Cholestrol: കൊളസ്ട്രോൾ അധികമാണോ? ഉള്ളി ഇങ്ങനെ കഴിച്ചാൽ കുറയ്ക്കാം

Reduce Cholestrol using Onions: മുളപ്പിച്ച ഉള്ളിയിലെ ഗുണങ്ങൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 05:15 PM IST
  • നമ്മുടെ ഇന്ത്യൻ അടുക്കളകളിൽ ഉള്ളി ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ഉള്ളി.
  • വിറ്റാമിൻ സി, വിറ്റാമിൻ ബി, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്.
Cholestrol: കൊളസ്ട്രോൾ അധികമാണോ? ഉള്ളി ഇങ്ങനെ കഴിച്ചാൽ കുറയ്ക്കാം

മാറിയ ജീവിതശൈലി, ഭക്ഷണത്തിൽ ഉണ്ടായ ക്രമക്കേടുകൾ, ‌മദ്യപാനം എന്നിവ ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ പ്രശ്നത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഞരമ്പുകളിൽ ചീത്ത കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അധിക കൊഴുപ്പ് കുറയ്ക്കാൻ, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ നൽകണം. ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധിക്കുമ്പോൾ, കോശങ്ങളിലും ടിഷ്യൂകളിലും കൊഴുപ്പിന്റെയും ലിപിഡുകളുടെയും ഒരു പാളി അടിഞ്ഞുകൂടാൻ തുടങ്ങുന്നു. അത് തുടങ്ങുമ്പോൾ തന്നെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കാൻ തുടങ്ങും. ഉയർന്ന കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഗുരുതരമായ രോഗങ്ങളെ തടയാനാകും. 

ഉയർന്ന കൊളസ്ട്രോൾ അവഗണിക്കുന്നത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് നിയന്ത്രിക്കാൻ മുളപ്പിച്ച ഉള്ളി കഴിക്കുക. മുളപ്പിച്ച ഉള്ളിയിലെ ഗുണങ്ങൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ മുളപ്പിച്ച ഉള്ളി കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണ് ഈ ലേഘനത്തിൽ പറയുന്നത്. 

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ മുളപ്പിച്ച ഉള്ളി കഴിക്കുക

നമ്മുടെ ഇന്ത്യൻ അടുക്കളകളിൽ ഉള്ളി ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്  ഉള്ളി. കറി, ഗ്രേവി, ചട്ണി, സാലഡ് തുടങ്ങി പല രൂപങ്ങളിലും ഇത് ഉപയോഗിക്കുന്നു. സവാളയ്ക്ക് ധാരാളം പോഷക ഗുണങ്ങളുമുണ്ട്. ഇത് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ബി, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉള്ളിയിലെ ഗുണങ്ങൾ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍; ആരോഗ്യരംഗത്തെ ഡിജിറ്റൽ വിപ്ലവം

ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ: 

- കാലിന് മരവിപ്പ് തോന്നുക

- നെഞ്ച് വേദന

- ശരീരഭാരം വർദ്ധിക്കൽ

- ചർമ്മത്തിന്റെ നിറത്തിൽ മാറ്റം ഉണ്ടാവുക

- ഓക്കാനം, ഛർദ്ദിക്കാൻ ഉള്ളതായി തോന്നുക

- സ്ട്രോക്ക്, ഹൃദയാഘാതം

- എപ്പോഴും ക്ഷീണം തോന്നുക

- അമിതമായ വിയർപ്പ്

കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം, നിഷ്ക്രിയ ജീവിതശൈലി, പുകവലി എന്നിവ മൂലമാണ് ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നത്. ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്. കൊളസ്‌ട്രോൾ നിയന്ത്രണവിധേയമാക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ നൽകണം. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുകയോ ഓടുകയോ ചെയ്യുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

ഉള്ളിയുടെ മറ്റ് ഗുണങ്ങൾ

പ്രമേഹരോഗികൾ

പ്രമേഹ രോഗികൾക്ക് ഉള്ളി കഴിക്കുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു . നിങ്ങൾ ദിവസവും ഉള്ളി കഴിക്കുകയാണെങ്കിൽ, ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഫാസ്റ്റിംഗ് ഷുഗർ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും.

ഇരുമ്പിന്റെ കുറവ്

ശരീരത്തിൽ ഇരുമ്പിന്റെ കുറവുണ്ടെങ്കിൽ സവാള ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇരുമ്പ്, പൊട്ടാസ്യം ഗുണങ്ങളാൽ സമ്പുഷ്ടമായാണ് ഉള്ളി കണക്കാക്കപ്പെടുന്നത്.

അണുബാധ തടയാൻ സഹായിക്കുന്നു

അണുബാധ തടയാൻ ഉള്ളി സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഉള്ളിക്ക് ആന്റി അലർജി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. പല തരത്തിലുള്ള അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

പ്രതിരോധശേഷി ശക്തിപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ സാലഡിന്റെ രൂപത്തിൽ ഉള്ളി കഴിക്കണം. ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ ഗുണങ്ങൾ ഉള്ളിയിൽ കാണപ്പെടുന്നു. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു.

എല്ലുകളെ ബലപ്പെടുത്തുന്നു

എല്ലുകളെ ബലപ്പെടുത്താൻ ഉള്ളി ഉപയോഗിക്കാം. ഉള്ളിയിലെ ഘടകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News