Guava: തടി കുറയ്ക്കാൻ പേരയ്ക്കയും! അറിയാം വെറും വയറ്റിൽ ഇത് കഴക്കുന്നതിന്റെ ഗുണവും ദോഷവും?

Benefits and Side Effects of Eating Guava: വെറും വയറ്റിൽ പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം എന്നാണ് പറയുന്നത്. എന്നാൽ പേരയ്ക്ക അധികം കഴിക്കുന്നത് ചില ദോഷങ്ങളുമുണ്ടാക്കുമെന്നതും ശ്രദ്ധിക്കണം. ഇത്തരം സാഹചര്യത്തിൽ വെറും വയറ്റിൽ പേരക്ക കഴിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും നമുക്കറിയാം...

Written by - Ajitha Kumari | Last Updated : Mar 13, 2022, 02:21 PM IST
  • വെറും വയറ്റിൽ പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാം
  • പേരക്ക വെറും വയറ്റിൽ കഴിച്ചാൽ ആരോഗ്യഗുണങ്ങൾ ഏറെയാണ്
  • വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നതിന്റെ ദോഷങ്ങൾ
Guava: തടി കുറയ്ക്കാൻ പേരയ്ക്കയും! അറിയാം വെറും വയറ്റിൽ ഇത് കഴക്കുന്നതിന്റെ ഗുണവും ദോഷവും?

Benefits and Side Effects of Eating Guava:  ചിലപ്പോൾ ചില സാധനങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് പല പ്രശ്നങ്ങളും മറികടക്കാൻ സഹായിക്കാറുണ്ട്.  അതിലൊന്നാണ് ഈ പറയുന്ന പേരയ്ക്ക. പേരക്ക വെറും വയറ്റിൽ കഴിച്ചാൽ ആരോഗ്യഗുണങ്ങൾ ഏറെയാണ് എന്നാണ് പറയുന്നത്.  അതായത് പേരയ്ക്കയിൽ നാരുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫോസ്ഫറസ്, വിറ്റാമിൻ എ, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. 

Also Read: Morning Weight Loss Drinks: ശരീരഭാരം കുറയ്ക്കണോ..? വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ

ഇവയൊക്കെ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നവയാണ്. അതുകൊണ്ടുതന്നെ നമുക്കിന്ന് പേരയ്ക്കയെ കുറിച്ച് അറിയാം.  അതായത് വെറും വയറ്റിൽ പേരക്ക കഴിക്കുന്നതിന്റെ ഗുണങ്ങളും (Guava benefits) ദോഷങ്ങളും (Guava side effects) നമുക്കറിയാം... 

വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of eating guava in empty stomach)

1. മലബന്ധപ്രശ്നങ്ങളിൽ നിന്നും മറികടക്കാൻ ഒഴിഞ്ഞ വയറ്റിൽ പേരയ്ക്ക കഴിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. ഇതിനുള്ളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.  ഇത് ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കും.  

Also Read: Banana Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'പഴം' കഴിക്കരുത്

2. വെറുംവയറ്റിൽ പേരക്ക കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ദഹനവ്യവസ്ഥ ശക്തമാകാൻ വെറുവയറ്റിൽ പേരയ്ക്ക കഴിക്കാം.  

3. വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിന്റെ ഉപഭോഗം അമിതഭക്ഷണം എന്ന പ്രശ്‌നം ഒഴിവാക്കാൻ സഹായിക്കും.

Also Read: Benefits of Amla Water: മുടിയ്ക്ക് കറുത്ത നിറവും കട്ടിയും വേണമെങ്കിൽ നെല്ലിക്ക നീര് ഈ രീതിയിൽ ഉപയോഗിക്കൂ!

വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നതിന്റെ ദോഷങ്ങൾ (Benefits of eating guava in empty stomach)

പേരയ്ക്ക വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങൾക്ക് ജലദോഷം ഉണ്ടാകാൻ കാരണമാകും. കാരണം പേരയ്ക്ക ഒരു തണുത്ത ഫലമാണ്.  അതുകൊണ്ടുതന്നെ നമുക്ക് വയറ്റിൽ ഗ്യാസിന്റെ പ്രശ്നവും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതുകൊണ്ട് ഇത്തരം സാഹചര്യത്തിൽ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വെറുംവയറ്റിൽ പേരയ്ക്ക കഴിക്കണം. അതും പഴുത്ത പേരയ്ക്ക ഒഴിവാക്കണം. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News