Rosemary Tea: റോസ്മേരി ചായ മുടി വളർച്ചയ്ക്ക് നല്ലതാണോ? സത്യം അറിയാം

Hair Growth: ദഹന പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പരിഹാരമായി ഹെർബൽ ടീ ഉപയോ​ഗിക്കാറുണ്ട്. ഇത്തരത്തിൽ ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്ന ഒരു ഹെർബൽ ടീ ആണ് റോസ്മേരി ടീ.

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 11:07 PM IST
  • റോസ്മേരി ടീ മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
  • ഇത് തലയോട്ടിയിലെ ചർമ്മപ്രശ്നങ്ങൾ കുറയ്ക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു
Rosemary Tea: റോസ്മേരി ചായ മുടി വളർച്ചയ്ക്ക് നല്ലതാണോ? സത്യം അറിയാം

ഹെർബൽ ചായകൾ നിരവധി ​ഗുണങ്ങൾ നൽകും. ദഹന പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പരിഹാരമായി ഹെർബൽ ടീ ഉപയോ​ഗിക്കാറുണ്ട്. ഇത്തരത്തിൽ ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്ന ഒരു ഹെർബൽ ടീ ആണ് റോസ്മേരി ടീ. ഇത് മുടിവളർച്ചയെ സഹായിക്കുമെന്നും ഉത്കണ്ഠ, വിഷാദം എന്നിവയെ  ചെറുക്കുമെന്നും പറയപ്പെടുന്നു. എന്നാൽ, റോസ്മേരി ടീ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമോ?

റോസ്മേരി ടീ കുടിക്കുന്നത് പുതിയ മുടി ഉണ്ടാകുന്നതിന് സഹായിക്കുമെന്നാണ് ചിലർ അവകാശപ്പെടുന്നത്. റോസ്മേരി ടീ മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ ചർമ്മപ്രശ്നങ്ങൾ കുറയ്ക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു.

താരൻ, മുടി പൊട്ടിപ്പോകുന്നത്, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങിയ പ്രശ്നങ്ങളെ ചെറുക്കാൻ റോസ്മേരി ടീ സഹായിക്കും. മുടികൊഴിച്ചിലിനെ ചെറുക്കാൻ നിർമിക്കുന്ന പല ഉത്പന്നങ്ങളിലും ഉപയോ​ഗിക്കുന്ന മിനോക്സിഡിലിന് പ്രകൃതിദത്ത ബദലാണ് റോസ്മേരി എന്നതിനാൽ ഇതിന് ഉപ്പോൾ ജനപ്രീതി വർധിച്ചിരിക്കുകയാണ്.

മുടിയുടെ വളർച്ച മികച്ചതാക്കുന്നതിന് പുറമേ, മുടിയുടെ ആരോ​ഗ്യം വർധിപ്പിക്കാനും മുടി തിളക്കമുള്ളതാക്കാനും ഇത് സഹായിക്കുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നതിലൂടെ രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകാനും ശക്തമായ മുടിയിഴകൾ ഉണ്ടാകാനും ഇത് സഹായിക്കുന്നു.

റോസ്മേരിയിൽ അടങ്ങിയിരിക്കുന്ന സജീവ ഘടകമായ കാർണോസിക് ആസിഡിന്, ടിഷ്യു, നാഡി തകരാറുകൾ എന്നിവ സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. ഇവ തലയോട്ടിയിലെ ഞരമ്പുകളെ ഉത്തേജിപ്പിച്ചേക്കാം, ഇത് മുടി വളർച്ച മികച്ചതാക്കുന്നതിന് സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News