മിക്കവാറും എല്ലാ മധുര പലഹാരങ്ങളിലും അടങ്ങിയിരിക്കുന്ന ഒരു ഉത്പന്നമാണ് പഞ്ചസാര. പലർക്കും പഞ്ചസാര ആസക്തി ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. എന്തുകൊണ്ടാണ് ആളുകൾ പഞ്ചസാര അധികമായി കഴിക്കുന്നത്. 2016 ലെ ഗവേഷണമനുസരിച്ച്, സംസ്കരിച്ച ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ആളുകളിൽ ചില ശീലങ്ങൾ രൂപപ്പെടുന്നതിന് കാരണമാകും.
എന്താണ് പഞ്ചസാര ആസക്തിക്ക് കാരണമാകുന്നത്?
1. സമ്മർദ്ദം: സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്ന കോർട്ടിസോൾ ഹോർമോൺ പുറപ്പെടുവിക്കുന്നു. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളിലേക്ക് നയിക്കുന്നു. ആത്യന്തികമായി ഇത് പഞ്ചസാരയോടുള്ള ആസക്തിയിലേക്ക് നയിക്കുന്നു.
2. ഭക്ഷണത്തിനിടയിലെ നീണ്ട ഇടവേളകൾ: നിങ്ങൾ ഭക്ഷണം കഴിക്കുന്ന ഇടവേളകൾ വർധിക്കുമ്പോൾ പഞ്ചസാരയുടെ അളവ് കുറയുന്നു. അതിനാൽ, ഭക്ഷണം കഴിക്കുന്നത് തമ്മിലുണ്ടാകുന്ന ഇടവേളകൾ കുറയ്ക്കാൻ പതിവായി ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കണം.
3. പോഷകാഹാരക്കുറവ്: വിറ്റാമിൻ ബി 12, വൈറ്റമിൻ ഡി, അല്ലെങ്കിൽ മറ്റേതെങ്കിലും മൈക്രോ മിനറൽ കുറവ് ഉണ്ടാകുമ്പോൾ, നമ്മൾ കൂടുതൽ മധുരപലഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നു. ഇത് പഞ്ചസാര ആസക്തി ഉണ്ടാകുന്നതിന് കാരണമാകുന്നു.
4. അസ്വസ്ഥമായ ഉറക്ക ചക്രം: വേണ്ടത്ര ഉറക്കം ലഭിക്കാത്ത ആളുകൾ മധുരം, ഉപ്പ്, അന്നജം തുടങ്ങിയ ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നതിന് ആഗ്രഹിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
ചില സമയങ്ങളിൽ നമുക്ക് പഞ്ചസാരയോട് ആസക്തി തോന്നുന്നത് ഇക്കാരണങ്ങളാൽ ആയിരിക്കില്ല. യഥാർത്ഥ വിശപ്പാണോ അതോ മധുരത്തോടുള്ള ആസക്തിയാണോ അതോ ഒരു ശീലമാണോ എന്നതിന്റെ മൂലകാരണം നിർണ്ണയിക്കേണ്ടത് പ്രധാനമാണ്. അമിതമായ പഞ്ചസാര ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയേണ്ടതും പ്രധാനമാണ്.
വളരെയധികം ശുദ്ധീകരിച്ച പഞ്ചസാര അധികമായി ശരീരത്തിലെത്തുന്നത് പ്രതിരോധശേഷി കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ഉപാപചയ ആരോഗ്യത്തെയും മറ്റ് പല ശാരീരിക അവസ്ഥകളെയും ബാധിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...