Viral Optical Illusion : കാട്ടിൽ ഒളിച്ചിരിക്കുന്ന മാനിനെ 15 സെക്കന്റുകളിൽ കണ്ടെത്താമോ?

നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 04:59 PM IST
  • ബ്രൈറ്റ് സൈഡ് എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണിത്.
  • നിങ്ങൾക്ക് ഈ മാനിനെ കണ്ടെത്താനുള്ള സമയം 15 സെക്കന്റുകൾ മാത്രമാണ്.
  • നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ.
 Viral Optical Illusion : കാട്ടിൽ ഒളിച്ചിരിക്കുന്ന മാനിനെ 15 സെക്കന്റുകളിൽ കണ്ടെത്താമോ?

യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നിങ്ങളുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്ന് പറയുന്നത്. ഈ ചിത്രങ്ങൾ കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കിയാലും, ഇവ എന്താണ് സൂചിപ്പിക്കുന്നതെന്ന് അറിയാൻ എല്ലാവർക്കും ഇഷ്ടമാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ പലതും ഐക്യു നിലവാരം അറിയാൻ സാധിക്കുമെന്ന് അവകാശപ്പെടുമ്പോൾ, ചില ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തിന്റെ മറഞ്ഞിരിക്കുന്ന സവിശേഷതകളെക്കുറിച്ചുള്ള ആശയം കൂടി നൽകുന്നുണ്ട്. തങ്ങളെത്തന്നെ കൂടുതൽ മനസ്സിലാക്കാൻ പലരും ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ നിരീക്ഷിക്കാറുണ്ട്. പലപ്പോഴും തങ്ങളുടെ രോഗികളെ പൂർണമായും മനസിലാക്കാൻ മാനസികാരോഗ്യ വിദഗ്ദ്ധന്മാരും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ളൊരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ബ്രൈറ്റ് സൈഡ് എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണിത്. ഒരു ചിത്രകാരൻ വരച്ച ചിത്രമാണിത്. ഈ ചിത്രത്തിൽ ഒരു കാടും നിറയെ മരങ്ങളും കാറ്റിൽ കൂടി നടക്കാനുള്ള വഴിയുമൊക്കെ കാണാം. അതിസുന്ദരമായ ഈ ചിത്രത്തിൽ ഭംഗിയായി ഉദിച്ച് നിൽക്കുന്ന സൂര്യനെയും കാണാം. എന്നാൽ ഈ ചിത്രത്തിൽ ഒരു മാൻ ഒളിച്ചിരിപ്പുണ്ട്. നിങ്ങൾക്ക് ഈ മാനിനെ കണ്ടെത്താനുള്ള സമയം 15 സെക്കന്റുകൾ മാത്രമാണ്. നിങ്ങൾക്ക് വളരെയധികം ഏകാഗ്രത ഉണ്ടെങ്കിൽ മാത്രമേ ഈ മാനിനെ കണ്ടെത്താൻ കഴിയൂ. നിങ്ങൾക്ക് ഈ മാനിനെ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.

ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പൂച്ചയെ 5 സെക്കന്റുകളിൽ കണ്ടെത്താമോ?

മാനിനെ കാണാം 

Optical Illusion

 നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ.  ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലെന്നും, ഉള്ള കാര്യങ്ങൾ ഇല്ലെന്നും ഒക്കെ തോന്നാം. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News