Joint pain: സന്ധി വേദന അലട്ടുന്നുണ്ടോ? എങ്കില്‍ പരിഹാരം വീട്ടിലുണ്ട്..!

Joint pain home remedy: സന്ധി വേദന കാരണമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 05:06 PM IST
  • ചിലപ്പോൾ കാലാവസ്ഥയിലെ മാറ്റം കാരണം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
  • കർപ്പൂര തൈലം ശരീരത്തിലെ രക്തചംക്രമണം നിലനിർത്താൻ സഹായിക്കുന്നു.
  • ആവണക്കെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് എല്ലുകളിൽ അനുഭവപ്പെടുന്ന വേദന ഒഴിവാക്കാൻ സഹായിക്കുന്നു.
Joint pain: സന്ധി വേദന അലട്ടുന്നുണ്ടോ? എങ്കില്‍ പരിഹാരം വീട്ടിലുണ്ട്..!

ചിലപ്പോൾ കാലാവസ്ഥയിലെ മാറ്റം കാരണം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ മാറ്റങ്ങൾ ചിലരിൽ സന്ധി വേദന ഉണ്ടാകാൻ കാരണമാകുന്നു. നേരത്തെ, പ്രായമായവരിലാണ് സന്ധി വേദന കണ്ടിരുന്നതെങ്കിൽ ഇന്ന് മാറുന്ന ജീവിതശൈലി കാരണം എല്ലാവർക്കും ഈ പ്രശ്‌നമുണ്ടാകുന്നുണ്ട്. അത് ഇല്ലാതാക്കാൻ പലരും ധാരാളം മരുന്നുകൾ കഴിക്കുന്നതാണ് കാണാനാകുന്നത്. ചില വീട്ടുവൈദ്യങ്ങളിലൂടെ സന്ധി വേദന അകറ്റാമെന്ന കാര്യം പലർക്കും അറിയില്ല. അവയിൽ ചിലതിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

കർപ്പൂര തൈലം

കർപ്പൂര തൈലം ശരീരത്തിലെ രക്തചംക്രമണം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടെങ്കിൽ കർപ്പൂര തൈലം ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ആശ്വാസം നൽകും. ഇത് സന്ധി വേദന ഒഴിവാക്കുകയും സന്ധി വേദനയിൽ നിന്ന് ശാശ്വതമായ ആശ്വാസം നൽകുകയും ചെയ്യും.

ALSO READ: പ്രമേഹം നിയന്തിക്കാം; ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ചേർക്കൂ

ആവണക്കെണ്ണ

ആവണക്കെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് എല്ലുകളിൽ അനുഭവപ്പെടുന്ന വേദന ഒഴിവാക്കാൻ സഹായിക്കുന്നു. ഈ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ശരീരത്തിലെ വേദനയും നീരും കുറയ്ക്കുന്നു. സന്ധി വേദനയുണ്ടെങ്കിൽ ആഴ്ചയിൽ രണ്ട് തവണ ഈ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം.

ഇഞ്ചി - മഞ്ഞൾ

രണ്ട് കപ്പ് വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം മഞ്ഞളും ഇഞ്ചിയും ഈ വെള്ളത്തിൽ ചേർക്കുക. ശേഷം 15 മിനിറ്റ് തിളപ്പിക്കുക. ദിവസത്തിൽ രണ്ട് തവണയെങ്കിലും ഈ വെള്ളം കുടിക്കുക. ഇത് സന്ധി വേദനയെ തടയാൻ സഹായിക്കും.

നാരങ്ങയുടെ തോട്

ഒരു ഗ്ലാസ് പാത്രത്തിൽ നാരങ്ങ തോടും ഒലിവ് എണ്ണയും ചേർക്കുക. എന്നിട്ട് അടച്ച് സൂക്ഷിക്കുക. 2 ആഴ്ചത്തേക്ക് ഇത് തുറക്കരുത്. ഈ സമയം കൊണ്ട് ഇത് എണ്ണയായി മാറും. ഇനി ഈ എണ്ണ സിൽക്ക് തുണിയിൽ പുരട്ടി സന്ധി വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ സന്ധി വേദനയ്ക്ക് ശമനം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News