Anxiety Issues: മനസ്സ് കൈവിട്ട് പോകുന്നുണ്ടോ? എങ്കിൽ സുക്ഷിക്കണം

Anxiety അറ്റാക്ക് ആണ് ഇതുമായി ബന്ധപ്പെട്ട് വരുന്ന പ്രധാന പ്രശ്നം. ഇത്തരം മാനസിക സമ്മർദ്ദം അധികമാകുന്നത് ആരോഗ്യത്തെയും സാരമായി ബാധിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 08:34 PM IST
  • ത്കണ്ഠ അഥവാ anxiety അറ്റാക്ക് ആണ് ഇതുമായി ബന്ധപ്പെട്ട് വരുന്ന പ്രധാന പ്രശ്നം.
  • ഇത്തരം മാനസിക സമ്മർദ്ദം അധികമാകുന്നത് ആരോഗ്യത്തെയും സാരമായി ബാധിക്കും.
  • പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് മാനസിക പിരിമുറുക്കം കൂടുതലായും അനുഭവിക്കുന്നത്.
  • ഏകാഗ്രത നഷ്ടമാകുക, പ്രകോപനം, ശരീരത്തിൽ വേദന, തലവേദന, വിശപ്പില്ലായ്മ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മാനസിക സമ്മർദ്ദത്തെ തുടർന്ന് ഉണ്ടാകുന്നത്.
Anxiety Issues: മനസ്സ് കൈവിട്ട് പോകുന്നുണ്ടോ? എങ്കിൽ സുക്ഷിക്കണം

വേഗതയേറിയ ജീവിതസാഹചര്യത്തിൽ ഏറ്റവും അധികം ആളുകൾക്കും നേരിടേണ്ടി വരുന്ന പ്രശ്നമാണ് മാനസിക പിരിമുറുക്കം അഥവാ മെന്റൽ സ്ട്രെസ്.  തിരക്കേറിയ ജീവിതവും ജോലിയും ആശയവിനിമയ കുറവുമൊക്കെയാണ് പിരിമുറുക്കത്തിനുള്ള പ്രധാന കാരണം. ഉത്കണ്ഠ അഥവാ anxiety അറ്റാക്ക് ആണ് ഇതുമായി ബന്ധപ്പെട്ട് വരുന്ന പ്രധാന പ്രശ്നം. ഇത്തരം മാനസിക സമ്മർദ്ദം അധികമാകുന്നത് ആരോഗ്യത്തെയും സാരമായി ബാധിക്കും.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് മാനസിക പിരിമുറുക്കം കൂടുതലായും അനുഭവിക്കുന്നത്. ഏകാഗ്രത നഷ്ടമാകുക, പ്രകോപനം, ശരീരത്തിൽ വേദന, തലവേദന, വിശപ്പില്ലായ്മ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മാനസിക സമ്മർദ്ദത്തെ തുടർന്ന് ഉണ്ടാകുന്നത്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ചിലപ്പോൾ വിഷാദരോഗമായി മാറാനും സാധ്യത ഏറെയാണ്.

ALSO READ : Health Tips: വൃക്കകളുടെ ആരോഗ്യത്തിന് ഈ 8 ശീലങ്ങള്‍ പാലിക്കാം

 ശരീരത്തിനും മനസ്സിനും ചില കാര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോഴോ, അല്ലെങ്കിൽ വളരെ സംഘർഷം നിറഞ്ഞ ഒരു കാര്യത്തെ അഭിമുഖീകരിക്കുമ്പോഴോ ആണ് മാനസിക പിരിമുറുക്കം ഉണ്ടാകുന്നത്. അതിലൂടെ മാനസികവും ശാരീരികവും വികാരപരവുമായ വ്യതിയാനങ്ങൾ  ഉണ്ടാകുന്നു.  ചുറ്റുപാടുകളിൽ നിന്നോ, ശരീരത്തിൽ നിന്നോ, ചിന്തകളിൽ നിന്നോ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. കുട്ടിയുടെ ജനനം, ജോലിയിൽ സ്ഥാനക്കയറ്റം, വിവാഹം പോലുള്ള നല്ല സാഹചര്യങ്ങളിൽ പോലും മാനസിക പിരിമുറുക്കം ചിലക്ക് അനുഭവപ്പെടും.

സ്ഥിരമായി അനുഭവിക്കുന്ന മെന്റൽ സ്ട്രെസ് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങി നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും. മാത്രവുമല്ല ഇത് രോഗ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും.

ALSO READ : Post COVID Issues : കോവിഡ് എല്ലാം മാറിയെന്ന് കരുതേണ്ട; പിന്നാലെ വരുന്നുണ്ട് ഇവയൊക്കെ

സ്വയം ഉപദ്രവിക്കാനുള്ള ചിന്ത, മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള തോന്നൽ, നെഞ്ച് വേദന, ഹൃദയമിടിപ്പിലെ വ്യതിയാനം, അസാധാരണമായി രീതിയിലുള്ള തലവേദന.. ഇതൊക്കെ ആണ് മാനസിക പിരിമുറുക്കത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉറപ്പായും ചികിത്സ തേടണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News