Vitamin D : സ്ഥിരമായി നടുവേദനയുണ്ടോ? ശ്രദ്ധിക്കുക വൈറ്റമിൻ ഡി യുടെ കുറവ് മൂലമാകാം

വൈറ്റമിൻ ഡി യുടെ കുറവ് മൂലം വിഷാദ രോഗം ഉണ്ടാകാനുള്ള സാധ്യത വർധിക്കും

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 06:59 PM IST
  • ശരീരത്തിന്റെ പ്രവർത്തനങ്ങളും, എല്ലുകളുടെ ആരോഗ്യത്തിനും വൈറ്റമിൻ ഡി പ്രധാനമാണ്.
  • പഠനങ്ങൾ അനുസരിച്ച് ഒരു മനുഷ്യ ശരീരത്തിന് ദിവസവും 450 mcg വൈറ്റമിൻ ഡി എങ്കിലും ലഭിക്കണം.
  • വൈറ്റമിൻ ഡി യുടെ കുറവ് മൂലം രോഗ പ്രതിരോധ ശേഷി കുറയും. അതിനാൽ തന്നെ പെട്ടെന്ന് അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യും
  • വൈറ്റമിൻ ഡി യുടെ കുറവ് മൂലം വിഷാദ രോഗം ഉണ്ടാകാനുള്ള സാധ്യത വർധിക്കും
Vitamin D : സ്ഥിരമായി നടുവേദനയുണ്ടോ? ശ്രദ്ധിക്കുക വൈറ്റമിൻ ഡി യുടെ കുറവ് മൂലമാകാം

ശരീരത്തിന് രോഗപ്രതിരോധ ശേഷി ഉണ്ടാകുന്നതിൽ വൈറ്റമിൻ ഡി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിന്റെ പ്രവർത്തനങ്ങളും, എല്ലുകളുടെ ആരോഗ്യത്തിനും വൈറ്റമിൻ ഡി പ്രധാനമാണ്. പഠനങ്ങൾ അനുസരിച്ച് ഒരു മനുഷ്യ ശരീരത്തിന് ദിവസവും 450 mcg വൈറ്റമിൻ ഡി എങ്കിലും ലഭിക്കണം.  പാലിൽ നിന്നും, മീനിൽ നിന്നുമൊക്കെ വൈറ്റമിൻ ഡി ലഭിക്കുമെങ്കിലും. ശരീരത്തിന് ആവശ്യമായ അളവിൽ ലഭ്യമാകില്ല. അതിനാൽ തന്നെ ലോകത്ത് നിരവധി പേർ നേരിടുന്ന പ്രശ്നമായി വൈറ്റമിൻ ഡി യുടെ കുറവ് മാറിയിട്ടുണ്ട്.

വൈറ്റമിൻ ഡി യുടെ കുറവ് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ

 സ്ഥിരമായി രോഗങ്ങൾ ഉണ്ടാകുക

വൈറ്റമിൻ ഡി യുടെ കുറവ് മൂലം രോഗ പ്രതിരോധ ശേഷി കുറയും. അതിനാൽ തന്നെ പെട്ടെന്ന് അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യും. അതിനാൽ തന്നെ സ്ഥിരമായി പനിയും ജലദോഷവും ഉണ്ടാകുകയാണെങ്കിൽ വൈറ്റമിൻ ഡി യുടെ കുറവുണ്ടോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ വൈറ്റമിൻ ഡി യുടെ കുറവ് മൂലം ശ്വസന പ്രശ്‌നങ്ങളും സാധാരണയായി കണ്ട് വരാറുണ്ട്. 

ALSO READ: Health Tips: പഴവും പപ്പായയും ഒരുമിച്ചു കഴിക്കാമോ? അറിയാം ഈ 6 കാരണങ്ങൾ!

ക്ഷീണം

വൈറ്റമിൻ ഡി യുടെ കുറവിനെ സൂചിപ്പിക്കുന്ന പ്രധാന ലക്ഷണമാണ് ക്ഷീണവും തലകറക്കവും. 480 പേരിൽ നടത്തിയ ഒരു പഠനം പ്രകാരം വൈറ്റമിൻ ഡി ക്ഷീണത്തിനും തലക്കറക്കത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഡിപ്രെഷൻ 

വൈറ്റമിൻ ഡി യുടെ കുറവ് മൂലം വിഷാദ രോഗം ഉണ്ടാകാനുള്ള സാധ്യത വർധിക്കും. പ്രായമായവരിലാണ് ഇതുമൂലം വിഷാദ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. എന്നാൽ വൈറ്റമിൻ സപ്പ്ളിമെൻറ്സ് കഴിക്കുന്നതിലൂടെ ഇത്തരത്തിൽ ഉണ്ടാകുന്ന വിഷാദത്തിൽ  നിന്ന് രക്ഷനേടാമെന്ന് കുറച്ച് പഠനങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.

നടു വേദന

സ്ഥിരമായി നടുവേദന ഉണ്ടാകുന്നതിനും, എല്ലുകൾക്ക് വേദന ഉണ്ടാകുന്നതിനും വൈറ്റമിൻ ഡി യുടെ കുറവ് കാരണമാകാറുണ്ട്. കാൽസ്യം ആഗിരണം ചെയ്ത് എല്ലുകളുടെ ബാല നിലനിർത്താൻ സഹായിക്കുന്നത് വൈറ്റമിൻ ഡിയാണ്.  സന്ധിവേദന, പേശി വേദന, സന്ധിവാതം എന്നിവയുള്ളവരിൽ വൈറ്റമിൻ ഡിയുടെ അളവ് വളരെ കുറവായിരിക്കുമെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News