Weight Loss: പ്രോട്ടീൻ ലഭിക്കാൻ മാത്രമല്ല... ശരീരഭാരം കുറയ്ക്കാനും ഇത് മികച്ചത്

Weight Loss With Eggs: ശരീരഭാരം കുറയ്ക്കാൻ ഉത്തമമായ ഭക്ഷണമാണ് മുട്ട. ഇവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മുട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Aug 16, 2024, 06:52 PM IST
  • മുട്ടയിൽ പ്രോട്ടീനും ആരോ​ഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു
  • മെറ്റബോളിസം വർധിപ്പിക്കാനും മുട്ട മികച്ചതാണ്
Weight Loss: പ്രോട്ടീൻ ലഭിക്കാൻ മാത്രമല്ല... ശരീരഭാരം കുറയ്ക്കാനും ഇത് മികച്ചത്

Weight Loss Diet: ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്ന വിവിധ ഭക്ഷണങ്ങളെക്കുറിച്ച് പലപ്പോഴും നമ്മൾ ചർച്ച ചെയ്യാറുണ്ട്. എന്നാൽ, ശരീരഭാരം കുറയ്ക്കുന്നതിന് മുട്ടയുടെ ​ഗുണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കുറവാണ്. പ്രോട്ടീൻ നൽകുന്നതിനപ്പുറം നിരവധി ​ഗുണങ്ങൾ മുട്ടയ്ക്കുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് ഇത് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് അറിയാം.

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു: മുട്ടയിൽ പ്രോട്ടീനും ആരോ​ഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഇത് കലോറി ഉപഭോ​ഗം കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.

ALSO READ: ആഫ്രിക്കയിൽ മങ്കിപോക്സ് വ്യാപനം രൂക്ഷം; ആരോ​ഗ്യ അടിയന്താവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന

മെറ്റബോളിസം വർധിപ്പിക്കുന്നു: മുട്ട മെറ്റബോളിസം വർധിപ്പിക്കുന്നതിന് മികച്ച ഭക്ഷണമാണ്. ഇത് കരളിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന കോളിന്റെ സമ്പുഷ്ടമായ ഉറവിടമാണ്. ഇത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

തെർമോജെനിക് ​ഗുണങ്ങൾ: മുട്ടയിൽ അമിനോ ആസിഡ് ല്യൂസിൻ ചെറിയ അളവിൽ അടങ്ങിയിരിക്കുന്നു. ഇത് തെർമോജെനിക് ​ഗുണങ്ങൾ നൽകുന്നു. ഇത് മെറ്റബോളിസം വർധിപ്പിക്കുകയും ശരീരത്തെ കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പോഷക സമ്പുഷ്ടം: മുട്ട പോഷകസമ്പുഷ്ടമായ ഭക്ഷണമാണ്. ഇവയിൽ വിറ്റാമിൻ ഡി, ബി വിറ്റാമിനുകൾ, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഊർജ്ജം വർധിപ്പിക്കാനും ശരീരത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കാനും സഹായിക്കുന്നു.

ALSO READ: പകര്‍ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനം; മഞ്ഞപ്പിത്ത രോഗം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കലോറി കുറവ്: മുട്ടയിൽ കലോറി കുറവും പ്രോട്ടീന്റെ അളവ് ഉയർന്നതുമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു.

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News