ശരീരഭാരം കുറയ്കാൻ ശ്രമിക്കുന്നവർ പഞ്ചാസര തീർത്തും ഒഴിവാക്കേണ്ടതുണ്ടോ. പഞ്ചസാര ശരീരഭാരം വർധിക്കുന്നതിന് കാരണമാകുമോ. ശുദ്ധീകരിച്ച പഞ്ചസാരയും നാച്വറൽ പഞ്ചസാരയും തമ്മിൽ വ്യത്യാസമുണ്ടോ. ഇവ തമ്മിൽ ആരോഗ്യകാര്യത്തിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി ഭക്ഷണക്രമീകരണം നടത്തുന്നവർക്ക് ഇത്തരത്തിൽ നിരവധി സംശയങ്ങൾ ഉണ്ടാകാം. ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ശുദ്ധീകരിച്ച പഞ്ചസാരയാണ്. ശുദ്ധീകരിച്ച പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയാണെങ്കിൽ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ഹെൽത്ത് ഹാബിറ്റാറ്റിന്റെ സ്ഥാപകയായ ക്ലിനിക്കൽ ഡയറ്റീഷ്യനും കൺസൾട്ടിംഗ് ന്യൂട്രീഷനിസ്റ്റുമായ പ്രാചി ഷാ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നു.
ആപ്പിളിലെ സ്വാഭാവിക മധുരം അതിലെ സ്വാഭാവിക പഞ്ചസാരയാണ് നൽകുന്നത്. അത് നമ്മൾ ജ്യൂസ് രൂപത്തിൽ കഴിക്കുമ്പോൾ സ്വഭാവിക പഞ്ചസാര നമ്മുടെ ശരീരത്തിലെത്തുന്നു. എന്നാൽ, അതേ ആപ്പിൾ ജാം, ജെല്ലി രൂപങ്ങളിൽ പാക്കറ്റ് ഭക്ഷണം ആക്കുമ്പോൾ അതിൽ ശുദ്ധീകരിച്ച പഞ്ചസാര ചേർക്കും. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. പഞ്ചസാര സിറപ്പുകൾ ചേർത്ത ചോക്ലേറ്റുകൾ, മിഠായികൾ, പാനീയങ്ങൾ, ഐസ്ക്രീം, കേക്ക്, ബ്രെഡ് മുതലായവയിൽ ശുദ്ധീകരിച്ച പഞ്ചസാര ചേർക്കുന്നുണ്ടാകാം. ഇത് ആരോഗ്യത്തിന് ദോഷമല്ലാതെ യാതൊരു ഗുണവും നൽകുന്നില്ലെന്ന് പ്രാചി ഷാ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം ശർക്കര, ബ്രൗൺ ഷുഗർ എന്നിവ ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യില്ല. കൂടുതലോ കുറവോ വ്യത്യാസം ഉണ്ടാകുമെങ്കിലും ഈ പഞ്ചസാരകളിലും ഒരേ കലോറിയാണ് ഉള്ളത്. ഇവ കൂടുതലായി ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യത്തിന് ദോഷകരമായിരിക്കും.
ALSO READ: High Cholesterol: ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അധികമാണോ? കണ്ണുകൾ തരും ഈ സൂചനകൾ
അമിതമായ പഞ്ചസാരയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ദോഷങ്ങൾ:
-അമിതവണ്ണം
-ഹൃദയ വൈകല്യങ്ങൾ
-മെറ്റബോളിക് സിൻഡ്രോം
-ഉയർന്ന രക്തസമ്മർദ്ദം
-ഉയർന്ന കൊളസ്ട്രോൾ
-ദന്ത പ്രശ്നങ്ങൾ
-ദിവസേന ശരീരത്തിലേക്ക് എത്തുന്ന അധിക അനാവശ്യ കലോറി അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം. ഇത് പിന്നീട് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഹൃദയസംബന്ധമായ അസുഖം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിങ്ങനെ പല രോഗങ്ങളിലേക്കുള്ള ആദ്യപടിയാണ് അമിതവണ്ണം.
പഞ്ചസാരയുടെ ഉപഭോഗം എങ്ങനെ കുറയ്ക്കാം?
- ഒരു ദിവസം കൊണ്ട് പഞ്ചസാരയുടെ ഉപഭോഗം പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കില്ല. സാവധാനം, പഞ്ചസാരയുടെ അളവ് കുറച്ച് കൊണ്ടുവരാൻ ശ്രമിക്കുക. ഉദാഹരണത്തിന്, കാപ്പിയിൽ ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുന്നവരാണെങ്കിൽ അത് ക്രമേണ അര ടീസ്പൂൺ ആയി കുറയ്ക്കാൻ ശ്രമിക്കുക.
-കൃത്രിമ മധുരപലഹാരങ്ങൾ ഒഴിവാക്കുക.
-നിങ്ങൾ കഴിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ചേരുവകളുടെ പട്ടികയിൽ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.
-ഒരു ദിവസം എത്രത്തോളം പഞ്ചസാര കഴിക്കുന്നുവെന്നതിന്റെ കുറിപ്പ് സൂക്ഷിക്കുക. ആവശ്യമായ അളവിൽ അധികമാണെങ്കിൽ കുറയ്ക്കുക. ചെറിയ അളവിന് അപ്പുറം പോകരുത്.
-ചോക്ലേറ്റ്, ഐസ്ക്രീം എന്നിവ വല്ലപ്പോഴും കഴിക്കുന്നതിൽ ദോഷമില്ല. എന്നാൽ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...