എത്ര തിരക്കിലും അത് മസ്റ്റാണ്!! സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തമന്ന

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് വീടുകളില്‍ അടച്ചിരിക്കേണ്ട അവസ്ഥയിലായിരുന്നു എല്ലാവരും. ഈ കാലയളവില്‍ പലരും പലവിധ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി. 

Last Updated : Aug 18, 2020, 08:07 PM IST
  • ഭക്ഷണത്തിനൊപ്പം എന്നും തൈര് ഉള്‍പ്പെടുത്തും. ശരീരത്തിനു കുളിര്‍മ്മ നല്‍കാന്‍ അത് സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ പഴച്ചാറുകള്‍, സൂപ് എന്നിവ മെനുവില്‍ ഉള്‍പ്പെടുത്തും. സ്പൈസി ഫുഡുകള്‍ ഒഴിവാക്കും.
  • ഇളം ചൂട് വെള്ളത്തില്‍ തേനും നാരങ്ങയും ചേര്‍ത്ത് കുടിച്ചാണ് ദിവസം ആരംഭിക്കുന്നത്. ഇതിനൊപ്പം കുതിര്‍ത്ത ബദാം കഴിക്കും.
എത്ര തിരക്കിലും അത് മസ്റ്റാണ്!! സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തമന്ന

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് വീടുകളില്‍ അടച്ചിരിക്കേണ്ട അവസ്ഥയിലായിരുന്നു എല്ലാവരും. ഈ കാലയളവില്‍ പലരും പലവിധ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി. 

പാചകം, ശരീര സംരക്ഷണം, ഡിസൈനിംഗ്, യോഗ, വ്യായാമം എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. ശില്‍പ്പാ ഷെട്ടി, മലൈക അറോറ, സമാന്ത, തമന്ന തുടങ്ങി നിരവധി താരസുന്ദരികള്‍ അവരുടെ സൗന്ദര്യ സംരക്ഷണത്തിനായി ഈ സമയം ചിലവഴിച്ചു. 

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഫിറ്റ്‌നെസ്-സൌന്ദര്യ രഹസ്യങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താര സുന്ദരി തമന്ന. ഉറക്കമാണ് തന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യമെന്നാണ് താരം പറയുന്നത്. എത്ര തിരക്കാണെങ്കിലും ദിവസവും ഏഴു മണിക്കൂര്‍ ഉറങ്ങും. നേരത്തെ ഉണരും. വര്‍ക്കൌട്ട് മുടക്കാറില്ല. യോഗയും ചെയ്യും. 

ഇതാ തമന്നയുടെ ചില ബ്യൂട്ടി ടിപ്സ്:

1. ഭക്ഷണത്തിനൊപ്പം എന്നും തൈര് ഉള്‍പ്പെടുത്തും. ശരീരത്തിനു കുളിര്‍മ്മ നല്‍കാന്‍ അത് സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ പഴച്ചാറുകള്‍, സൂപ് എന്നിവ മെനുവില്‍ ഉള്‍പ്പെടുത്തും. സ്പൈസി ഫുഡുകള്‍ ഒഴിവാക്കും. 

2. ഇളം ചൂട് വെള്ളത്തില്‍ തേനും നാരങ്ങയും ചേര്‍ത്ത് കുടിച്ചാണ് ദിവസം ആരംഭിക്കുന്നത്. ഇതിനൊപ്പം കുതിര്‍ത്ത ബദാം കഴിക്കും.  

3. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ മേക്കപ്പ് ഉപയോഗിക്കാറില്ല. എന്നാല്‍, ക്ലെന്‍സിംഗ്, ടോണി൦ഗ്, മോയ്സ്ചറൈസിംഗ് എന്നിവ മുടക്കാറില്ല. പുറത്തിറങ്ങിയാല്‍ സണ്‍സ്ക്രീന്‍ നിര്‍ബന്ധം. 

4. മഞ്ഞള്‍, കടല മാവ്, ആരുവേപ്പില ഇവ ചേര്‍ന്ന ഹോംമെയ്ഡ് ഫേഷ്യലും സ്ക്രബ്ബും ഉപയോഗിക്കും. 

5. ഷിക്കക്കായ്, പപ്പായ, നെല്ലിക്ക എന്നിവയുടെ ഹെര്‍ബല്‍ പൌഡറാണ് കെമിക്കല്‍ അടങ്ങിയ ഷാമ്പൂവിനു പകരം ഉപയോഗിക്കുന്നത്. 

6. സവാള നീരും വെളിച്ചെണ്ണയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്.

Trending News