Rosemary Benefits: മുടിയുടെ ആരോ​ഗ്യത്തിന് മികച്ചത്; അറിയാം റോസ്മേരിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

Rosemary Health Benefits: ആരോമാറ്റിക് പ്ലാൻറായ റോസ്മേരി ബുദ്ധി, ശ്രദ്ധ, ഏകാ​ഗ്രത എന്നിവ വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുണങ്ങളും ഇതിന് ഉണ്ടെന്ന് അറിയപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : May 15, 2023, 09:05 AM IST
  • മുടിയുടെയും തലയോട്ടിയുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും റോസ്മേരി സഹായിക്കും
  • ഈ ആരോമാറ്റിക് പ്ലാന്റ് മുടിയുടെ വളർച്ചയ്ക്കുള്ള ഒരു ടോണിക്കാണ്
  • കറുവപ്പട്ട, പുതിന എന്നിവയ്ക്ക് സമാനമായി മുടിക്ക് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് റോസ്മേരി
Rosemary Benefits: മുടിയുടെ ആരോ​ഗ്യത്തിന് മികച്ചത്; അറിയാം റോസ്മേരിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

റോസ്മേരിയുടെ ഗുണങ്ങൾ: ഓർമ്മശക്തി മികച്ചതാക്കാൻ സഹായിക്കുന്ന വൈജ്ഞാനിക ഉത്തേജകമായി റോസ്മേരി സസ്യം കണക്കാക്കപ്പെടുന്നു. കൂടാതെ ഇത് ബുദ്ധി, ശ്രദ്ധ, ഏകാ​ഗ്രത എന്നിവ വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുണങ്ങളും ഇതിന് ഉണ്ടെന്ന് അറിയപ്പെടുന്നു. നിരന്തരമായ ഉത്കണ്ഠയോ അല്ലെങ്കിൽ സ്ട്രെസ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയോ ഉള്ള ആളുകൾക്ക് റോസ്മേരി നല്ലതാണ്.

മുടിയുടെയും തലയോട്ടിയുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും റോസ്മേരി സഹായിക്കും. ഈ ആരോമാറ്റിക് പ്ലാന്റ് മുടിയുടെ വളർച്ചയ്ക്കുള്ള ഒരു ടോണിക്കാണ്. കറുവപ്പട്ട, പുതിന എന്നിവയ്ക്ക് സമാനമായി മുടിക്ക് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് റോസ്മേരി. വേനൽക്കാലത്ത് മുടി വരണ്ടതാകുന്നതിനും പൊട്ടിപ്പോകുന്നതിനും സാധ്യത വളരെ കൂടുതലാണ്. ഇതിൽ നിന്ന് സംരക്ഷണം നൽകുന്നതിന് റോസ്മേരി മികച്ചതാണ്. മുടിയുടെ സംരക്ഷണത്തിനായി ഈ അത്ഭുതകരമായ ഔഷധസസ്യത്തിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മുടിക്ക് തിളക്കം നൽകുന്നു: മുടിക്ക് തിളക്കം നൽകുന്ന ഗുണങ്ങൾ റോസ്മേരിയിലുണ്ട്. നിങ്ങളുടെ മുടിക്ക് സ്വാഭാവിക തിളക്കം നൽകുന്നു. മുടി വരണ്ടതും പരുപരുത്തതുമായി മാറുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ റോസ്മേരി മികച്ചതാണ്. ഇത് മുടിയെ മറ്റ് രാസഉത്പന്നങ്ങൾ ഉപയോ​ഗിക്കാതെ തന്നെ മിനുസമുള്ളതായി നിലനിർത്താൻ സഹായിക്കുന്നു. രാസ ഉത്പന്നങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് മുടിയുടെയും തലയോട്ടിയിലെ ചർമ്മത്തിൻറെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇതിന് പകരമായ റോസ്മേരി ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുന്നു: റോസ്മേരിയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആരോഗ്യമുള്ള മുടി ഇഴകളെ വളരാൻ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. റോസ്മേരിയിലെ കാർനോസിക് ആസിഡ്, റോസ്മാരിനിക് ആസിഡ്, കാർനോസോൾ തുടങ്ങിയ പോളിഫെനോളുകളാണ് മുടിക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നൽകുന്നത്.

ALSO READ: Childhood Obesity: കുട്ടികളിലെ അമിതവണ്ണം തടയാം; ഇല്ലെങ്കിൽ കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ

തലയോട്ടിയിലെ ചർമ്മത്തെ മികച്ചതാക്കുന്നു: ഇതിന്റെ ആന്റി ഫംഗൽ സ്വഭാവസവിശേഷതകൾ തലയോട്ടിയിലെ ചർമ്മത്തെ മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. റോസ്മേരിയുടെ ശുദ്ധീകരണ ഗുണങ്ങൾ തലയോട്ടിയെ പുനരുജ്ജീവിപ്പിക്കാനും വരൾച്ച, ചൊറിച്ചിൽ, പ്രകോപനം എന്നിവയ്‌ക്കെതിരെ പോരാടാനും സഹായിക്കുന്നു. കൂടാതെ, താരൻ, തലയോട്ടിയിലെ സോറിയാസിസ് എന്നിവയ്ക്കും മറ്റ് വിട്ടുമാറാത്ത അവസ്ഥകൾക്കും കാരണമാകുന്ന എണ്ണ, ചർമ്മകോശങ്ങൾ, മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെ ഇത് തടയുന്നു.

മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു: റോസ്മേരി ഓയിൽ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഈ സസ്യത്തിന്റെ അടിസ്ഥാന ആരോഗ്യ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. റോസ്മേരിയുടെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ മുടിയുടെ വളർച്ചയെയും ആരോഗ്യത്തെയും ഉത്തേജിപ്പിക്കുമെന്ന് കരുതപ്പെടുന്നു.

തലയോട്ടിയെ ഉത്തേജിപ്പിക്കുന്നു: പ്രായമാകുമ്പോൾ, നമ്മുടെ തലയോട്ടി കൂടുതൽ സെൻസിറ്റീവ് ആകുന്നു. രക്തയോട്ടം മന്ദഗതിയിലാകുന്നു. മുടി കനംകുറഞ്ഞതായി തോന്നുന്നു. ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം പരിഹാരം കാണാൻ റോസ്മേരി സഹായിക്കും. റോസ്മേരി ചർമ്മത്തെയും ഫോളിക്കിളിനെയും മോയ്സ്ചറൈസ് ചെയ്യുകയും തലയോട്ടിയെ ഉത്തേജിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

മുടിയെ ശക്തിപ്പെടുത്തുന്നതിനും രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിനും റോസ്മേരി സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നതും താരൻ കുറയ്ക്കുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇത് സഹായിക്കും. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി പലരും റോസ്മേരി വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്.

റോസ്മേരി എസെൻഷ്യൽ ഓയിലിന്റെ ഉപയോഗം നിങ്ങളുടെ മുടിയിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. റോസ്മേരി എസെൻഷ്യൽ ഓയിൽ ഒരു മികച്ച വീട്ടുവൈദ്യമാണ്. കൂടാതെ, ഇതിന് വളരെ കുറച്ച് നെഗറ്റീവ് ഇഫക്റ്റുകൾ മാത്രമേ ഉള്ളൂ. ഉചിതമായി ഉപയോ​ഗിക്കുമ്പോൾ വളരെ സുരക്ഷിതമായ ഒന്നാണ് റോസ്മേരി.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News