Glowing Skin Tips: പൈനാപ്പിൾ മുതൽ സ്ട്രോബെറി വരെ; തിളക്കവും ആരോഗ്യവുമുള്ള ചർമ്മത്തിന് കഴിക്കാം ഈ പഴങ്ങൾ

വേനൽക്കാലത്ത് ആളുകൾ ഏറ്റവും അധികം കഴിക്കുന്ന തണ്ണിമത്തൻ ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.  

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 10:23 AM IST
  • സ്ട്രോബെറിയിൽ എലാജിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
  • ഇത് സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുണ്ടാകുന്ന കേടുപാടുകളെ തടയുന്നു.
  • സ്ട്രോബെറിയിൽ ധാരാളമായി കാണപ്പെടുന്ന സാലിസിലിക് ആസിഡ് ഏത് തരത്തിലുള്ള ചർമ്മത്തിനും ക്ലെൻസറായി പ്രവർത്തിക്കും.
Glowing Skin Tips: പൈനാപ്പിൾ മുതൽ സ്ട്രോബെറി വരെ; തിളക്കവും ആരോഗ്യവുമുള്ള ചർമ്മത്തിന് കഴിക്കാം ഈ പഴങ്ങൾ

ആരോ​ഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം വേണമെന്നുള്ളതാണ് പലരുടെയും ആ​ഗ്രഹം. ശരിയായ ചർമ്മസംരക്ഷണ ദിനചര്യയിലൂടെ ആരോഗ്യമുള്ള ചർമ്മം നേടാൻ സാധിക്കും. ചർമ്മ സംരക്ഷണത്തിനും ചർമ്മത്തെ തിളക്കമുള്ളതാക്കുന്നതിനുമായി നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾക്ക് പുറമെ, ചർമ്മത്തെ തിളക്കമുള്ളതാക്കാൻ ചില പ്രകൃതിദത്ത വഴികളും ഉണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെയും ചർമ്മ സംരക്ഷണം നടത്താം. നമ്മൾ കഴിക്കുന്ന ഭക്ഷണം ചർമ്മത്തിന്റെ ആരോ​ഗ്യവും തിളക്കവും നിലനിർത്താൻ സഹയാക്കും. 

ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒന്നാണ് പഴങ്ങൾ. വ്യത്യസ്തങ്ങളായ ഒരുപാട് ഫ്രൂട്ട്സ് ലഭ്യമാണ്. ഇത് ചർമ്മ സംരക്ഷണത്തിനായി നിങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണ്. ഫ്രൂട്ട്സിന്റെ അല്ലെങ്കിൽ പഴങ്ങളുടെ തൊലി മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇവ ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കും. അല്ലെങ്കിൽ നാരങ്ങ, ഓറഞ്ച്, മറ്റ് സിട്രസ് പഴങ്ങൾ എന്നിവ ചേർത്ത വെള്ളം കുടിക്കുന്നതും ചർമ്മത്തിന് നല്ലതാണ്. അതും അല്ലെങ്കിൽ ഫെയ്സ് മാസ്കുകളായി ഇവ ഉപയോ​ഗിക്കാം.

പൈനാപ്പിൾ മുതൽ സ്ട്രോബെറി വരെ, ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നൽകാൻ സഹായിക്കുന്ന അഞ്ച് പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

സ്ട്രോബറി - നല്ല തിളക്കമുള്ള ചർമ്മമാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഭക്ഷണത്തിൽ സ്ട്രോബെറി ഉൾപ്പെടുത്തണം.ഇതിൽ എലാജിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുണ്ടാകുന്ന കേടുപാടുകളെ തടയുന്നു. സ്ട്രോബെറിയിൽ ധാരാളമായി കാണപ്പെടുന്ന സാലിസിലിക് ആസിഡ് ഏത് തരത്തിലുള്ള ചർമ്മത്തിനും ക്ലെൻസറായി പ്രവർത്തിക്കും. ചർമ്മത്തിലെ അഴുക്കുകളും ബാക്ടീരിയകളും നീക്കം ചെയ്യുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യുന്നു.

വാഴപ്പഴം - പഴത്തിന് മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. വരണ്ട ചർമ്മമുള്ള ആളുകൾക്കാണ് ഇത് പ്രധാനമായും ഉപയോഗപ്രദമാകുന്നത്. ഫോളേറ്റ്, വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ വാഴപ്പഴത്തിൽ നിറഞ്ഞിരിക്കുന്നു.

Also Read: Breast Cancer Symptoms: എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമാണോ? രോ​ഗലക്ഷണങ്ങൾ തിരിച്ചറിയാം

 

തണ്ണിമത്തൻ - വേനൽക്കാലത്ത് എല്ലാവരും ഏറ്റവും അധികം കഴിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ഇതിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ തണ്ണിമത്തൻ നീർജ്ജലീകരണം തടയുന്നു. ഫ്രീ റാഡിക്കൽ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ലൈക്കോപീനും അവയിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ പോഷകങ്ങൾ നിങ്ങളുടെ ചർമ്മത്തിന്റെ ഘടന വർദ്ധിപ്പിക്കുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.

ആപ്പിൾ - "An apple a day keeps the doctor away" എന്ന പഴഞ്ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് ആപ്പിൾ ഉത്തമമാണ്. പിഗ്മെന്റേഷനും ഫ്രീ റാഡിക്കൽ പ്രശ്നങ്ങളും തടയുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്നു. ആപ്പിൾ അകാല വാർദ്ധക്യം തടയുന്നു. ആപ്പിളിന്റെ തൊലിയും ചർമ്മത്തിന് ഗുണം ചെയ്യും.

പൈനാപ്പിൾ - വിറ്റാമിൻ എ, സി, കെ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് ഈ പൈനാപ്പിൾ. ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ബ്രോമെലെയ്ൻ എന്ന സംയുക്തം പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തം അതിന്റെ രോഗശാന്തി ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ചർമ്മത്തിലെ മൃതകോശങ്ങൾ, കറുത്ത പാടുകൾ, പിഗ്മെന്റേഷൻ, മുഖക്കുരു എന്നിവ കുറയ്ക്കാൻ പൈനാപ്പിൾ സഹായിക്കും.

ചർമ്മത്തിന് ഗുണം ചെയ്യുന്ന മറ്റ് പഴങ്ങളിൽ മാമ്പഴം, ചെറി, മാതളനാരങ്ങ, കസ്തൂരി എന്നിവ ഉൾപ്പെടുന്നു. തിളക്കവും ആരോ​ഗ്യമുള്ളതുമായ ചർമ്മ ആ​ഗ്രഹിക്കുന്നവർക്ക് ഈ പഴങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News