Side Effects Of Turmeric: മഞ്ഞൾ ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നമായ അത്ഭുത സസ്യമാണ്, എന്നാൽ അധികമായി ഉപയോ​ഗിച്ചാൽ എന്ത് സംഭവിക്കും?

Turmeric side effects: പല വിട്ടുമാറാത്ത രോഗങ്ങൾക്കുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദ സസ്യമാണ് മഞ്ഞൾ. ഇതിൽ കുർക്കുമിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 01:49 PM IST
  • മഞ്ഞളിൽ കുർക്കുമിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്
  • ഇത് വീക്കം കുറയ്ക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു
  • ഓസ്റ്റിയോ ആർത്രൈറ്റിസ്, ഉയർന്ന കൊളസ്ട്രോൾ , കരൾ രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾ ഈ അവസ്ഥയെ ചികിത്സിക്കാൻ പലപ്പോഴും മഞ്ഞൾ ഉപയോഗിക്കുന്നു
Side Effects Of Turmeric: മഞ്ഞൾ ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നമായ അത്ഭുത സസ്യമാണ്, എന്നാൽ അധികമായി ഉപയോ​ഗിച്ചാൽ എന്ത് സംഭവിക്കും?

ഇന്ത്യൻ വീടുകളിൽ മഞ്ഞൾ ഭൂരിഭാ​ഗം ഭക്ഷണങ്ങളിലും ചേർക്കുന്ന ഒന്നാണ്. ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമായ മഞ്ഞൾ നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു അത്ഭുതകരമായ ആയുർവേദ സസ്യമാണ്. എന്നിരുന്നാലും, മഞ്ഞളിനും ചില പാർശ്വഫലങ്ങൾ ഉണ്ട്. മഞ്ഞൾ അമിതമായി കഴിക്കുമ്പോൾ ചില പാർശ്വഫലങ്ങൾ ഉണ്ടാകും. മഞ്ഞൾ അമിതമായി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പല വിട്ടുമാറാത്ത രോഗങ്ങൾക്കുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദ സസ്യമാണ് മഞ്ഞൾ. ഇതിൽ കുർക്കുമിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ്, ഉയർന്ന കൊളസ്ട്രോൾ , കരൾ രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾ ഈ അവസ്ഥയെ ചികിത്സിക്കാൻ പലപ്പോഴും മഞ്ഞൾ ഉപയോഗിക്കുന്നു. മഞ്ഞളിന്റെ അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

1- വേദന കുറയ്ക്കാൻ സഹായിക്കുന്നു
2- പേശികളുടെ വീക്കം കുറയ്ക്കുന്നു
3- ആർത്രൈറ്റിസ് മൂലമുള്ള വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു
4- വിവിധ അലർജികളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു
5- കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു
6- ചർമ്മത്തിന്റെ ആരോഗ്യത്തിന് മഞ്ഞൾ നല്ലതാണ്

മുകളിൽ ചർച്ച ചെയ്തതുപോലെ, പാർശ്വഫലങ്ങൾ ഇല്ലാത്ത വസ്തുക്കൾ ഇല്ല. മഞ്ഞളിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ശരിയായ രീതിയിലും ശരിയായ അളവിലുമല്ല നിങ്ങൾ മഞ്ഞൾ ഉപയോ​ഗിക്കുന്നതെങ്കിൽ ഇത് പല ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. നിങ്ങൾ മഞ്ഞൾ അമിതമായി കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന അനാരോഗ്യകരമായ ഫലങ്ങൾ ഇവയാണ്.

1- ആസിഡ് റിഫ്ലക്സ് വഷളാക്കാം
2- വയറിന് അസ്വസ്ഥത ഉണ്ടാക്കാം
3- ദഹനക്കേടിന് കാരണമാകും
4- വൃക്കരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും
5- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും
6- വലിയ അളവിൽ കഴിക്കുമ്പോൾ, മഞ്ഞൾ കരളിനെ തകരാറിലാക്കും
7- രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്നുകളുമായി പ്രതികൂലമായി പ്രവർത്തിക്കാം
8- രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിക്കുന്നു
9- വീക്കും ഉണ്ടാകുന്നു
10- അതിസാരം

പ്രതികൂല ഫലങ്ങൾ ഉണ്ടാകാതെ ഒരാൾക്ക് പ്രതിദിനം 500 മുതൽ 2,000 മില്ലിഗ്രാം മഞ്ഞൾ കഴിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭക്ഷണത്തിൽ ചെറിയ അളവിൽ മഞ്ഞൾ ചേർക്കുന്നത് വിവിധ വിഷപദാർഥങ്ങളെ ഇല്ലാതാക്കുന്നതിനും ഭക്ഷണത്തിന് മികച്ച രുചി നൽകുന്നതിനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News