Drugs Side Effects: എം‍ഡിഎംഎ, മരിജുവാന, മദ്യം, പുകവലി..! ഇവയുടെ ഉപയോ​ഗങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഞെട്ടിക്കുന്നത്

Side Effects of MDMA, Smoking and Alcohol: ആസക്തിയുടെ അപകടസാധ്യതയും നിങ്ങൾ എത്ര വേഗത്തിൽ ആസക്തനാകുമെന്നതും മയക്കുമരുന്ന് അനുസരിച്ച് വ്യത്യാസപ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 08:07 PM IST
  • ഒരിക്കൽ അടിമപെട്ടാൽ പിന്നെ അതിൽ നിന്നുമൊരു മോചനം അൽപ്പം കടുപ്പം തന്നെ ആയിരിക്കും.
  • പിന്നീട് അവയില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ സാധിക്കാൻ കഴിയാത്ത അസ്ഥയാകുന്നു.
Drugs Side Effects: എം‍ഡിഎംഎ, മരിജുവാന, മദ്യം, പുകവലി..! ഇവയുടെ ഉപയോ​ഗങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഞെട്ടിക്കുന്നത്

എം‍ഡിഎംഎ, മരിജുവാന, മദ്യം, കഞ്ചാവ് ഇന്ന് പല യുവാക്കളേയും നിയന്ത്രിക്കുന്നത് ഇവയാണ്. ഒരു തമാശയെന്നോണം തുടങ്ങി പിന്നെ ജീവിതകാലം മുഴുവൻ കാഴ്ച്ചക്കാർക്ക് ഒരു തമാശയും നിങ്ങലെ വേണ്ടപ്പെട്ടവർക്ക് കണ്ണുനീരുമായി മാറുന്ന അവസ്ഥ. മദ്യപാനമായാലും പുകവലിയയാലും മറ്റെന്തു തന്നെ ആയാലും ഒരിക്കൽ തുടങ്ങിയാൽ പിന്നെ നിർത്താൻ പ്രയാസമായിരിക്കും. ഒരു വ്യക്തിയുടെ തലച്ചോറിനെയും പെരുമാറ്റത്തെയുമാൈണ് പ്രധാനമായും ഇത്തരം ലഹരിവസ്തക്കൾ ബാധിക്കുന്നത്. മദ്യം, മരിജുവാന, നിക്കോട്ടിൻ തുടങ്ങിയ വസ്തുക്കളെല്ലാം പല തരത്തിലുള്ള മയക്കുമരുന്നായി കണക്കാക്കപ്പെടുന്നു.

ഒരിക്കൽ അടിമപെട്ടാൽ പിന്നെ അതിൽ നിന്നുമൊരു മോചനം അൽപ്പം കടുപ്പം തന്നെ ആയിരിക്കും. ആസക്തിയുടെ അപകടസാധ്യതയും നിങ്ങൾ എത്ര വേഗത്തിൽ ആസക്തനാകുമെന്നതും മയക്കുമരുന്ന് അനുസരിച്ച് വ്യത്യാസപ്പെടുന്നു. അൽപം ഉപയോ​ഗിച്ച് തുടങ്ങി പിന്നീട് നിങ്ങൾ അതിന് അടിമയായി മാറുന്നു. പിന്നീട് അവയില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ സാധിക്കാൻ കഴിയാത്ത അസ്ഥയാകുന്നു.  മയക്കുമരുന്ന് ഉപയോഗം നിർത്താനുള്ള ശ്രമങ്ങൾ തീവ്രമായ ആസക്തിക്ക് കാരണമാകുകയും നിങ്ങൾക്ക് ശാരീരികമായി അസുഖം തോന്നുകയും ചെയ്യും. എന്നിരുന്നാലും ഒരു ഡോക്ടറുടെ സഹായത്തോടെയോ കുടുംബം, സുഹൃത്തുക്കൾ,  അല്ലെങ്കിൽ ഒരു സംഘടിത ചികിത്സാ പരിപാടി എന്നിവരുടെ പിന്തുണ ഉണ്ടെങ്കിൽ നിങ്ങളുടെ മയക്കുമരുന്ന് ആസക്തിയെ മറികടക്കാനും മയക്കുമരുന്ന് വിമുക്തമായി തുടരാനും നിങ്ങളെ സഹായിക്കും.

ലഹരിക്ക് നിങ്ങൾ അടിമയായി കഴിഞ്ഞുവെന്ന് എങ്ങിനെ മനസ്സിലാക്കാം? 

1. നിങ്ങൾക്ക് പതിവായി ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിക്കണമെന്ന് തോന്നുന്നു - ദിവസേന അല്ലെങ്കിൽ ദിവസത്തിൽ പല തവണ

2. മറ്റേതെങ്കിലും ചിന്തകളെ അല്ലെങ്കിൽ മനോവികാരങ്ങളെ നിയന്തിക്കാനായി ലഹരിയെ ആശ്രയിക്കുക

3. ആദ്യം കഴിച്ചിരുന്ന അളവിൽ തൃപതനല്ലാതാവുകയും കൂടുതൽ അളവിൽ കഴിക്കുവാനും ശ്രമിക്കുക. 

ALSO READ: മൂത്രമൊഴിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടോ? ഈ ക്യാൻസറിന്റെ ലക്ഷണമാകാം

4. നിങ്ങൾ ഉദ്ദേശിച്ചതിലും കൂടുതൽ കാലയളവിനുള്ളിൽ വലിയ അളവിൽ ഇവ കഴിക്കുന്നത്

5. നിത്യവൃത്തിക്ക് പണമില്ലെങ്കിലും ലഹരിക്കായി പണം കണ്ടെത്താനായി ശ്രമിക്കുക

6. നിങ്ങൾ സാദാരണയായി ചെയ്തുകൊണ്ടരുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകാതെ ലഹരിയെ കുറിച്ച് മാത്രം ചിന്തിച്ചിരിക്കുക

7. നിങ്ങളുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയോ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുകയോ ചെയ്യുന്നുവെന്ന് നിങ്ങൾക്കറിയാമെങ്കിലും, മരുന്ന് ഉപയോഗിക്കുന്നത് തുടരുക

8. മയക്കുമരുന്നിനായി നിങ്ങൾക്ക് അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാവുക.

ഇവയെല്ലമാണ് സാധാരണമായി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ. ലഹരി ഉപയോ​ഗം തടയുന്നതിനായി അവ ഉപയോ​ഗിക്കാതിരക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ആദ്യമായി ആരെങ്കിലും നിങ്ങൾക്ക് അത് നൽകുവാൻ മുതിരുകയാണെങ്കിൽ ദൈര്യസമേതം നോ.. എന്നു പറയുക. എന്നാൽ നിങ്ങളുടെ പ്രവർത്തിമൂലം അല്ലാതെ മറ്റേതെങ്കിലും സാഹചര്യത്തിൽ നിങ്ങൾ ലഹരിക്കടിമപ്പെട്ടു എന്നു തോന്നിയാൽ ഉടനെ വിശ്വാസമുള്ള ഒരാളോട് പറയുക. അല്ലെങ്കിൽ ഒരു ‍ഡോക്ടറെ സമീപിക്കുക. ഇന്ന് പല ആശുപത്രികളിലും ഇതിനുള്ള ചികിത്സ ലഭിക്കും. നിങ്ങളുടെ ഈ പ്രശ്നത്തിൽ നിന്നും മറികടക്കാൻ പ്രഥമമായി നിങ്ങൾക്ക് തന്നയെ സാധിക്കൂ. അതിനൊപ്പം വൈദ്യസഹായവും ഉണ്ടെങ്കിൽ എളുപ്പം മോചിതരാകാൻ കഴിയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News