Tomato: തക്കാളി ഐസ് ക്യൂബ് കൊണ്ട് വെറും 15 മിനിറ്റിൽ തിളങ്ങുന്ന ചർമ്മം..! എങ്ങനെയെന്നല്ലേ?

Tomato Ice cube Benefits: 

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 02:36 PM IST
  • വൃക്ക സംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ഈ അടുത്തിടെ പഠനങ്ങൾ പറഞ്ഞിരുന്നു.
  • യഥാർത്ഥത്തിൽ നമ്മുടെ വീട്ടിലുള്ള സാധങ്ങൾ മാത്രം മതി ചർമ്മ സംരക്ഷണത്തിന് എന്നതാണ് സത്യം.
Tomato: തക്കാളി ഐസ് ക്യൂബ് കൊണ്ട് വെറും 15 മിനിറ്റിൽ തിളങ്ങുന്ന ചർമ്മം..! എങ്ങനെയെന്നല്ലേ?

തുടർച്ചയായ സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാനും തിളക്കം കുറയുന്നതിനും കാരണമാകുന്നു. കൂടാതെ പല തരത്തിലുള്ള ചർമ്മപ്രശ്നങ്ങളും വരുന്നുണ്ട്. പ്രത്യേകിച്ച് പകൽസമയത്ത് പുറത്തിറങ്ങുന്ന സ്ത്രീകളിൽ ഡെഡ് സ്‌കിൻ, ടാനിംഗ് തുടങ്ങിയ ചർമ്മപ്രശ്‌നങ്ങൾ കാണാറുണ്ട്. ഈ പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ പലരും പലതരം ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഫലങ്ങളൊന്നും ലഭിക്കുന്നില്ല. മാത്രമല്ല ഇത്രം ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നതിലൂടെ നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങൾ ആണ് ഭാവിയിൽ കാത്തിരിക്കുന്നത്.

വൃക്ക സംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ഈ അടുത്തിടെ പഠനങ്ങൾ പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ നമ്മുടെ വീട്ടിലുള്ള സാധങ്ങൾ മാത്രം മതി ചർമ്മ സംരക്ഷണത്തിന് എന്നതാണ് സത്യം. അത്തരത്തിൽ ഒന്നാണ് തക്കാളി. തക്കാളി പൊതുവിൽ നമ്മുടെ ചർമ്മത്തിന് വളരെ നല്ലതാണ്. ഇത് നമുക്ക് ഐസ് ക്യബുകൾ ആക്കി മുഖത്ത് തേയ്ക്കുന്നത് വളരെ നല്ലതാണ്. ഇത്  നിങ്ങൾക്ക് സുന്ദരമായ ചർമ്മം നേടാനും എല്ലാത്തരം ചർമ്മപ്രശ്നങ്ങളിൽ നിന്നും എളുപ്പത്തിൽ മുക്തി നേടാനും കഴിയും. ഈ ഐസ് ക്യൂബ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. 

തക്കാളി ഐസ് ക്യൂബ് ഉണ്ടാക്കാനുള്ള ചേരുവകൾ

1. 2 തക്കാളി
 
2. 1 ടേബിൾ സ്പൂൺ തേൻ 

3. വെള്ളം

ALSO READ: ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം ഈ പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണങ്ങൾ

തക്കാളി ഐസ് ക്യൂബ്സ് ഉണ്ടാക്കുന്ന വിധം

ഈ ഐസ് ക്യൂബുകൾ ഉണ്ടാക്കാൻ നിങ്ങൾ ആദ്യം 2 പഴുത്ത തക്കാളി എടുക്കണം. ഇവ മിക്സിയിലിട്ട് പേസ്റ്റ് രൂപത്തിൽ ആക്കുക.
ഇതിലേക്ക് 1 ടീസ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഐസ് മോൾഡുകളിലേക്ക് ഒഴിച്ച് 2 മുതൽ 3 മണിക്കൂർ വരെ ഫ്രിഡ്ജിൽ വയ്ക്കുക.

തക്കാളി ഐസ് ക്യൂബുകൾ എങ്ങനെ പ്രയോഗിക്കാം

തക്കാളി ഐസ് ക്യൂബുകൾ പുരട്ടുന്നതിന് മുമ്പ് മുഖം ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകണം. അതിന് ശേഷം തയ്യാറാക്കിയ ഐസ് ക്യൂബ് മുഖത്ത് പുരട്ടണം.  ഏകദേശം 10 മിനിറ്റ് നന്നായി മസാജ് ചെയ്യുക . ഈ ക്യൂബുകൾ ആഴ്ചയിൽ 1 മുതൽ 2 തവണ വരെ പുരട്ടുന്നത് മികച്ച ഫലം നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News