Turmeric: നെ​ഗറ്റീവ് എനർജി അകറ്റാൻ മഞ്ഞൾ ഇങ്ങനെ ഉപയോ​ഗിക്കാം

Turmeric for positive energy: നെ​ഗറ്റീവ് എനർജിയെ ഇല്ലാതാക്കുന്നതിന് പല മാർ​ഗങ്ങളുണ്ട്. അതിൽ ഒന്നാണ് മഞ്ഞളിന്റെ ഉപയോ​ഗം.

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 01:19 PM IST
  • കുളി കഴിഞ്ഞതിന് ശേഷം നെറ്റിയിൽ മഞ്ഞൾ കൊണ്ട് കുറി വരയ്ക്കുന്നത് ഉന്മേഷം നൽകും
  • ഇത്തരത്തിൽ ചെയ്യുന്നത് കുടുംബത്തിന് ഐശ്വം ഉണ്ടാകാനും സഹായിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്
  • മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ മുത്തുകള്‍ ധരിക്കുന്നതും നെ​ഗറ്റീവ് എനർജിയെ അകറ്റി നിർത്താൻ സഹായിക്കും
Turmeric: നെ​ഗറ്റീവ് എനർജി അകറ്റാൻ മഞ്ഞൾ ഇങ്ങനെ ഉപയോ​ഗിക്കാം

ലോകം മുഴുവന്‍ ഊർജത്തിലാണ് നിലനിൽക്കുന്നത്. ഊർജം രണ്ട് തരത്തിലാണ് നിർവചിക്കപ്പെടുന്നത്. പോസിറ്റീവ് എനർജിയും നെ​ഗറ്റീവ് എനർജിയും. നമുക്ക് ചുറ്റിലും നമ്മുടെയുള്ളിലും വരെ ഊ‍ർജമുണ്ട്. പോസിറ്റീവ് എനർജി നമുക്ക് നല്ല മാനസികാവസ്ഥയും ഉന്മേഷവും നൽകുമ്പോൾ നെ​ഗറ്റീവ് എനർജി മാനസികാവസ്ഥയെ വിപരീതമായി ബാധിക്കുന്നു. നെ​ഗറ്റീവ് എനർജി മനസിനേയും ശരീരത്തേയും ചുറ്റുപാടിനെയും ദോഷകരമായി ബാധിക്കും. വീട്ടിലോ ഓഫീസിലോ നെഗറ്റീവ് എന‍ര്‍ജിയുണ്ടെങ്കില്‍ അത് പലരീതിയില്‍ ബാധിക്കും. വീട്ടിൽ പലതരത്തിലുള്ള കുടുംബപ്രശ്നങ്ങൾക്കും കുടുംബാം​ഗങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയ്ക്കും നെ​ഗറ്റീവ് എനർജി കാരണമാകും. ആരോ​ഗ്യപ്രശ്നങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും നെ​ഗറ്റീവ് എനർജി ഒരു കാരണമാകാം. ഇത്തരത്തിൽ നെ​ഗറ്റീവ് എനർജിയെ ഇല്ലാതാക്കുന്നതിന് പല മാർ​ഗങ്ങളുണ്ട്. അതിൽ ഒന്നാണ് മഞ്ഞളിന്റെ ഉപയോ​ഗം.

ഹൈന്ദവ വിശ്വാസ പ്രകാരം പൂജകള്‍ക്ക് ഏറെ പ്രധാന്യമുളള ഒന്നാണ് മഞ്ഞള്‍. മഞ്ഞൾ പൂജകൾക്ക് മാത്രമല്ലാതെയും നെഗറ്റീവ് എനർജിയെ അകറ്റി നിർത്താൻ ഉപയോ​ഗിക്കാം. മഞ്ഞൾ തേച്ച് കുളിക്കുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും. വിവിധ ആരോ​ഗ്യപ്രശ്നങ്ങളും ചർമ്മ പ്രശ്നങ്ങളും അകറ്റാൻ ഇത് സഹായിക്കും. കുളി കഴിഞ്ഞതിന് ശേഷം നെറ്റിയിൽ മഞ്ഞൾ കൊണ്ട് കുറി വരയ്ക്കുന്നത് ഉന്മേഷം നൽകും. ഇത്തരത്തിൽ ചെയ്യുന്നത് കുടുംബത്തിന് ഐശ്വം ഉണ്ടാകാനും സഹായിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ മുത്തുകള്‍ ധരിക്കുന്നതും നെ​ഗറ്റീവ് എനർജിയെ അകറ്റി നിർത്താൻ സഹായിക്കും. അതു പോലെത്തന്നെ ദേഹത്ത് മഞ്ഞള്‍ പുരട്ടുന്നത് നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ നല്ലതാണ്. വീടുകളില്‍ മഞ്ഞള്‍ കിഴി കെട്ടി സൂക്ഷിയ്ക്കുന്നത് നെഗറ്റീവ് എനര്‍ജിയെ അകറ്റി നിർത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

ബുദ്ധപ്രതിമ ഓഫീസിലോ വീട്ടിലോ വയ്ക്കുന്നത് പോസിറ്റീവ് എനർജി നൽകും; എന്നാൽ ഇക്കാര്യങ്ങൾ ചെയ്യരുത്

ഗൗതമ ബുദ്ധൻ ബുദ്ധമതത്തിന്റെ സ്ഥാപകനാണ്. കൂടാതെ അദ്ദേഹം പ്രബുദ്ധനായവൻ എന്നറിയപ്പെടുന്നു. സമാധാനം, ഐക്യം എന്നിവയിൽ അധിഷ്ഠിതമാണ് ബുദ്ധമതം. അതിനാൽ ബുദ്ധന്റെ രൂപങ്ങളും പ്രതിമകളും പലരും വീടുകളിലും ഓഫീസ് മുറികളും സ്ഥാപിക്കാറുണ്ട്. അവിശ്വാസികൾക്കിടയിൽ പോലും, ഒരു പോസിറ്റീവ് എനർജി നൽകുന്ന അല്ലെങ്കിൽ ഊഷ്മളത നൽകുന്ന ഒന്നായി ബുദ്ധവി​ഗ്രഹം മാറിയിട്ടുണ്ട്. ബുദ്ധൻ പ്രബുദ്ധതയുടെയും ആന്തരിക സമാധാനത്തിന്റെയും പ്രതീകമാണ്. വാസ്തു തത്വമനുസരിച്ച്, ബുദ്ധ പ്രതിമയോ ചിത്രമോ വീട്ടിൽ വയ്ക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബുദ്ധ പ്രതിമ വീട്ടിൽ വയ്ക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പഠനമുറിയിലോ ഓഫീസ് റിസപ്ഷൻ ഡെസ്‌കിലോ ഉദ്യാനത്തിലോ യോഗ പരിശീലിക്കുന്നിടത്തോ ഒരു ബുദ്ധ പ്രതിമ വയ്ക്കുന്നത് മനോഹരമായിരിക്കും. കാറിൽ ബുദ്ധന്റെ രൂപം വയ്ക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് അഭിമുഖമായി വയ്ക്കണം. പൂന്തോട്ടത്തിലെ പ്രതിമ വീടിന് അഭിമുഖമായിരിക്കണം. കാരണം അത് സമൃദ്ധിയും സന്തോഷവും പ്രതിധ്വനിപ്പിക്കുന്നതാണ്. നെഗറ്റീവ് എനർജി ഇല്ലാതാക്കാനും സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനും പ്രധാന കവാടത്തിന് അഭിമുഖമായി നിൽക്കുന്നില്ലെങ്കിൽ പ്രതിമ ഏതെങ്കിലും മുറിയിലേക്ക് അഭിമുഖമായി വയ്ക്കുക. ബുദ്ധന്റെ ചിത്രങ്ങൾ ചുമരിൽ തൂക്കിയിടുന്നതും നല്ലതാണ്.

ALSO READ: Vastu tips: വീട്ടിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ നിങ്ങൾക്ക് സമൂഹത്തിൽ അം​ഗീകാരങ്ങൾ നേടിത്തരും

ഒരിക്കലും ബുദ്ധ പ്രതിമ തറയിൽ വയ്ക്കരുത്. കാരണം അത് തികച്ചും അനാദരവും അനുചിതവുമാണ്. ബലിപീഠത്തിൽ ഭാഗ്യചിഹ്നം ചേർക്കാൻ ബുദ്ധന്റെ പ്രതിമയുടെ ചുവട്ടിൽ ഒരു ചുവന്ന കടലാസ് വയ്ക്കണം. കൂടാതെ ഒരിക്കലും ബുദ്ധന്റെ രൂപം നിലവറയിലോ അടച്ചിട്ട മുറിയിലോ സൂക്ഷിക്കരുത്. കാറ്റും വെളിച്ചവുള്ള മുറിയിലോ വീടിന്റെ അകത്തളങ്ങളിലോ ബുദ്ധരൂപം വയ്ക്കാവുന്നതാണ്. വാതിലുകളുള്ള ഒരു ഷെൽഫിൽ ബുദ്ധ രൂപം വയ്ക്കുന്നത് സ്വീകാര്യമാണ്. നിങ്ങൾ സ്വീകരണമുറിയിൽ ബുദ്ധ പ്രതിമകൾ സ്ഥാപിക്കുകയാണെങ്കിൽ, അത് എല്ലായ്പ്പോഴും മുൻവാതിലിന് അഭിമുഖമാണെന്ന് ഉറപ്പാക്കുക. ബുദ്ധ രൂപം ഒരിക്കലും കുളിമുറിയിലും സ്റ്റോർ റൂമിലും അലക്കു മുറിയിലും സൂക്ഷിക്കരുത്. ബുദ്ധരൂപം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News