നമ്മുടെ മുറ്റത്തും തൊടിയിലും (Tulsi) ധാരാളം കണ്ട് വരുന്ന ചെടിയാണ് തുളസി. നമ്മൾ തുളസി വീട്ട് മുറ്റത്ത് വളർത്താറുമുണ്ട്. ഒരുപാട് ഔഷധഗുണങ്ങളുള്ള തുളസിയുടെ ശാസ്ത്രീയ നാമം ഒസിമം സാൻക്റ്റം എൽ എന്നാണ്. ബ്രോങ്കൈറ്റിസ്, ഛർദ്ദിൽ (Vomiting), കണ്ണിന്റെ രോഗങ്ങൾ, കഫം എന്നിങ്ങനെ ഒരുപാട് രോഗങ്ങൾക്ക് പരിഹാരമാണ് തുളസി. ഇത് കൂടാതെ പിരിമുറുക്കവും ഉത്കണ്ഠയും (Anxiety)കുറയ്ക്കാനും തുളസി സഹായിക്കും. തുളസിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെ?
പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കും (Stress and Anxiety)
നമ്മുടെ ശരീരത്തെ പിരിമുറുക്കവുമായി (Stress) പൊരുത്തപ്പെടാനും മാനസിക സന്തുലിതാവസ്ഥയിലെത്താൻ സഹായിക്കുകയും ചെയ്യുന്ന എലമെന്റാണ് അഡാപ്റ്റോജൻ. തുളസി ഒരു അഡാപ്റ്റോജനായി പ്രവർത്തിക്കാറുണ്ട്. തുളസിക്ക് പലതരത്തിലുള്ള പിരിമുറുക്കാത്തെ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആന്റിഡിപ്രെസന്റ്‌സിന്റ (Anti-depressant)മരുന്നുകളിൽ കണ്ട് വരുന്ന ഗുണങ്ങൾ തുളസിയിലുമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ALSO READ: Healthy Lunch:ചീരതോരനും,ഉപ്പേരിയും മറക്കാതെ കഴിക്കാം ഇൗ കറികൾ ഉച്ചക്ക് ഉൗണിനൊപ്പം
അണുബാധ പ്രതിരോധിക്കും
തുളസിക്ക് പെട്ടന്ന് മുറിവ് ഉണക്കാനും, അണുബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കാനും ഉള്ള കഴിവുണ്ട്. തുളസിക്ക് ആൻറി ബാക്ടീരിയൽ (Anti-bacterial) ആൻറിവൈറൽ, ആന്റിഫംഗൽ കഴിവുകളുണ്ട്. കൂടാതെ നീര് കുറയ്ക്കാനും, ഒരു പരിധി വരെ വേദന കുറയ്ക്കാനും തുളസിക്ക് സാധിക്കും. മുറിവിനെ കൂടാതെ വായ്പ്പുണ്ണ്, മുഖക്കുരു (Acne)എന്നിവയ്ക്കും തുളസി പരിഹാരമാകാറുണ്ട്.
ALSO READ: Yawning: നിങ്ങൾ നിരന്തരം കോട്ടുവായിടുന്ന ആളാണോ? ശ്രദ്ധിക്കുക ഈ രോഗങ്ങളുടെ ലക്ഷണമാകാം
പ്രമേഹം കുറയ്ക്കും
നിങ്ങൾക്ക് ടൈപ്പ് 2 പ്രമേഹം (Diabetes)ഉണ്ടെങ്കിൽ തുളസി ഉപയോഗിക്കുന്നത് രക്തത്തിലെ പ്രമേഹം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം (Weight) കൂടുന്നതും രക്തത്തിൽ അമിതമായി ഇൻസുലിന്റെ അളവ് കൂടുന്നത് തടയാനും ഇൻസുലിൻ പ്രതിരോധവും രക്തസമ്മര്ദവും കുറയ്ക്കാനും തുളസി സഹായിക്കും.
ALSO READ: Depression: വിഷാദം എന്നാൽ എന്ത്? ലക്ഷണങ്ങൾ എന്തൊക്കെ തുടങ്ങി അറിയേണ്ടതെല്ലാം
കഫം
തുളസിയിൽ കാണുന്ന കാമ്പീൻ, സിനിയോൾ, യൂജെനോൾ എന്നീ വസ്തുക്കൾ കഫത്തെ അലിയിച്ച് കളയാൻ സഹായിക്കും. തുളസി തേനും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ (Asthma), ഇൻഫ്ലുവൻസ, ചുമ , ജലദോഷം എന്നീ രോഗങ്ങളെല്ലാം കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.