേദനയും തോള്‍ഭാഗം അനക്കാന്‍ കഴിയാത്ത സാഹചര്യവും തീവ്രമായ രീതിയിലേക്ക് നീങ്ങുന്നു. ഈ ഘട്ടത്തിലേക്ക് എത്തുന്ന രോഗികളെ തിരിച്ച് സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും എളുപ്പമല്ല. 

Also Read: Weight Loss Drinks: വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കൂ, ശരീരഭാരം കുറയ്ക്കാൻ ഫലപ്രദം!

എപ്പോഴാണ് തോള്‍വേദനയും കഴുത്തുവേദനയും കാര്യമായി എടുക്കേണ്ടത്? 

തോള്‍വേദനയും കഴുത്തുവേദനയും പതിവായി അനുഭവപ്പെടുമ്പോഴും അത് കാര്യമായി എടുക്കാത്തവരാണ് നമ്മളിൽ പലരും. എന്നാല്‍ ഈ പ്രശ്നങ്ങൾ നിര്‍ബന്ധമായും ഗൗരവത്തിലെടുക്കേണ്ടവയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തോളിലോ കഴുത്തിലോ വേദനയ്‌ക്കൊപ്പം തന്നെ മരവിപ്പ്, ശക്തി ക്ഷയിച്ച് പോകും വിധത്തിലുള്ള അനുഭവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന വേദനയും അസ്വസ്ഥതയും, തോളിലും നെഞ്ചിലും ചുവപ്പ് നിറം, നീര് എന്നിവയെല്ലാം കാണുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട ചികിത്സ  തേടേണ്ടതാണ്. 

Also Read: Amazing Benefits of Plums: ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ് മുന്തിരിങ്ങ പോലുള്ള ഈ പഴവും!

ചില സന്ദര്‍ഭങ്ങളില്‍ തോൾവേദന ഹൃദയാഘാതത്തിന്റെ ലക്ഷണമായും വരാറുണ്ട്. ഇത് തോളില്‍ നിന്ന് തുടങ്ങി നെഞ്ചിലേക്ക് പടരുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം തന്നെ ശ്വാസതടസം കൂടി നേരിടുന്നുവെങ്കില്‍ ഉടൻ ചികിത്സ നേടുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News