Migraine കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടികൈകൾ

സ്ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ, ചില ഭക്ഷണ സാധനങ്ങൾ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്. 2010 ൽ നടത്തിയ ഒരു പഠനം പ്രകാരം പെപ്പർമിന്റ് ഓയിലിലെ മെന്തോൾ തലവേദന കുറയ്ക്കാൻ സഹായിക്കും.  

Written by - Zee Malayalam News Desk | Last Updated : Feb 14, 2021, 03:10 PM IST
  • സ്ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ, ചില ഭക്ഷണ സാധനങ്ങൾ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്.
  • ജങ്ക് ഫുഡ് കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാക്കാൻ കാരണമാകാറുണ്ട്.
  • വിരലുകളിലും കൈകളിലെ നിശ്ചിത സ്ഥലത്ത് പ്രഷർ കൊടുത്ത് കൊണ്ട് ദേഹത്തെ വേദന കുറയ്ക്കുന്ന രീതിയെയാണ് അക്യൂപ്രഷർ എന്ന് പറയുന്നത്.
  • 2010 ൽ നടത്തിയ ഒരു പഠനം പ്രകാരം പെപ്പർമിന്റ് ഓയിലിലെ മെന്തോൾ തലവേദന കുറയ്ക്കാൻ സഹായിക്കും.
Migraine കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടികൈകൾ

കേരളത്തിൽ മൈഗ്രേൻറെ (Migraine) ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം കുറവല്ല. സ്ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ, ചില ഭക്ഷണ സാധനങ്ങൾ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്.   മൈഗ്രേന് തലവേദയൊപ്പം ശർദിയും തലചുറ്റലും ഒക്കെ ഉണ്ടാകാറുണ്ട്. മരുന്ന് കഴിക്കാതെ ഈ മൈഗ്രേൻ പ്രശ്നങ്ങളെ അകറ്റാനുള്ള ചില പൊടികൈകൾ.

1. ജങ്ക് ഫുഡ് (Junk Food)
ജങ്ക് ഫുഡ് (Junk Food) കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. അതിന്റെ കൂടെ സോഡാ ഡ്രിങ്ക്സ് കുടിക്കുന്നതും പ്രോസെസ്സഡ് ഭക്ഷണങ്ങൾ, റെഡ് വൈൻ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് മൈഗ്രേൻ കുറയ്ക്കാൻ സഹായിക്കും.

ALSO READ: Dandruff വരാൻ കാരണം എന്ത്? എങ്ങനെ ഒഴിവാക്കാം?

2. ലാവണ്ടർ ഓയിൽ (Lavender Oil)

ലാവണ്ടർ ഓയിൽ മണപ്പിക്കുന്നതും പുരട്ടുന്നതും തലവേദന (Headache)കുറയ്ക്കാൻ സഹായിക്കും. 2012ൽ നടത്തിയ ഒരു റിസർച് പ്രകാരം ലാവണ്ടർ ഓയിൽ 15 മിനിറ്റ് കൊണ്ട് മൈഗ്രേൻ തലവേദന ശമിപ്പിക്കും. 

3. അക്യൂപ്രഷർ (Acupressure)

വിരലുകളിലും കൈകളിലെ നിശ്ചിത സ്ഥലത്ത് പ്രഷർ കൊടുത്ത് കൊണ്ട് ദേഹത്തെ വേദന കുറയ്ക്കുന്ന രീതിയെയാണ് അക്യൂപ്രഷർ എന്ന് പറയുന്നത്. അക്യൂപ്രഷർ ഗുരുതരമായ തലവേദനകളും മറ്റ് ശരീര വേദനകളും (Pain) കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മൈഗ്രേൻ മൂലം ഉണ്ടാകുന്ന ശർദിക്കും അക്യൂപ്രഷർ പരിഹാരമാകാറുണ്ട്.

ALSO READ:Sore Throat: തൊണ്ട വേദന ഭേദമാക്കാനുള്ള എളുപ്പവഴികൾ

4. പെപ്പർമിന്റ് ഓയിൽ (Peppermint Oil)

2010 ൽ നടത്തിയ ഒരു പഠനം പ്രകാരം പെപ്പർമിന്റ് ഓയിലിലെ മെന്തോൾ (Menthol)തലവേദന കുറയ്ക്കാൻ സഹായിക്കും. ഇത് നെറ്റിയിൽ പുരട്ടുന്നത് മൈഗ്രേൻ മൂലം ഉണ്ടാകുന്ന വേദന, ശർദി, വെളിച്ചം കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ഒക്കെ കുറയ്ക്കാൻ സഹായിക്കും.

5. ഇഞ്ചി (Ginger)

ഇഞ്ചി (Ginger) മണപ്പിക്കുന്നത് ശർദി മാറാൻ സഹായിക്കുമെന്ന് അറിയാല്ലോ എന്നാൽ പഠനങ്ങൾ അനുസരിച്ച് ഇഞ്ചി ശർദി മാറാൻ മാത്രമല്ല തലവേദന കുറയ്ക്കാനും സഹായിക്കും. 

ALSO READ: Back Pain ജോലിയെ ബാധിക്കുന്നുണ്ടോ? വേദന ഒഴിവാക്കാൻ ഈ വിദ്യകൾ ഉപയോഗിക്കാം

6. യോഗ (Yoga)

യോഗ (Yoga) ചെയ്യുന്നത് ശരീരത്തിൽ എല്ലാ വിധത്തിലും ആരോഗ്യപരമാണ്. യോഗ ചെയ്യുന്നത് ഉത്കണ്ഠ കുറയ്ക്കാനും, വിഷാദം മാറാനും, ശരീരത്തെ റിലാക്‌സ് ചെയ്യിക്കാനും ഒക്കെ സഹായിക്കാറുണ്ട്. അതുപോലെ തന്നെ മൈഗ്രേൻ വരുന്ന ഇടവേളകൾ കൂട്ടാനും വേദനയുടെ തീവ്രത കുറയ്ക്കാനും യോഗ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News