Weight Loss: ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വ‍ർധിപ്പിക്കാനും ഈ പാനീയങ്ങൾ ഉത്തമം

Weight Loss Diet: ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമവും ശീലിക്കുന്നതിനൊപ്പം ഡിറ്റോക്സ് പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 10, 2024, 11:23 AM IST
  • ഇഞ്ചിയും മഞ്ഞളും ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉള്ളതാണ്
  • ഇത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും
  • ഒരു കഷ്ണം ഇഞ്ചിയും മഞ്ഞൾപൊടിയും ചൂടുവെള്ളത്തിൽ കലർത്തി കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വ‍ർധിപ്പിക്കാൻ സഹായിക്കും
Weight Loss: ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വ‍ർധിപ്പിക്കാനും ഈ പാനീയങ്ങൾ ഉത്തമം

ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്. ഡിറ്റോക്സ് പാനീയങ്ങൾ ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും മികച്ചതാണ്. ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമവും ശീലിക്കുന്നതിനൊപ്പം ഡിറ്റോക്സ് പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും.

നാരങ്ങ വെള്ളം: ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് വെറുംവയറ്റിൽ കുടിക്കുന്നത് ദഹനത്തിന് മികച്ചതാണ്. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. രോ​ഗപ്രതിരോധശേഷി മികച്ചതാക്കാൻ ആവശ്യമായ വിറ്റാമിൻ സി വർധിപ്പിക്കുന്നതിനും നാരങ്ങ വെള്ളം മികച്ചതാണ്.

ഗ്രീൻ ടീ: ഗ്രീൻ ടീ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്, ഇത് ശരീരഭാരം കുറയ്ക്കാനും മെറ്റബോളിസം മികച്ചതാക്കാനും സഹായിക്കുന്നു. ഇതിൽ വേ​ഗത്തിൽ കൊഴുപ്പ് കത്താൻ സഹായിക്കുന്ന കാറ്റെച്ചിനുകൾ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും ​ഗ്രീൻ ടീ മികച്ചതാണ്.

ഇഞ്ചി-മഞ്ഞൾ വെള്ളം: ഇഞ്ചിയും മഞ്ഞളും ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉള്ളതാണ്. ഇത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും. ഒരു കഷ്ണം ഇഞ്ചിയും മഞ്ഞൾപൊടിയും ചൂടുവെള്ളത്തിൽ കലർത്തി കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വ‍ർധിപ്പിക്കാൻ സഹായിക്കും. ഈ പാനീയം തണുപ്പിച്ച് ദിവസത്തിൽ പലതവണയായി കുടിക്കുക. ഇത് ദഹനത്തെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

കുക്കുമ്പർ-പുതിന വെള്ളം: കുക്കുമ്പർ, പുതിന എന്നിവ ചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കും. ഇതിൽ കലോറി കുറവുമാണ്. വെള്ളരിക്കയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഡൈയൂററ്റിക് ​ഗുണം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും അമിത ജലം ഇല്ലാതാക്കാനും സഹായിക്കുന്നു. പുതിന ദഹനം മികച്ചതാക്കാൻ സഹായിക്കും.

ബെറി-ചീര സ്മൂത്തി: ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറികളിൽ ആൻ്റി ഓക്‌സിഡൻ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ചീര അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. ബെറിപ്പഴങ്ങൾ, ചീര, വെള്ളം അല്ലെങ്കിൽ മധുരമില്ലാത്ത ബദാം പാൽ എന്നിവ ചേർത്ത് സ്മൂത്തി തയ്യാറാക്കി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകും. ഈ പാനീയം ശരീരഭാരം കുറയ്ക്കാനും, പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ഈ ഡിറ്റോക്സ് പാനീയങ്ങൾ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെങ്കിലും സമീകൃതാഹാരം, വ്യായാമം, മതിയായ ഉറക്കം എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി പാലിക്കേണ്ടത് പ്രധാനമാണ്.

Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News