ഇങ്ങനെയൊക്കെ ഷാംപൂ ചെയ്താൽ മുടിക്ക് പണി ഉറപ്പ്

ഷാംപൂ ഉപയോഗിക്കുന്നത് തലയോട്ടി വൃത്തിയാക്കാൻ മാത്രമുളളതാണ്, മുടിയിഴകൾക്ക് വേണ്ടിയല്ല എന്ന് ഓർക്കുക

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 05:48 PM IST
  • അമിതമായി ഷാംപൂ തലയിൽ പുരട്ടുന്നത് മുടിക്ക് ദോഷം ചെയ്യും
  • ഷാംപൂ ചെയ്യുമ്പോൾ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക
  • ഷാമ്പൂ കഴുകി കളഞ്ഞതിനു ശേഷം മാത്രം കണ്ടീഷണർ ഉപയോഗിക്കുക
ഇങ്ങനെയൊക്കെ ഷാംപൂ ചെയ്താൽ മുടിക്ക് പണി ഉറപ്പ്

മുടി സംരക്ഷണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഓരോരുത്തരും അവരുടെ മുടിക്ക് അനുയോജ്യമായ രീതി മനസ്സിലാക്കുകയും അതിനെ അറിഞ്ഞും വേണം മുടിയെ സംരക്ഷിക്കേണ്ടത്. 

മുടി ബ്യൂട്ടി പാർലറിൽ പോയികഴുകുന്നവരാണ് കൂടുതലും . കാരണം പാർലറിൽ  പ്രത്യേക രീതിയിലാണ് മുടി കഴുകുന്നത് അത് മുടിക്ക് ഒരു പ്രത്യേക ഭംഗിയും നൽകുന്നു. മസാജും ശരിയായ താപനിലയിലുള്ള വെള്ളവുമെല്ലാം ചേർന്ന ഹെയർ വാഷിന് തികച്ചും വ്യത്യസ്തമായൊരു ഫീലിംഗാണുളളത്. 

കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പട്ടുപോലുളള മുടി നമുക്ക് കിട്ടും. അതിനു സലൂണിൽ പോകാതെ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില വഴികളുണ്ട്. പക്ഷേ പലപ്പോഴും വീട്ടിൽ ഇത്തരത്തിൽ ഹെയർ വാഷ് ചെയ്താൽ പ്രതീക്ഷിച്ച ഫലം ലഭിക്കാറില്ല. കാരണം സലൂണിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും നിരാശയാണ് ഫലം. എന്നാൽ വിഷമിക്കണ്ട. അതിനും ഒരു വഴിയുണ്ട്. മുടി സംരക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് ഷാംപൂ ഉപയോഗിക്കുന്നത്. ഷാംപൂ ഉപയോഗിക്കുന്നത് തലയോട്ടി വൃത്തിയാക്കാൻ മാത്രമുളളതാണ്, മുടിയിഴകൾക്ക് വേണ്ടിയല്ല എന്ന് ഓർക്കുക. അതിന്റെ ശരിയായ ഉപയോഗ രീതിയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. നോക്കാം വീട്ടിൽ എങ്ങനെ മുടി കഴുകാം എന്ന് ? 

Shampoobathing

*അമിതമായി ഷാംപൂ തലയിൽ പുരട്ടുന്നത് മുടിക്ക് ദോഷം ചെയ്യും. മുടി എത്ര നീളമുള്ളതാണെങ്കിലും, ചെറിയ അളവിലുളള ഷാംപൂ വെളളത്തിൽ കലക്കി ഉപയോഗിക്കുക.
* ഷാംപൂ ചെയ്യുമ്പോൾ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക. കാരണം ഇത് ശിരോചർമ്മം തുറക്കാനും അഴുക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു.
*കണ്ടീഷണർ ഉപയോഗിച്ച് തല കഴുകുമ്പോൾ തണുത്ത വെള്ളം ഉപയോഗിക്കുക. അത് മുടിയെ മിനുസമുളളതും തിളക്കമുള്ളതുമാക്കി മാറ്റാൻ സഹായിക്കും.
*ഷാംപൂ ഉപയോഗിക്കുമ്പോൾ അത് തലയുടെ മുകളിൽ നിന്ന് ശിരോചർമ്മത്തിലേക്ക് മൃദുവായി മസാജ് ചെയ്യുന്നത് നല്ലതാണ്.
* നഖങ്ങൾ ഉപയോഗിച്ച് മുറുക്കെ തലയിൽ മസാജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. വിരൽത്തുമ്പ് കൊണ്ട് തലയിൽ മൃദുവായി മസാജ് ചെയ്യുന്നത് നല്ലതാണ്.
*വീണ്ടും മുടി കഴുകുമ്പോൾ രണ്ട് തവണ ഇത് ആവർത്തിക്കുക. 
*ഷാമ്പൂ കഴുകി കളഞ്ഞതിനു ശേഷം മാത്രംകണ്ടീഷണർ ഉപയോഗിക്കുക.
*കണ്ടീഷണർ ഉപയോഗിച്ചതിന് ശേഷം  രണ്ടോ മൂന്നോ മിനിറ്റ് നേരത്തേക്ക് മുടിയിൽ ഒന്നും ചെയ്യണ്ട.
*ശേഷം മുടി നന്നായി കഴുകി വ‍ൃത്തിയാക്കുക.
* ശേഷം ഒരു മൈക്രോ ഫൈബർ ടവൽ ഉപയോഗിച്ച് മുടി നന്നായി കെട്ടിവയ്ക്കുക. 
* മുടിയിലെ വെളളം പോയതിനു ശേഷം ഹെയർ സെറം ഉപയോഗിക്കാം.
* തുടർന്ന് മുടി നന്നായി ഉണങ്ങിയതിന് ശേഷം  പല്ലകന്ന ചീപ്പ് ഉപയോഗിച്ച് മുടി ചീവുക.
*മുടി കഴുകുന്നതിൽ മാത്രമല്ല, ഉണക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ടവൽ ഉപയോഗിച്ച് മുടി മുറുക്കി കെട്ടുന്നത് കേടുപാടുകൾ വരാനും പൊട്ടാനും കാരണമാകും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News