Fast Weight Loss: വെറും 30 ദിവസത്തില്‍ ഫാറ്റ് ടു ഫിറ്റ്; അടുക്കളയിലുണ്ട് മാജിക്!

Weightloss tips: കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കുമ്പോൾ അത് മനുഷ്യ ശരീരത്തിൽ പല മാറ്റങ്ങളും വരുത്തും.

Written by - Zee Malayalam News Desk | Last Updated : Dec 10, 2023, 02:36 PM IST
  • ശൈത്യകാലത്ത് പൊതുവേ ആളുകൾക്ക് വിശപ്പ് കൂടുതലായി അനുഭവപ്പെടാറുണ്ട്.
  • ശൈത്യകാലം കഴിയുമ്പോഴേക്കും പലരുടെയും ശരീരഭാരം വർധിക്കുന്നു.
  • ശൈത്യകാലത്ത് ശരീരഭാരം നിയന്ത്രിക്കാൻ ചില സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കാം.
Fast Weight Loss: വെറും 30 ദിവസത്തില്‍ ഫാറ്റ് ടു ഫിറ്റ്; അടുക്കളയിലുണ്ട് മാജിക്!

കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കുമ്പോൾ അത് മനുഷ്യ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല. ഭക്ഷണരീതികൾ മുതൽ വസ്ത്രധാരണത്തിൽ വരെ വലിയ മാറ്റങ്ങളാണ് ഉണ്ടാകാറുള്ളത്. പ്രത്യേകിച്ച് ശൈത്യകാലത്താണ് ഇത്തരം മാറ്റങ്ങൾ പ്രകടമാകാറുള്ളത്. 

ശൈത്യകാലത്ത് പൊതുവേ ആളുകൾക്ക് വിശപ്പ് കൂടുതലായി അനുഭവപ്പെടാറുണ്ട്. ഓരോ മണിക്കൂറിലും എന്തെങ്കിലും കഴിക്കാൻ നിങ്ങൾക്ക് തോന്നും. എന്നാൽ, ഈ രീതിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ നാം അറിയാതെ തന്നെ ശരീരഭാരം വർദ്ധിക്കുന്നു. ശൈത്യകാലം കഴിയുമ്പോഴേക്കും പലരുടെയും ശരീരഭാരം വർധിക്കുന്നു. 

ALSO READ: പ്രസവശേഷം വെള്ളം കുടിക്കുന്നത് കുറയ്ക്കോണോ? കൂട്ടണോ?

ശൈത്യകാലത്ത് നിങ്ങൾക്ക് ഭാരം വർദ്ധിപ്പിക്കാൻ താൽപ്പര്യമില്ലെങ്കിലോ അല്ലെങ്കിൽ വർദ്ധിച്ച ഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലോ പരീക്ഷിക്കാവുന്ന ചില മികച്ച ടിപ്പുകളാണ് ഇനി പറയാൻ പോകുന്നത്. ശൈത്യകാലത്ത് ശരീരഭാരം നിയന്ത്രിക്കാൻ ചില സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചാൽ മതി. ചില അടുക്കള മസാലകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സിമ്പിൾ ടിപ്സ് ഏതൊക്കെയാണെന്ന് നോക്കാം. 

ഇഞ്ചി 

ഇന്ത്യക്കാർ പാചകത്തിൽ പൊതുവേ ഉപയോ​ഗിക്കാറുള്ള ഒന്നാണ് ഇഞ്ചി. വർഷങ്ങളായി ഇഞ്ചി ഔഷധമായും ഉപയോഗിക്കുന്നുണ്ട്. ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇഞ്ചി ഉപയോഗിക്കാം. ഇഞ്ചി മെറ്റബോളിസത്തെ വർധിപ്പിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കും.

കുരുമുളക് 

ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒന്നാണ് കുരുമുളക്. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കത്തിക്കാനും കുരുമുളക് സഹായിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. 

കറുവപ്പട്ട

ഇന്ത്യയിലെ പ്രധാന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കറുവപ്പട്ട. വ്യത്യസ്തമായ രുചിയ്ക്ക് പേരുകേട്ട ഒന്നുകൂടിയാണ് കറുവപ്പട്ട. ഏത് വിഭവത്തിനും കറുവപ്പട്ട ഉൾപ്പെടുത്തിയാൽ സ്വാദ് ലഭിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

മഞ്ഞൾ 

ഔഷധ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് മഞ്ഞൾ. ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ ഏറെ ഫലപ്രദമാണ്. മഞ്ഞളിലെ ശക്തമായ സംയുക്തം രക്തത്തെ ശുദ്ധീകരിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് കുറയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചൂടുവെള്ളത്തിൽ മഞ്ഞൾ ചേർത്ത് രാവിലെ കുടിക്കുക. ഇത് ഭാരം നിയന്ത്രണത്തിലാക്കാൻ സഹായിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News